Showing posts with label അന്തോണി സ്ലോനിംസ്കി. Show all posts
Showing posts with label അന്തോണി സ്ലോനിംസ്കി. Show all posts

Saturday, January 5, 2013

അന്തോണി സ്ലോനിംസ്കി - മേൽവിലാസങ്ങൾ

Antoni_Slonimski

 


മേൽവിലാസങ്ങളെഴുതിവച്ച പഴയൊരു ബുക്കിൽ
മരിച്ചുപോയ സ്നേഹിതന്മാരുടെ ഫോൺ നമ്പരുകൾ ഞാൻ കണ്ടു.
എരിഞ്ഞുവീണ വീടുകളുടെ മേൽവിലാസങ്ങൾ.
ഞാൻ ഡയലു ചെയ്യുന്നു. ഞാൻ കാത്തിരിക്കുന്നു.
അപ്പുറത്തു ഫോണടിക്കുന്നുണ്ട്.
ആരോ ഫോണെടുക്കുന്നുണ്ട്.
മൌനം. ഒരു നിശ്വാസം ഞാൻ കേൾക്കുന്നു.
അഗ്നിയുടെ മന്ത്രണവുമാവാമത്.


അന്തോണി സ്ലോനിംസ്കി (1895-1976) - പോളിഷ് കവിയും നാടകകൃത്തും പത്രപ്രവർത്തകനും.