Showing posts with label വെലിമിർ ക്‌ലെബ്നിക്കോവ്. Show all posts
Showing posts with label വെലിമിർ ക്‌ലെബ്നിക്കോവ്. Show all posts

Wednesday, January 6, 2016

വെലിമിർ ക്‌ലെബ്നിക്കോവ് - രണ്ടു കവിതകള്‍

1.
ശവപ്പെട്ടികൾക്കു മേൽ വയ്ക്കാൻ നമുക്കു പൂക്കൾ വേണം,
ശവപ്പെട്ടികൾ പക്ഷേ നമ്മോടു പറയുന്നു,
നമ്മൾ പൂക്കളാണെന്ന്,
ഒരു പൂവിലുമധികമായുസ്സു നമുക്കില്ലെന്ന്.

2.
പോലീസ് സ്റ്റേഷൻ നല്ലൊരിടമാണ്‌,
ഞാനും രാഷ്ട്രവും തമ്മിൽ
കൂടിക്കാഴ്ചകൾ നടക്കുന്നതവിടെ വച്ചാണ്‌,
താനെന്ന ഒന്നിപ്പോഴുമുണ്ടെന്ന്
രാഷ്ട്രമെന്നെ ഓർമ്മപ്പെടുത്തുന്നതും അവിടെ വച്ചാണ്‌.


വെലിമിർ ക്‌ലെബ്നിക്കോവ് (1885-1922) - റഷ്യന്‍ ഫ്യൂച്ചറിസ്റ്റ് കവി