Sunday, September 30, 2012

ഹ്സു താവോ (768-831) - വസന്തം നോക്കി ഇരിക്കുമ്പോൾ

-Camellia_and_a_Lonely_Bird_by_Zhou_Shuxi

പൂക്കൾ വിടരുന്നു:
ആരുമില്ലെന്നോടൊത്തതതു കണ്ടാസ്വദിക്കാൻ.

പൂക്കൾ കൊഴിയുന്നു:
ആരുമില്ലെന്നോടൊത്തതു കണ്ടു കരയാൻ.

പ്രണയം
നമ്മുടെ മനസ്സു മഥിക്കുന്നതെപ്പോൾ?

പൂക്കൾ വിടരുമ്പോഴോ?
പൂക്കൾ കൊഴിയുമ്പോഴോ?


link to image


വില്യം ഷേക്സ്പിയർ - തിളങ്ങുന്ന സൂര്യനോടെന്റെ കാമുകിയുടെ കണ്ണുകളെ ഞാനുപമിക്കുന്നില്ല…

shakespear



തിളങ്ങുന്ന സൂര്യനോടെന്റെ കാമുകിയുടെ കണ്ണുകളെ ഞാനുപമിക്കുന്നില്ല,
പവിഴം പോലെ ചുവന്നതാണവളുടെ ചുണ്ടുകളെന്നും ഞാൻ പറയുന്നില്ല:
മഞ്ഞു വെളുത്തതാണെങ്കിൽ തവിടിന്റെ നിറമാണവളുടെ മാറിനെന്നേ ഞാൻ പറയൂ;
മുടിയിഴകൾ കമ്പികളാവാമെങ്കിൽ അവളുടെ തലയിൽ വളരുന്നതിരുണ്ട കമ്പികൾ തന്നെ.
ഇതളു ഞൊറിഞ്ഞ പനിനീർപ്പൂക്കൾ  ഞാൻ കണ്ടിരിക്കുന്നു, വെള്ളയും ചുവപ്പും നിറത്തിൽ,
അമ്മാതിരി പനിനീർപ്പൂക്കളൊന്നുമവളുടെ കവിളുകളിൽ ഞാൻ കാണുന്നുമില്ല;
ചില വാസനച്ചിമിഴുകൾ തുറക്കുമ്പോൾ പരക്കുന്ന വാസനയെത്രയോ രമ്യം,
അറയ്ക്കുന്നതാണു പക്ഷേ, എന്റെ കാമുകിയിൽ നിന്നു വമിക്കുന്ന നിശ്വാസഗന്ധം.
എനിക്കെത്രയുമിഷ്ടമാണവളുടെ സംസാരം; എന്നാലെനിക്കറിയാതെയുമല്ല,
സംഗീതമതിനെക്കാളെത്ര കണ്ടു കാതിനിമ്പമേകുന്നതാണെന്നും;
ഒരു ദേവതയുടെ പദവിന്യാസമേതു വിധമെന്നെനിക്കറിയില്ലെന്നു സമ്മതിച്ചു,
എന്നാലെന്റെ കാമുകി നടക്കുമ്പോളവൾ ചുവടു വയ്ക്കുന്നതു മണ്ണിൽത്തന്നെ.
   ഇതിങ്ങനെയായിരിക്കെത്തന്നെ, ദൈവം സാക്ഷി, എന്റെ പെണ്ണെനിയ്ക്കു പൊന്നു തന്നെ,
   ഉപമകളുടെ വ്യാജങ്ങളിൽ നിങ്ങൾ കൊണ്ടാടുന്ന ഏതു പെണ്ണൊരുത്തിയേയും പോലെ.


(ഗീതകം-130)


My mistress' eyes are nothing like the sun;
Coral is far more red than her lips' red;
If snow be white, why then her breasts are dun;
If hairs be wires, black wires grow on her head.
I have seen roses damask'd, red and white,
But no such roses see I in her cheeks;
And in some perfumes is there more delight
Than in the breath that from my mistress reeks.
I love to hear her speak, yet well I know
That music hath a far more pleasing sound;
I grant I never saw a goddess go;
My mistress, when she walks, treads on the ground:
   And yet, by heaven, I think my love as rare
   As any she belied with false compare.



Saturday, September 29, 2012

റോബർട്ട് ഗ്രേവ്സ് - പ്രണയത്തിന്റെ രോഗലക്ഷണങ്ങൾ

robert graves

പരക്കെക്കാണുന്നൊരു ചെന്നിക്കുത്താണു പ്രണയം,
കാഴ്ചയ്ക്കൊരു മങ്ങൽ പറ്റിയപോലെ,
ചിന്തയ്ക്കൊരു യുക്തിക്കുറവു പോലെ.

യഥാർത്ഥപ്രണയത്തിന്റെ ലക്ഷണങ്ങളത്രെ,
മെലിച്ചിൽ, അസൂയ,
ചുണ കെട്ട പ്രഭാതങ്ങൾ;

ശകുനങ്ങളും ദുഃസ്വപ്നങ്ങളും വേറെയുണ്ട്-
കതകിലാരോ മുട്ടുന്നതു കേൾക്കുക,
ഒരടയാളത്തിനായി കാത്തിരിക്കുക:

ഇരുളടഞ്ഞ മുറിയിൽ
അവളുടെ ഒരു വിരൽസ്പർശത്തിനായി,
ആരായുന്നൊരു നോട്ടത്തിനായി.

ധൈര്യമായിരിക്കൂ, കാമുകാ!
ഇത്രയും വേദന താൻ സഹിക്കുമോ,
മറ്റൊരുവളാണതിനു കാരണമായതെങ്കിൽ?




ഷെയ്‌ലാ വിങ്ങ്ഫീൽഡ് - ഹേമന്തം

sheila wingfield

ആ മരം തടാകത്തിനു മേലിന്നും ചാഞ്ഞുനിൽക്കുന്നു;
നമ്മുടെ പ്രണയമോർത്തെടുക്കാൻ നോക്കുകയാണു ഞാൻ-
ഒരായിരമിലകളുണ്ടായിരുന്ന നമ്മുടെ പ്രണയം.


ഷെയ്‌ലാ വിങ്ങ്ഫീൽഡ് (1906-1992)- ഐറിഷ് കവയിത്രി


Friday, September 28, 2012

സെർഗി എസെനിൻ - നക്ഷത്രങ്ങൾ

Starry_Night_Over_the_Rhone


ആകാശമണ്ഡലം ജ്വലിപ്പിക്കുന്ന ദീപ്തനക്ഷത്രങ്ങളേ,
ഞങ്ങളിൽ നിന്നു നിങ്ങൾ മറച്ചുപിടിക്കുന്നതേതു രഹസ്യം?
ഗാഢചിന്തയിലെന്നപോലെ തങ്ങളിലടങ്ങിയ നക്ഷത്രങ്ങളേ,
ഞങ്ങൾക്കു മേൽ നിങ്ങളെറിയുന്നതേതു മഹേന്ദ്രജാലം?

പ്രപഞ്ചത്തെ നിബിഡമാക്കുന്ന ബഹുലനക്ഷത്രങ്ങളേ,
നിങ്ങൾക്കീ സൌന്ദര്യമെവിടുന്നു കിട്ടി, ഈ പ്രാബല്യവും?
നിങ്ങൾക്കെങ്ങനെയാവുന്നു, ജ്വലിക്കുന്ന നക്ഷത്രങ്ങളേ,
ഞങ്ങളിലതീതത്തിന്റെ തീരാത്ത ദാഹമുണർത്താൻ?

നിങ്ങൾ തെളിയുമ്പോൾ ഞങ്ങൾക്കിതെങ്ങനെ തോന്നാൻ,
ഞങ്ങളെ കൈ നീട്ടിപ്പുണരാനായുകയാണു നിങ്ങളെന്ന്?
സൌമ്യസാന്ത്വനവുമായി ഞങ്ങൾക്കു മേൽ കണ്ണയയ്ക്കുന്നു,
അത്രയുമുയരത്തിലായ നിങ്ങൾ, സ്വർഗ്ഗീയനക്ഷത്രങ്ങളേ!


സെർഗി എസെനിൻ (1895-1925)- മുപ്പതാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത റഷ്യൻ കവി.


Thursday, September 27, 2012

സ്പാനിഷ് വാമൊഴിക്കവിതകൾ

2010072516

ഒരു തേനീച്ചവളർത്തുകാരൻ


ഒരു തേനീച്ചവളർത്തുകാര-
നെന്നെച്ചുംബിച്ചു,
ചുണ്ടിൽ തേൻ പുരണ്ടപ്പോഴാ-
ണതു ഞാനറിഞ്ഞതും.



അലക്കിയ കുപ്പായം

എന്നെപ്പുണരൂ,
എന്നെയൊന്നു ചുംബിക്കൂ,
എന്റെ ഭർത്താവേ,
എങ്കിൽ രാവിലെ ഞാൻ
നിങ്ങൾക്കു നൽകാം,
അലക്കിവെളുപ്പിച്ച കുപ്പായം.

ഇത്രയും മരിച്ചൊരാളെ
ജീവനോടെ ഞാൻ കണ്ടിട്ടില്ല,
കണ്ണു തുറന്നിരിക്കെ
ഉറക്കം നടിക്കുന്നൊരാളെ.
പോകൂ, ഭർത്താവേ,
പോയി കൈയിലല്പം
ചോരയുമായി വരൂ;
എങ്കിൽ രാവിലെ ഞാൻ
നിങ്ങൾക്കു നൽകാം,
അലക്കിവെളുപ്പിച്ച കുപ്പായം.



അവൻ കണ്ട സ്വപ്നം

കിളികൾ പാടിയപ്പോൾ
അവൻ കിടന്നുറക്കമായി;
എന്റെ ദൈവമേ,
ആരവനോടു പോയിച്ചോദിക്കും,
എന്താണവൻ കണ്ട സ്വപ്നമെന്ന്.


 

 

Wednesday, September 26, 2012

ടർക്കിഷ് വാമൊഴിക്കവിതകൾ

ebru_ex

പ്രണയഗാനങ്ങൾ


1

അടുത്തടുത്താണു നമ്മുടെ മേൽക്കൂരകൾ,
അടുത്തടുത്താണു നമ്മുടെ മട്ടുപ്പാവുകൾ;
അവിടെ നിന്നാൽ നിനക്കെന്നെക്കാണാം,
ഇവിടെ നിന്നാലെനിക്കു നിന്നെക്കാണാം.
കണ്ണുപൊട്ടരായിപ്പോകട്ടെ, നമ്മുടെ വിരോധികൾ!

2

ആകാശത്തു നക്ഷത്രങ്ങൾ,
നാണയത്തിന്റെ വലുപ്പത്തിൽ;
നീ പോകുന്ന വഴിയ്ക്കു തന്നെ,
എന്റെ വീടിന്റെ വാതിലും.
കാലത്തൊരിക്കലൊന്നു വരൂ,
പിന്നെ വൈകിട്ടൊരിക്കലും:
നമ്മെക്കാണുന്നവർ കരുതട്ടെ,
തമ്മിലിഷ്ടമാണു നമുക്കെന്ന്!


വിലാപഗാനങ്ങൾ


1

നിന്റെ കുപ്പായം ഞാൻ വെളുപ്പിച്ചുവയ്ക്കാം,
കഴുകി, ചുളി നീർത്തിവയ്ക്കാം;
മുൻവാതിൽ വഴിയാണു നീ വരുന്നതെങ്കിൽ,
നിന്നെ ഞാനെന്റെ വിരുന്നുകാരനുമാക്കാം.

2

ജനാല തുറന്നിട്ടേക്കൂ,
വരുന്നതാരെന്നു ഞാൻ കാണട്ടെ.
എങ്ങനെ നിങ്ങൾ കുഴി വെട്ടി മൂടും,
സ്നേഹിച്ചു മരിച്ചൊരാളെ?


link to image


 

ലൂയീസ് ലബ്ബേ - ഇനിയുമെന്നെച്ചുംബിക്കൂ...

louise labe

ഇനിയുമെന്നെച്ചുംബിക്കൂ, ചുംബിക്കൂ, പിന്നെയും ചുംബിക്കൂ,
നിന്റെ ചുംബനങ്ങളിലതിരുചികരമായതെനിക്കു നൽകൂ.
നിന്റെ തീക്ഷ്ണചുംബനമൊന്നെന്റെ ചുണ്ടിലർപ്പിയ്ക്കൂ.
 നിനക്കു 
പകരം നൽകാം,  നാലു ചെങ്കനല്‍ച്ചുംബനങ്ങൾ.

പൊള്ളിയോ? നിന്റെ നീറ്റലാറ്റാനതിൽ ഞാനിറ്റിയ്ക്കാം,
മധുരിക്കുന്ന തേൻതുള്ളി പോലെ വേറേ പത്തു ചുംബനങ്ങൾ.
അങ്ങനെ നാം ചുംബിക്കും, പിന്നെയും പിന്നെയും ചുംബിക്കും,
അന്യോന്യം ഹിതമറിഞ്ഞു നമ്മുടെയുടലുകളാനന്ദിയ്ക്കും.


അങ്ങനെ നാമിരുവരുമൊരിരട്ടജീവിതം ജീവിയ്ക്കും,
തന്നെത്താനൊരു ജീവിതം, അന്യനൊത്തൊരു ജീവിതം.
പ്രിയനേ, ഇനിയൊരു ഭ്രാന്തു പറഞ്ഞാൽ വിരോധമരുതേ:


തന്നിലൊതുങ്ങി ജീവിക്കുക തെറ്റെന്നെനിയ്ക്കു തോന്നുന്നു;
അപരാനന്ദങ്ങളിൽ വിഹരിക്കാനെന്നെത്തുറന്നുവിട്ടാലേ
ഞാൻ ഞാനായതിന്റെ തൃപ്തി ഞാനറിയൂയെന്നു തോന്നുന്നു.



ലൂയിസ് ലബ്ബേ (1525-1566) - ഫ്രാൻസിൽ ലിയോണിൽ ജീവിച്ചിരുന്ന ഫ്രഞ്ചു കവയിത്രി. ബാല്യത്തിലേ അമ്മ മരിച്ചു, ഭാഷകളിലും സംഗീതത്തിലും ഒപ്പം കുതിരസവാരിയിലും വാൾപ്പയറ്റിലും പ്രാവീണ്യം നേടി. ഇരുപതാമത്തെ വയസ്സിൽ തന്നെക്കാൾ മുപ്പതു വയസ്സധികമുള്ള ഒരു ധനികനുമായി വിവാഹം. ഒലിവെർ ദെ മാഗ്നേ എന്ന കവിയുമായുള്ള പ്രണയമാണ്‌ അവരെഴുതിയ 24 ഗീതകങ്ങളുടെ പ്രമേയം.



Embrasse-moi, embrasse-moi encore et encore :
donne m'en un de tes plus savoureux,
Donne m'en un de tes plus amoureux  :
je t'en rendrai quatre plus chauds que braise.
Las, te plains-tu ? Viens, que j'apaise ce mal
en t'en donnant dix autres encore plus doux.
Ainsi mêlant nos baisers si heureux
jouissons l'un de I'autre à notre aise.
Alors chacun de nous aura une double vie.
chacun vivra en soi et en son ami.
Laisse-moi, Amour, imaginer quelque folie :
je suis toujours mal, car je vis repliée sur moi,
et je ne puis trouver de satisfaction
sans me ruer hors de moi-même.
 
O kiss me, kiss me, re-kiss me, and kiss!
Be reckless, impudent, hot-headed, bold!
O woo me! Pursue me! Kiss me like this:
And I’ll give back fifty as hot as red coals.
There, is it hurting? Come, let’s soothe the pain.
I’ll give you sixty others just like these.
And so we’ll kiss again and then again,
While we enjoy each other at our ease.
I know there’s fire within your unshaped clay,
And so, allow me, love, to share my happiness:
O let’s make burning passion rule today.
I’m fond of doing what I love to do,
Yet cannot feel supreme delight unless
I have my other wild encounters, too.
© 2000 Alice Park







Tuesday, September 25, 2012

ആമി ലോവൽ - കവിതകൾ

Amy_Lowell_Time_magazine_cover_1925

അനുപാതം


മാനത്തൊരു ചന്ദ്രനും നക്ഷത്രങ്ങളും,
എന്റെ പൂന്തോപ്പിൽ മഞ്ഞനിശാശലഭങ്ങൾ,
ഒരു വെള്ളക്കദളിച്ചെടിയ്ക്കു ചുറ്റും പാടിനടക്കുന്നവ.


മുക്കുവന്റെ ഭാര്യ


ഞാനേകാന്തമിരിക്കുമ്പോൾ
പൈൻമരങ്ങളിൽ തെന്നൽ,
തോണിയുടെ വളവര മേൽ
തിരയുടെ പെരുമാറ്റം പോലെ.



കവല

കുളി കഴിഞ്ഞീറനായാപ്പിൾമരങ്ങൾക്കടിയിൽ മലർന്നുകിടക്കുമ്പോൾ
എന്നിലേക്കിറങ്ങിവന്നവനേ,
എന്തേയെന്നോടു മിണ്ടും മുമ്പേ കഴുത്തു ഞെരിച്ചെന്നെക്കൊന്നില്ല?
നിന്റെ പുന്നാരത്തിന്റെ വെള്ളക്കാട്ടുതേൻ കൊണ്ടെന്തിനെന്നെ നീ നിറച്ചു?
പിന്നെ കാട്ടുതേനീച്ചകളുടെ ദാക്ഷിണ്യത്തിനെന്നെ വലിച്ചെറിഞ്ഞു നീ നടന്നകന്നു?



കാറ്റും വെള്ളിയും

നേർത്ത മാനത്തു ശരൽക്കാലചന്ദ്രൻ,
അതിദീപ്തിയോടെ;
വ്യാളശൽക്കങ്ങൾ മിന്നിച്ചും കൊണ്ടു
മുതുകിളക്കുന്നു മീൻചിറകൾ,
അവൾ കടന്നുപോവുമ്പോൾ.


link to Amy Lowell


കറ്റലസ് - ലെസ്ബിയായ്ക്കൊരു പ്രേമഗാനം

kiss

എന്റെ ലെസ്ബിയാ, പ്രേമിക്കാനായി മാത്രം നാം ജീവിക്കുക,
തല നരച്ച പടുകിഴവന്മാർ സദാചാരജല്പനങ്ങൾ നടത്തട്ടെ,
ചില്ലിക്കാശിനു പോലും നാമതിനു വില മതിക്കാതിരിക്കുക!
അസ്തമിക്കുന്ന സൂര്യന്മാർക്കു പിന്നെ പുനരുദയം നിശ്ചയം,
നമ്മുടെ ക്ഷണികമായ പകലിനു പക്ഷേ, ഒരേയൊരസ്തമയം,
ഇനിയൊരുനാളുമുണരാത്ത നിത്യനിദ്രയത്രെ നമുക്കു രാത്രി.
അതിനാലൊരായിരം ചുംബനങ്ങളെനിക്കു തരിക, ലെസ്ബിയ,
ഒരു നൂറു പിന്നെ, രണ്ടാമതൊരായിരം, അതിനൊരു നൂറു വേറെ,
ശ്വാസമെടുക്കാതൊരായിരം വീണ്ടും, അതില്പിന്നെയൊരു നൂറും;
അങ്ങനെയനേകായിരങ്ങൾ നാം സമ്പാദിച്ചു കഴിഞ്ഞാല്പിന്നെ
കണക്കുകൾ നാം കൂട്ടിക്കുഴയ്ക്കും, മനഃപൂർവ്വമെണ്ണം തെറ്റിക്കും,
നാം പോലുമറിയരുത്, അന്യരതു കണ്ടസൂയപ്പെടുകയുമരുത്,
നമ്മുടെ ചുംബനവ്യാപാരത്തിന്റെ അമിതലാഭക്കണക്കുകൾ!


ഗെയിയസ് വലേറിയസ് കറ്റലസ് (ക്രി.മു.84-54)


Let us live, my Lesbia, and love.
As for all the rumors of those stern old men,
Let us value them at a mere penny.
Suns may set and yet rise again, but
Us, with our brief light, can set but once.
The night which falls is one never-ending sleep.
Give me a thousand kisses, then a hundred.
Then, another thousand, and a second hundred.
Then, yet another thousand, and a hundred.
Then, when we have counted up many thousands,
Let us shake the abacus,[3] so that no one may know the number,
And become jealous when they see
How many kisses we have shared.
link to Catullus

Monday, September 24, 2012

ബോദ്‌ലേർ - ഒരതിവൃഷ്ടിദേശത്തെ രാജാവിനെപ്പോലെ...

baudelaire and the past

ഒരതിവൃഷ്ടിദേശത്തെ രാജാവിനെപ്പോലെയാണു ഞാൻ-
ധനികനെന്നാൽ ഷണ്ഡൻ, അകാലത്തിൽ വൃദ്ധനായവൻ;
മുട്ടുകാലിലിഴഞ്ഞുപദേശിക്കുന്ന മന്ത്രിമാരെ മാനിക്കാതെ
തന്റെ വേട്ടനായ്ക്കളുമൊത്തു കളിച്ചുനടക്കുകയാണയാൾ;
യാതൊന്നുമയാളെ വിനോദിപ്പിക്കുന്നില്ല, വേട്ടയും, കുതിരയും,
തന്റെ മട്ടുപ്പാവിനു മുന്നിൽ മരിച്ചുവീഴുന്ന പ്രജകൾ പോലും.
പ്രിയവിദൂഷകന്റെ പേക്കൂത്തുകൾക്കൊന്നിനുമാവുന്നില്ല,
ആ വക്രിച്ച നെറ്റിയിലെ ചുളിവൊന്നെങ്കിലും നിവർത്താൻ.
ഒരു കുഴിമാടം പോലെയാണയാളുടെ രാജകീയശയ്യയും;
ഏതു രാജാവിനെയും പ്രീണിപ്പിക്കുന്ന ദാസിമാർക്കാവട്ടെ,
ഏതെടുത്തുടുത്താലു,മേതുരിഞ്ഞെറിഞ്ഞാലുമാവുന്നില്ല,
ആ എലുമ്പുകൂടത്തിലൊരേയൊരിളിയെങ്കിലും വിടർത്താൻ.
ഈയത്തെ സ്വർണ്ണമാക്കുന്ന രസായനവിദ്യക്കാരനറിയുന്നില്ല,
ഏതധമലോഹമാണയാളുടെ ഹൃദയത്തിൽ തുരുമ്പിക്കുന്നതെന്നും.
പണ്ടു റോമാക്കാർക്കർ പരിചയിച്ച രക്തസ്നാനവുമശക്തം,
-അഭിനവനീറോമാർ പിൽക്കാലം തങ്ങളിൽ പരീക്ഷിച്ചതും-
ഈ തണുത്ത ജഡദേഹത്തിലൊരു തരി ചൂടു പകരാൻ-
ആ സിരയിലൊഴുകുന്നതു മരണത്തിന്റെ പായലു പിടിച്ച വെള്ളം.


* വില കുറഞ്ഞ ലോഹങ്ങളെ സ്വർണ്ണമാക്കുന്ന ആല്ക്കെമിസ്റ്റ്

* ചോരയിൽ കുളിച്ചാൽ യൌവനം വീണ്ടുകിട്ടുമെന്ന് റോമാക്കാരുടെ വിശ്വാസം


Spleen

Je suis comme le roi d'un pays pluvieux,
Riche, mais impuissant, jeune et pourtant très vieux,
Qui, de ses précepteurs méprisant les courbettes,
S'ennuie avec ses chiens comme avec d'autres bêtes.
Rien ne peut l'égayer, ni gibier, ni faucon,
Ni son peuple mourant en face du balcon.
Du bouffon favori la grotesque ballade
Ne distrait plus le front de ce cruel malade;
Son lit fleurdelisé se transforme en tombeau,
Et les dames d'atour, pour qui tout prince est beau,
Ne savent plus trouver d'impudique toilette
Pour tirer un souris de ce jeune squelette.
Le savant qui lui fait de l'or n'a jamais pu
De son être extirper l'élément corrompu,
Et dans ces bains de sang qui des Romains nous viennent,
Et dont sur leurs vieux jours les puissants se souviennent,
II n'a su réchauffer ce cadavre hébété
Où coule au lieu de sang l'eau verte du Léthé

Charles Baudelaire

Spleen

I am like the king of a rainy land,
Wealthy but powerless, both young and very old,
Who contemns the fawning manners of his tutors
And is bored with his dogs and other animals.
Nothing can cheer him, neither the chase nor falcons,
Nor his people dying before his balcony.
The ludicrous ballads of his favorite clown
No longer smooth the brow of this cruel invalid;
His bed, adorned with fleurs-de-lis, becomes a grave;
The lady's maids, to whom every prince is handsome,
No longer can find gowns shameless enough
To wring a smile from this young skeleton.
The alchemist who makes his gold was never able
To extract from him the tainted element,
And in those baths of blood come down from Roman times,
And which in their old age the powerful recall,
He failed to warm this dazed cadaver in whose veins
Flows the green water of Lethe in place of blood.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Spleen

I'm like the King of some damp, rainy clime,
Grown impotent and old before my time,
Who scorns the bows and scrapings of his teachers
And bores himself with hounds and all such creatures.
Naught can amuse him, falcon, steed, or chase:
No, not the mortal plight of his whole race
Dying before his balcony. The tune,
Sung to this tyrant by his pet buffoon,
Irks him. His couch seems far more like a grave.
Even the girls, for whom all kings seem brave,
Can think no toilet up, nor shameless rig,
To draw a smirk from this funereal prig.
The sage who makes him gold, could never find
The baser element that rots his mind.
Even those blood-baths the old Romans knew
And later thugs have imitated too,
Can't warm this skeleton to deeds of slaughter,
Whose only blood is Lethe's cold, green water.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


 

Sunday, September 23, 2012

ബോദ്‌ലേർ - പരിമളം

Jane-morris-blue-silk

ആയുസ്സിലൊരുനാളെങ്കിലും നീയറിഞ്ഞിട്ടില്ലേ, വായനക്കാരാ,
തല പെരുപ്പിയ്ക്കുമളവിലല്പാല്പമായിപ്പോലും നീ നുകർന്നിട്ടില്ലേ,
പഴയൊരു പള്ളിയ്ക്കുള്ളിൽ നിറഞ്ഞുതൂവുന്ന പരിമളത്തരിയെ,
ഒരു കൊച്ചുചിമിഴിൽ നിന്നു കവിഞ്ഞൊഴുകുന്ന കസ്തൂരിത്തെല്ലിനെ?

ആ മഹേന്ദ്രജാലം നമ്മുടെ പോയകാലത്തെ പുനരാനയിക്കുന്നു,
നമ്മുടെ ഇന്നിനെ അതിന്റെ സാന്നിധ്യം കൊണ്ടുന്മത്തമാക്കുന്നു.
കാമുകൻ തന്റെ പൂജാവിഗ്രഹത്തിന്റെയുടെയുടലിൽ നിന്നും
ഓർമ്മകളുടെ നിർമ്മാല്യപുഷ്പമിറുത്തെടുക്കുന്നതുമങ്ങനെ.

ആ മായക്കാരിയുടെ തഴച്ചിരുണ്ട ചുരുൾമുടിക്കുത്തിൽ നിന്നും
കിടപ്പറയിൽ പുകയുന്ന ധൂപപാത്രത്തിൽ നിന്നെന്ന പോലെ
ഒരലോകപരിമളമുയരുന്നു, കാട്ടുമൃഗത്തിന്റെ ചൂരു പോലെ;

അവൾ വാരിച്ചുറ്റിയ സമൃദ്ധമായ സൂര്യപടപ്പട്ടുകളിൽ നിന്നും
നിറയൌവനം വാസനിയ്ക്കുന്ന നേർത്ത മസ്ലിനുകളിൽ നിന്നും
ഒരു ഗന്ധം വമിയ്ക്കുന്നു, മൃദുരോമക്കെട്ടിൽ നിന്നെന്നപോലെ.


Le Parfum

Lecteur, as-tu quelquefois respiré
Avec ivresse et lente gourmandise
Ce grain d'encens qui remplit une église,
Ou d'un sachet le musc invétéré?

Charme profond, magique, dont nous grise
Dans le présent le passé restauré!
Ainsi l'amant sur un corps adoré
Du souvenir cueille la fleur exquise.

De ses cheveux élastiques et lourds,
Vivant sachet, encensoir de l'alcôve,
Une senteur montait, sauvage et fauve,

Et des habits, mousseline ou velours,
Tout imprégnés de sa jeunesse pure,
Se dégageait un parfum de fourrure.

The Perfume

Reader, have you at times inhaled
With rapture and slow greediness
That grain of incense which pervades a church,
Or the inveterate musk of a sachet?

Profound, magical charm, with which the past,
Restored to life, makes us inebriate!
Thus the lover from an adored body
Plucks memory's exquisite flower.

From her tresses, heavy and elastic,
Living sachet, censer for the bedroom,
A wild and savage odor rose,

And from her clothes, of muslin or velvet,
All redolent of her youth's purity,
There emanated the odor of furs.


link to image


Saturday, September 22, 2012

ജാപ്പനീസ് കവിത–പ്രാചീനകാലം - 6

421px-Kaji_of_Gion_holding_a_fan

വെളിയടയുടെ വിടവിലൂ-
ടുള്ളിൽ വരൂ;
ആരെന്നമ്മ ചോദിച്ചാൽ
കാറ്റെന്നു ഞാൻ പറയാം.

-കോക്കാഷു



ഈറൽക്കാടുകളിൽ
കൊറ്റികൾ കരയുമ്പോൾ
ഏകാകികിനിയായി
ഞാൻ കിടക്കുന്നു,
പാതിബോധവുമായി.

-താജിഹി



ഇരുണ്ട രാത്രിയിൽ
പുറംകടലിലൊറ്റയ്ക്കാണു നാമെ-
ന്നോർത്തതുമതാ,
അലകളിൽ തുഴ വീഴുന്ന ശബ്ദം,
അവിടെയുമിവിടെയും.

-ഷിരാഗി


മീൻതോണികളുടെ വിളക്കുകൾ,
കടല്പരപ്പിലങ്ങുമിങ്ങും;
അവയൊന്നുകൂടിത്തെളിയ്ക്കൂ-
യമാട്ടോക്കുന്നുകൾ
ഞാനൊന്നു കാണട്ടെ.

-ഷിരാഗി



അന്നു കണ്ട ചന്ദ്രനല്ല,
ഇന്നിക്കാണുന്നതെന്നോ?
അന്നു വന്ന വസന്തമല്ല,
ഇന്നീ വന്നതെന്നോ?
എന്റെയുടലൊന്നു മാത്രമാ-
ണിന്നും മാറാത്തതെന്നോ?

-നരിഹിര



മരവിച്ചിരുണ്ട ഹൃദയത്തിൽ
എനിക്കെന്റെ വഴി തെറ്റി;
സ്വപ്നമോ യാഥാർത്ഥ്യമോ?-
അതന്യർ നിശ്ചയിക്കട്ടെ.

-നരിഹിര



ആഴമില്ലാത്തതാണു
നമ്മുടെ ബന്ധം;
മടമ്പു പോലും നനയാതെ
നാമിറങ്ങിയ ചോല പോലെ.

-നരിഹിര



കാറ്റു ചിതറിച്ച ചെറിപ്പൂവിൽ
പാറിവീണതൊന്നു പോൽ
തിരയടങ്ങിയ തടാകത്തിൽ
ഒരേയൊരു കുഞ്ഞല.

ത് സുരായുകി

link to image

Friday, September 21, 2012

ജാപ്പനീസ് കവിത–പ്രാചീനകാലം - 5

196px-Tsuji_Kako_Paintings

പുഴയൊഴുകുമ്പോൾ
അടിയിൽ വെള്ളാരങ്കല്ലുകൾ
-ഓർമ്മകൾ പോലെ.

-മന്യോഷു


മലകളിൽ ചെറിപ്പൂക്കൾ കണ്ടെന്റെ
കാലു കഴച്ചു;
അതുപോലെ പൂവിടുമായിരുന്നു
നീയെങ്കിൽ
എത്ര സ്നേഹിച്ചേനെ
നിന്നെ ഞാൻ!

-അക്കാഹിതോ


അസുകാപുഴയ്ക്കു മേൽ
മൂടൽമഞ്ഞലിയുന്നു;
ഓർമ്മകൾ പക്ഷേ,
അത്രവേഗം മായുന്നില്ല.

-അക്കാഹിതോ


എന്റെ സ്നേഹിതരൊക്കെ
എന്നേ മണ്മറഞ്ഞു,
പണ്ടേയെനിക്കു പരിചയമായവർ;
തകാസാഗോകടലോരത്തു പക്ഷേ,
അതേ പഴയ പൈൻമരങ്ങൾ,
പണ്ടേയെനിക്കു പരിചയമായവ.

-ഓക്കി-കാസേ ഫ്യൂജിവാര


അന്തിവെളിച്ചം,
നരായിലെ ചിറ്റരുവിക്കരികെ
ഒരിളംതെന്നൽ,
അമ്പലത്തിനു മുന്നിൽ
കാലു കഴുകുന്ന ഭക്തന്മാർ-
ഒക്കെയൊരു വേനൽക്കാലസ്വപ്നം പോലെ.

-ജൂനി ഐയേ-ടാക്കാ


ഈ ദുഷ്ടലോകത്തധികാരിയാവാൻ?
അതെനിക്കു വയ്യ;
മലമുകളിലൊരമ്പലത്തിൽ
ഞാനൊരു പൂജാരിയാവാം.

-ജിയേൻ


കരയടുക്കുന്ന മീൻതോണികൾ
കണ്ടുനിൽക്കാനെനിക്കിഷ്ടം;
തണ്ടുകളാഞ്ഞുവലിക്കുകയാണവർ,
പായും കയറും ചുരുട്ടിയെടുക്കുകയാണവർ-
എന്തു തിരക്കാണവർക്ക്!

-കാമാകുരാ ഉഡെയ്ജിൻ



ബോദ്‌ലേർ - വിനാശം


ഒരുനാളും പിരിയാതെ പിശാചെന്റെ പിന്നാലെ നടക്കുന്നു,
തൊട്ടാലറിയാത്ത വായു പോലവനെന്നെച്ചുഴലുന്നു;
ശ്വസിക്കുമ്പോഴുള്ളിൽക്കടന്നവൻ ശ്വാസകോശമെരിക്കുന്നു,
ആർത്തി തീരാത്ത തൃഷ്ണയുടെ തിന്മ കൊണ്ടെൻ്റെയുള്ളു നിറയ്ക്കുന്നു.

കലയോടാണെന്റെ സ്നേഹമെന്നവനറിയുന്നതിനാൽ
ചിലനേരമൊരു മോഹിനിയുടെ വടിവിലവൻ വരുന്നു,
കപടന്യായങ്ങളോരോന്നവൻ നിരത്തുന്നു,
ആ ദുഷിച്ച വിഷചഷകമെന്റെ ചുണ്ടിലേക്കടുപ്പിക്കുന്നു.

അങ്ങനെയവനെന്നെ ദൈവദൃഷ്ടിയിൽ നിന്നകറ്റുന്നു,
മടുപ്പിന്റെ പരിധിയറ്റ നിർജ്ജനമായ തുറസ്സുകളിൽ
കിതച്ചും വേയ്ച്ചും ഗതികെട്ടും ഞാനലഞ്ഞുനടക്കുന്നു.

എന്റെ പകച്ച കണ്ണുകൾക്കു മുന്നിലവനെടുത്തെറിയുന്നു,
പൊട്ടിപ്പിളർന്ന മുറിവുകൾ, കറ പറ്റിയ ഉടയാടകൾ,
വിനാശത്തിന്റെ ചോരയിറ്റുന്ന പീഡനോപകരണങ്ങൾ.


La Destruction

Sans cesse à mes côtés s'agite le Démon;
II nage autour de moi comme un air impalpable;
Je l'avale et le sens qui brûle mon poumon
Et l'emplit d'un désir éternel et coupable.

Parfois il prend, sachant mon grand amour de l'Art,
La forme de la plus séduisante des femmes,
Et, sous de spécieux prétextes de cafard,
Accoutume ma lèvre à des philtres infâmes.

II me conduit ainsi, loin du regard de Dieu,
Haletant et brisé de fatigue, au milieu
Des plaines de l'Ennui, profondes et désertes,

Et jette dans mes yeux pleins de confusion
Des vêtements souillés, des blessures ouvertes,
Et l'appareil sanglant de la Destruction!

Charles Baudelaire

Destruction

The Demon is always moving about at my side;
He floats about me like an impalpable air;
I swallow him, I feel him burn my lungs
And fill them with an eternal, sinful desire.

Sometimes, knowing my deep love for Art, he assumes
The form of a most seductive woman,
And, with pretexts specious and hypocritical,
Accustoms my lips to infamous philtres.

He leads me thus, far from the sight of God,
Panting and broken with fatigue, into the midst
Of the plains of Ennui, endless and deserted,

And thrusts before my eyes full of bewilderment,
Dirty filthy garments and open, gaping wounds,
And all the bloody instruments of Destruction!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Destruction

Always the Demon fidgets here beside me
And swims around, impalpable as air:
I drink him, feel him burn the lungs inside me
With endless evil longings and despair.

Sometimes, knowing my love of Art, he uses
Seductive forms of women: and has thus,
With specious, hypocritical excuses,
Accustomed me to philtres infamous.

Leading me wayworn into wastes untrod
Of boundless Boredom, out of sight of God,
Using all baits to compass my abduction,

Into my eyes, confused and full of woe,
Soiled clothes and bleeding gashes he will throw
And all the grim regalia of Destruction.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image


Thursday, September 20, 2012

ബോദ്‌ലേർ - പരീസിയൻ ദൃശ്യം

398px-Brauerova,_Zdenka_-_Z_Parize_(1886)

എനിക്കു മോഹം, ഇടയഗാനം പോലെ സരളമായൊരു കവിതയെഴുതാൻ,
പഴയകാലവാനനിരീക്ഷകരെപ്പോലാകാശത്തിനയൽവാസിയാവാൻ,
പള്ളിമേടകളിൽ കൂട്ടമണികൾ ഭവ്യകീർത്തനങ്ങളാലപിക്കുമ്പോൾ
പുലർച്ചെ, മനോരാജ്യങ്ങളിൽ മുഴുകി അതിനു കാതോർത്തിരിക്കാൻ.
എന്റെ മച്ചുമ്പുറത്തെ മുറിയിൽ  താടിയ്ക്കു കൈയും കൊടുത്തിരിക്കവെ,
എനിക്കു കാണാം, പാട്ടും ഉലകളുടെ ഹുങ്കാരവുമുയരുന്ന പണിപ്പുരക
,
മണിമേടകളെ, പുകക്കുഴലുകളെ, നഗരത്തിലവിടവിടെ കൊടിമരങ്ങ
,
നിത്യതയെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന വിപുലമായ നീലാകാശം.

എത്ര രമണീയം, പടരുന്ന മൂടൽമഞ്ഞിലൂടെ നോക്കിയിരിക്കുന്ന വേളയിൽ
ആകാശത്തൊരു നക്ഷത്രം പിറക്കുന്നതും മണ്ണിലൊരു തിരി തെളിയുന്നതും.
നഗരത്തിനു മേൽ പിണഞ്ഞുയരുന്ന കൽക്കരിപ്പുകയുടെ ചുരുളുകൾ,
കാഴ്ചകൾക്കു മേൽ വശ്യത്തിന്റെ നേർത്ത കോടി വിരിയ്ക്കുന്ന നിലാവെളിച്ചം.
വസന്തങ്ങൾ, ഗ്രീഷ്മങ്ങൾ, ശരൽക്കാലങ്ങൾ വഴിക്കുവഴിയേ കടന്നുപോവും,
പിന്നെ ഹിമപാതത്തിന്റെ വിരസതാളവുമായി ഹേമന്തമെത്തുമ്പോൾ,
വാതില്പാളികളും വെളിയടകളുമൊന്നൊന്നായി ഞാനിറുക്കിയടയ്ക്കും,
രാത്രിയിൽ, മെഴുകുതിരിവെട്ടത്തിൽ, എന്റെ മനക്കോട്ടകൾ ഞാനുയർത്തും.
പിന്നെ ഞാൻ സ്വപ്നം കണ്ടുകിടക്കും, നീലിമയുടെ ദീപ്തചക്രവാളങ്ങ
,
വിളർത്ത വെണ്ണക്കൽത്തൊട്ടികളിൽ കണ്ണീരൊഴുക്കുന്ന ജലധാരക
,
ഉദ്യാനങ്ങ
, ചുംബനങ്ങ, രാവും പകലും പാടി മതിവരാത്ത കിളിക-
ഒരിടയഗാനത്തിനു സമുചിതമായ ബാല്യകാലനിഷ്കളങ്കതക
.തെരുവിലാരവമുയർത്തുന്ന കലാപം കേട്ടെന്നു ഞാൻ നടിയ്ക്കില്ല,
അതു മതിയാവില്ല, ഇഷ്ടദൌത്യത്തിൽ നിന്നെന്നെ നിവർത്തിക്കാൻ;
ഈയൊരാനന്ദത്തിന്റെ പ്രഹർഷത്തിലെന്നെത്തന്നെ ഞാൻ മറക്കും-
കവിത്വത്തിന്റെ പ്രബലേച്ഛ കൊണ്ടു വസന്തത്തെ ആവാഹിക്കുക,
സ്വന്തം ഹൃദയത്തിൽ നിന്നൊരു പ്രദീപ്തസൂര്യനെ പുറത്തെടുക്കുക,
എരിയുന്ന ചിന്തകളെ ഒരു നിശ്വാസത്തിന്റെ ഊഷ്മളതയാക്കുക.



Paysage
Je veux, pour composer chastement mes églogues,
Coucher auprès du ciel, comme les astrologues,
Et, voisin des clochers écouter en rêvant
Leurs hymnes solennels emportés par le vent.
Les deux mains au menton, du haut de ma mansarde,
Je verrai l'atelier qui chante et qui bavarde;
Les tuyaux, les clochers, ces mâts de la cité,
Et les grands ciels qui font rêver d'éternité.
II est doux, à travers les brumes, de voir naître
L'étoile dans l'azur, la lampe à la fenêtre
Les fleuves de charbon monter au firmament
Et la lune verser son pâle enchantement.
Je verrai les printemps, les étés, les automnes;
Et quand viendra l'hiver aux neiges monotones,
Je fermerai partout portières et volets
Pour bâtir dans la nuit mes féeriques palais.
Alors je rêverai des horizons bleuâtres,
Des jardins, des jets d'eau pleurant dans les albâtres,
Des baisers, des oiseaux chantant soir et matin,
Et tout ce que l'Idylle a de plus enfantin.
L'Emeute, tempêtant vainement à ma vitre,
Ne fera pas lever mon front de mon pupitre;
Car je serai plongé dans cette volupté
D'évoquer le Printemps avec ma volonté,
De tirer un soleil de mon coeur, et de faire
De mes pensers brûlants une tiède atmosphère.
Charles Baudelaire
Landscape
I would, to compose my eclogues chastely,
Lie down close to the sky like an astrologer,
And, near the church towers, listen while I dream
To their solemn anthems borne to me by the wind.
My chin cupped in both hands, high up in my garret
I shall see the workshops where they chatter and sing,
The chimneys, the belfries, those masts of the city,
And the skies that make one dream of eternity.
It is sweet, through the mist, to see the stars
Appear in the heavens, the lamps in the windows,
The streams of smoke rise in the firmament
And the moon spread out her pale enchantment.
I shall see the springtimes, the summers, the autumns;
And when winter comes with its monotonous snow,
I shall close all the shutters and draw all the drapes
So I can build at night my fairy palaces.
Then I shall dream of pale blue horizons, gardens,
Fountains weeping into alabaster basins,
Of kisses, of birds singing morning and evening,
And of all that is most childlike in the Idyl.
Riot, storming vainly at my window,
Will not make me raise my head from my desk,
For I shall be plunged in the voluptuousness
Of evoking the Springtime with my will alone,
Of drawing forth a sun from my heart, and making
Of my burning thoughts a warm atmosphere.
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
The Landscape
More chasteness to my eclogues it would give,
Sky-high, like old astrologers to live,
A neighbour of the belfries: and to hear
Their solemn hymns along the winds career.
High in my attic, chin in hand, I'd swing
And watch the workshops as they roar and sing,
The city's masts — each steeple, tower, and flue —
And skies that bring eternity to view.
Sweet, through the mist, to see illumed again
Stars through the azure, lamps behind the pane,
Rivers of carbon irrigate the sky,
And the pale moon pour magic from on high.
I'd watch three seasons passing by, and then
When winter came with dreary snows, I'd pen
Myself between closed shutters, bolts, and doors,
And build my fairy palaces indoors.
A dream of blue horizons I would garble
With thoughts of fountains weeping on to marble,
Of gardens, kisses, birds that ceaseless sing,
And all the Idyll holds of childhood's spring.
The riots, brawling past my window-pane,
From off my desk would not divert my brain.
Because I would be plunged in pleasure still,
Conjuring up the Springtime with my will,
And forcing sunshine from my heart to form,
Of burning thoughts, an atmosphere that's warm.
— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)
Landscape
I want to write a book of chaste and simple verse,
Sleep in an attic, like the old astrologers,
Up near the sky, and hear upon the morning air
The tolling of the bells. I want to sit and stare,
My chin in my two hands, out on the humming shops,
The weathervanes, the chimneys, and the steepletops
That rise like masts above the city, straight and tall,
And the mysterious big heavens over all.
I want to watch the blue mist of the night come on,
The windows and the stars illumined, one by one,
The rivers of dark smoke pour upward lazily,
And the moon rise and turn them silver. I shall see
The springs, the summers, and the autumns slowly pass;
And when old Winter puts his blank face to the glass,
I shall close all my shutters, pull the curtains tight,
And build me stately palaces by candlelight.
And I shall dream of luxuries beyond surmise,
Gardens that are a stairway into azure skies,
Fountains that weep in alabaster, birds that sing
All day — of every childish and idyllic thing.
A revolution thundering in the street below
Will never lure me from my task, I shall be so
Lost in that quiet ecstasy, the keenest still,
Of calling back the springtime at my own free will,
Of feeling a sun rise within me, fierce and hot,
And make a whole bright landscape of my burning thought.
— George Dillon, Flowers of Evil (NY: Harper and Brothers, 1936)

link to image



















Wednesday, September 19, 2012

ബോദ്‌ലേർ - ശപിക്കപ്പെട്ട ഗ്രന്ഥം

460b35240227937597861585351444941506f41


മനസ്സിൽ കുടിലതകളില്ലാത്ത പ്രിയപ്പെട്ട വായനക്കാരാ,
ഇടയഗാനങ്ങൾ ഹിതമായവനേ, സരളചിത്തനേ,
ശനി പിടിച്ച ഈ പുസ്തകം വലിച്ചെറിയൂ,
പേക്കൂത്തുകളും മനസ്സുരുക്കങ്ങളുമാണിതു നിറയെ.

ചെകുത്താന്റെ നരകത്തിലെ പാഠശാലയിലല്ല
നീ നിന്റെ ഭാഷയും വ്യാകരണവും പഠിച്ചതെങ്കിൽ,
ഇതിലൊരു വസ്തുവും നിനക്കു മനസ്സിലാവില്ല,
ഒരു ഭ്രാന്തന്റെ ജല്പനങ്ങളെന്നേ നിനക്കു തോന്നൂ.

ഇനിയല്ല, കയങ്ങൾ കണ്ടു പതറില്ല നീയെങ്കിൽ,
കടലുകളും കുന്നുകളും പരിചയമാണു നിനക്കെങ്കിൽ,
വായിക്കൂ, ഈ പുസ്തകത്തെ സ്നേഹിക്കാൻ പഠിക്കൂ;

സന്ദേഹിയായലയുന്ന പൊറുതി കെട്ട ആത്മാവേ,
നിന്റെ പറുദീസ തേടി നിത്യയാത്ര ചെയ്യുന്നവനേ,
എന്നോടു ദയ കാണിക്കൂ...ഇല്ലെങ്കിൽ പോയിത്തുലയൂ!



1857ൽ പ്രസിദ്ധീകരിച്ച ‘പാപത്തിന്റെ പൂക്കൾ’ ഒന്നാം പതിപ്പ് കോടതി കയറിയിരുന്നു, സദാചരത്തിനു നിരക്കുന്നതല്ല അതിലെ ചില കവിതകളെന്നതിന്റെ പേരിൽ. 1868ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്‌ ഒരു തലക്കുറിയായിട്ടാണ്‌ ഈ കവിത ചേർത്തത്.



Tuesday, September 18, 2012

ജാപ്പനീസ് കവിത–പ്രാചീനകാലം - 4

Japanese_Wite-Eye_in_the_Cherry_Blossom

പാടിപ്പാടി
കുയിലു മെലിഞ്ഞു,
കാത്തുകാത്തു
ഞാൻ മെലിഞ്ഞു.

-മുരോമാച്ചി



കണ്ണു പറ്റുന്നിടത്തോളം
ഒരു ചെറിപ്പൂവുമില്ല,
ഒരു പഴുക്കിലയുമില്ല:
കടൽക്കരെ ഒരു പുൽക്കുടിൽ,
ഈ ശരൽക്കാലസന്ധ്യയും.

-ഫ്യൂജിവാര തെയ്ക


ഇതു പോലെയായിരുന്നെങ്കിൽ,
നമ്മുടെ ലോകം-
വല നിറയെ കോരുമായി
കരയടുക്കുന്ന മീൻതോണികൾ-
കാണാനെത്ര സുന്ദരം!

-മീനമോട്ടൊ സനേടോമോ


കൊഴിഞ്ഞ പൂവു
പറന്നുപൊങ്ങുന്നതു
ഞാൻ കണ്ടു-
ഹൊ, അതൊരു
പൂമ്പാറ്റയായിരുന്നു!

-മോരിടേക്കേ


കൈ കൂപ്പി,
മന്ത്രം ചൊല്ലി,
ഒരു പോത്തൻ തവള.

*

മഴ പെയ്താലോ,
കുടയുമെടുക്കൂ,
പാതിരാച്ചന്ദ്രാ.

-യമാസാക്കി സോക്കാൻ



യോഷിനോ മലയിൽ
ചെറിപ്പൂക്കൾ കാണുമ്പോൾ
ഹോ!ഹോ! എന്നല്ലാതെ
ഞാനെന്തു പറയാൻ.

-യാസുഹാര തെയ്ഷിട്സു


Pic: Japanese Wite Eye in the Cherry Blossom


Monday, September 17, 2012

ജാപ്പനീസ് കവിത–പ്രാചീനകാലം - 3

Kuniyoshi_Utagawa,_Women_14

സ്ത്രീകളെഴുതിയ കവിതകൾ


ലോകത്തിനു കണ്ണുകളത്രയധികമായിരിക്കെ
നിന്നെയാശിച്ചുരുകാനേ എനിക്കാവൂ,
നടക്കല്ലു പോലരികത്താണു നീയെങ്കിലും.

-മന്യോഷു


പോയ രാത്രിയിൽ
ഞാനൊരുടവാൾ സ്വപ്നം കണ്ടു;
നാമൊരുമിക്കുമെന്നോ,
അതിനർത്ഥം?

-മന്യോഷു



ഞാൻ നിന്നെയോർത്തിരിക്കാം,
നീ എന്നെ മറക്കുകയുമരുത്.
കടലോരത്തു കാറ്റു വീശുമ്പോലെ
അതു നിലയ്ക്കാതെയുമിരിക്കട്ടെ.

-മന്യോഷു


രണ്ടു തോണികളിലാണു
നമുക്കു യാത്രയെന്നറിയുമ്പോൾ
കണ്ണീരും തിരകളുമെന്നെ നനയ്ക്കുന്നു.

-ഇസുമി ഷികിബു


ഒരു മഞ്ഞുതുള്ളി പോലെ മാഞ്ഞുപോകാൻ
നിങ്ങളെന്നെ വിട്ടിരുന്നുവെങ്കിൽ;
പകരം നിങ്ങളെന്നെ ഒരു രത്നമാക്കി,
ആർക്കുമുപകരിക്കാതെ.

-ഇസുമി ഷികിബു


തെളിഞ്ഞ ചന്ദ്രനെയാവാം
അന്യരീ രാത്രിയിൽ കാണുക;
എന്റെ കണ്ണുകൾക്കതു നിഴലടഞ്ഞതും
കണ്ണീരു കൊണ്ടു മറഞ്ഞതും.

-ഇസുമി ഷികിബു


എന്താണു ശോകം?
സ്വപ്നം
മാത്രമായ ജീവിതം.

-ഇസുമി ഷികിബു


വെർലേൻ - മരനിഴൽ

Verlaine_by_Cazals_(Il_pleure_dans_mon_coeur)

(മരച്ചില്ലയിൽ ഉയരത്തിലിരിക്കുന്ന രാപ്പാടി താഴേയ്ക്കു നോക്കി പേടിയ്ക്കുന്നു, താൻ പുഴയിൽ മുങ്ങിപ്പോയെന്ന്. ഓക്കുമരത്തിന്റെ മേലറ്റത്തിരുന്നിട്ടും താൻ മുങ്ങിച്ചാവുമെന്ന പേടിയാണതിന്‌.-സിറാനോ ദെ ബെർഗറാക് )


പുകമഞ്ഞിൽ മുങ്ങിയ പുഴയിൽ
മരനിഴലുകളാവി പോലലിയുന്നു;
മുകളിൽ, യഥാർത്ഥമായ മരച്ചില്ലകളിൽ
മാടപ്രാവുകളുടെ ദീനവിലാപം.

ഈ വിളർത്ത മണ്ണെത്ര തവണ കണ്ടു,
യാത്രികാ, നീ വിളർക്കുന്നതും;
എത്ര വികാരഭരിതം, മരങ്ങളിൽ
നിന്റെ വ്യാമോഹങ്ങളുടെ തേങ്ങൽ.


L'ombre des arbres dans la rivière embrumée
Meurt comme de la fumée,
Tandis qu'en l'air, parmi les ramures réelles,
Se plaignent les tourterelles.

Combien, ô voyageur, ce paysage blême
Te mira blême toi-même,
Et que tristes pleuraient dans les hautes feuillées, -
Tes espérances noyées.
 

The nightingale that, high on a branch, views itself below, thinks itself lost in the river. It is perched in the oak tree’s crown and yet fears death by drowning.’

Cyrano de Bergerac

The shadow of trees on the mist-drenched river


Dissolves like vapour

While in air, among the true branches flown

The turtledoves moan.

How this pale land, oh traveller, too

Pale yourself, mirrors you,

And your drowned hopes how sadly they weep

High in the sighing leaves!


Sunday, September 16, 2012

ജാപ്പനീസ് കവിത–പ്രാചീനകാലം - 2

File:Fujimoto Tesseki (1817-1863) - 'Old Pine' Literati Modern, Honolulu Academy of Arts.jpg

യാത്ര പോകുമ്പോൾ
രാത്രിയായി:
ഒരു മരത്തണൽ
ഞാനെന്റെ സത്രമാക്കി.
ഒരു പാതിരാപ്പൂവാകട്ടെ
എനിക്കിന്നാതിഥേയൻ.

തെയിരാ തദനോരി (1096-1153)


ഈ മുടി ഞാൻ
മുറിക്കില്ല പ്രിയനേ,
നിന്റെ കൈയവിടെ-
ത്തങ്ങിയതല്ലേ.

-മന്യോഷു


കാസുഗാ ചതുപ്പിലെ പുല്പരപ്പിൽ
ഇന്നൊരു നാളെയ്ക്കു തീയിടരുതേ:
തളിരില പോലെ മൃദുല,
എന്റെ ഭാര്യയുമൊത്തു
ഞാനിന്നുറങ്ങുന്നതവിടെ.

-കോക്കിൻഷു


മരച്ചില്ലകൾക്കിടയിലൂടെ
നിലാവരിച്ചിറങ്ങുമ്പോൾ
ശരൽക്കാലമായെന്നറിയുക,
ആധികളും വ്യാധികളുമായി.

-കോക്കിൻഷു


വാർദ്ധക്യം വരവുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ
പടി കൊട്ടിയടച്ചേനെ ഞാൻ,
‘വീട്ടിലാരുമില്ലെ’ന്നു പറഞ്ഞേനേ,
‘തന്നെക്കാണേണ്ടെ’ന്നു പറഞ്ഞേനേ.

-കോക്കിൻഷു


ഒരായിരം കിളികൾ
കലപില കൂട്ടുന്ന വസന്തത്തിൽ
സർവതും പുതുതാകുന്നു,
ഞാൻ മാത്രം പഴകുന്നു.

-കോക്കിൻഷു


എന്റെ മലയോരഗ്രാമത്തിൽ
ഇതിലുമേകാന്തമാണു ഹേമന്തം;
അവിടെ വാടിവീഴുന്നു,
പുല്ലും മനുഷ്യനുമൊരുപോലെ.

-മീനാമോട്ടൊ മുനേയുകി


വെർലേൻ - ചാരായക്കടകളിലെ ഒച്ചയും ബഹളവും...

414px-Lesser_Ury_Berliner_Straße_bei_Nacht_1889

ചാരായക്കടകളിലെ ഒച്ചയും ബഹളവും, തെരുവുകളിലെ മാലിന്യം,
ഇരുട്ടത്തിലകൊഴിയ്ക്കുന്ന മുരടിച്ച മരങ്ങൾ,
ഇരുമ്പിന്റെയും ചെളിയുടെയുമൊരു കലാപമായി,
നാലു ചക്രങ്ങൾക്കു മേലൊരു ഞരക്കവും പിടച്ചിലുമായി,
പച്ചയും ചുവപ്പും നിറത്തിൽ കണ്ണുമുരുട്ടിക്കടന്നുപോകുന്ന ബസ്സുകൾ;
പോലീസുകാരുടെ മുഖത്തേക്കു പുകയൂതിവിട്ടും കൊണ്ടു
ക്ളബ്ബുകളിലേക്കു പായുന്ന തൊഴിലാളികൾ,
ചോരുന്ന മേൽക്കൂരകൾ, നനഞ്ഞൊലിക്കുന്ന ചുമരുകൾ,
വഴുക്കുന്ന പാതകൾ, തകർന്ന തറക്കല്ലുകൾ, പൊട്ടിയൊലിക്കുന്ന ഓടകൾ;
എന്റെ നടവഴിയിങ്ങനെ- അതിനൊടുവിൽ പറുദീസയും.



Le bruit des cabarets, la fange des trottoirs,
Les platanes déchus s'effeuillant dans l'air noir,
L'omnibus, ouragan de ferraille et de boues,
Qui grince, mal assis entre ses quatre roues,
Et roule ses yeux verts et rouges lentement,
Les ouvriers allant au club, tout en fumant
Leur brûle-gueule au nez des agents de police,
Toits qui dégouttent, murs suintants, pavé qui glisse,
Bitume défoncé, ruisseaux comblant l'égout,
Voilà ma route -- avec le paradis au bout.

 

The din of the taverns, the slime of the streets,
    the scrawny trees shedding their leaves in the sooty air.
    The omnibus, a groaning storm of iron and mud,
    lurching between its wheels,
    slowly rolling its green and red eyes.
    The workmen headed for the wine shops,
    puffing their pipes in the nostrils of the gendarmes.
    Dripping rooftops, oozing walls,
    crumbling pavements, overflowing gutters.
    That is the road I walk – with heaven at the end.




link to image


Saturday, September 15, 2012

ജാപ്പനീസ് കവിത - പ്രാചീനകാലം

File:Bamboo Brush Painting.svg

മഞ്ഞിന്റെ ചീവലുകൾ വന്നുമൂടുമ്പോൾ
നിന്റെ ഇതളുകളുടെ നിറം മറഞ്ഞോട്ടെ;
നിന്റെ പരിമളമെന്നാലും മറച്ചുവയ്ക്കരുതേ,
പൂവിട്ടിരിക്കുന്നു നീയെന്നാളുകളറിയട്ടെ.

-ഒനോ നോ തകാമുരാ(802-853)



കന്നിപ്പൂവേ,
നിന്റെ പേരിലൊരു മോഹം തോന്നി
നിന്നെ ഞാനിറുത്തു;
അതെന്റെ പതനമായിരുന്നുവെ-
ന്യരോടു പറയരുതേ.

-ഹെൻജോ (816-890)



വസന്തമെടുത്തുടുത്ത
മഞ്ഞിന്റെ ഉടയാട-
എത്ര നേർമ്മയാണതിന്റെയിഴകൾ.
തെന്നലൊന്നു വീശിയതും
ആകെയതഴിഞ്ഞു.

-അരിവര യുകിഹിര



അത്രയകലെയായിരുന്നു
എന്റെ യാത്രാലക്ഷ്യമെന്നായിട്ടും
മലയിൽ
വേനലിൽ
ഒരു മരത്തണലിൽ
അല്പനേരം ഞാൻ നിന്നു,
മനസ്സിനെ അലയാൻ വിട്ടും.

-ഓഷികോച്ചി മിത്സുനേ (859-925)



ശോകത്തിന്റെ പാരമ്യത്തിൽ
ചീവീടിനെപ്പോലെ കരയുകയല്ല,
മൌനമെരിയുകയത്രേ മിന്നാമിന്നി.

-മിനമോട്ടോ ഷിഗേയുകി (മ. 1000)



പുഴ കടക്കുമ്പോൾ
തുഴ പോയ തോണിക്കാരനെപ്പോലെ
-എനിക്കറിയില്ല,
ഈ പ്രണയമേതു കടവടുക്കുമെന്ന്.

-സോനേ യോഷിതാദാ (920-1000)



പൂക്കൾ വേരുകളിലേക്കു മടങ്ങി,
കിളികൾ കൂടുകളിലേക്കും-
വസന്തമെവിടെപ്പോയെന്നു
കണ്ടവരാരുമില്ല.

-സുടോക്കു (1119-1164)


 

 

വെർലേൻ - പ്രേമഗാനം

Antoine_Watteau_063

കുഴിമാടത്തിന്റെ ആഴത്തിൽ നിന്നൊരു
പ്രേതത്തിന്റെ ആർത്തനാദം പോലെ
ശ്രീമതീ, നിനക്കായെന്റെ ഗാനം കേൾക്കൂ:
കർണ്ണകഠോരവും ശ്രുതി പിഴച്ചതും.

നിന്റെ നെഞ്ചു നീ തുറന്നുവയ്ക്കണം,
എന്റെ മാൻഡൊലിനു നീ കാതു കൊടുക്കണം:
നിനക്ക്, നിനക്കായി മാത്രമാണീ ഗാനം,
നിനക്കു താലോലിക്കാൻ,  മുറിപ്പെടുത്താൻ.

നിന്റെ കണ്ണുകളെ ഞാൻ കീർത്തിക്കാം,
നിഴലുകളൊഴിഞ്ഞു തെളിഞ്ഞവയെ,
പിന്നെ നിന്റെ മാറിടമെന്ന ലീത്തിയെ,
നിന്റെ ഇരുൾമുടിയിലെ മരണനദിയെ.

കുഴിമാടത്തിന്റെ ആഴത്തിൽ നിന്നൊരു
പ്രേതത്തിന്റെ ആർത്തനാദം പോലെ
ശ്രീമതീ, നിനക്കായെന്റെ ഗാനം കേൾക്കൂ:
കർണ്ണകഠോരവും ശ്രുതി പിഴച്ചതും.

അതിലൊക്കെപ്പിന്നെ ഞാൻ പുകഴ്ത്താം,
വെണ്ണക്കല്ലുപോലെ നിന്റെയുടലിനെ,
ഉറക്കമില്ലാതെ വിയർത്തിറ്റുന്ന രാത്രികളിൽ
എന്നിലേക്കൊഴുകുന്ന നിന്റെ പരിമളത്തെ.

അന്ത്യചരണമായിനി ഞാൻ വാഴ്ത്തട്ടെ,
നിന്റെ ചെഞ്ചുണ്ടുകളുടെ ചുംബനത്തെ,
എന്നെ രക്തസാക്ഷിയാക്കുന്ന ആശ്ളേഷത്തെ,
എന്റെ മാലാഖേ! എന്റെ മേൽ വീഴുന്ന ചാട്ടവാറേ!

നിന്റെ നെഞ്ചു നീ തുറന്നുവയ്ക്കണം,
എന്റെ മാൻഡൊലിനു നീ കാതു കൊടുക്കണം:
നിനക്ക്, നിനക്കായി മാത്രമാണീ ഗാനം,
നിനക്കു താലോലിക്കാൻ, മുറിപ്പെടുത്താൻ.



ലീത്തി- യവനപുരാണത്തിൽ മരണലോകത്തെ അഞ്ചു നദികളിൽ ഒന്ന്; ഇത് വിസ്മൃതിയുടേത്.


Sérénade

Comme la voix d'un mort qui chanterait
Du fond de sa fosse,
Maîtresse, entends monter vers ton retrait
Ma voix aigre et fausse.

Ouvre ton âme et ton oreille au son
De la mandoline:
Pour toi j'ai fait, pour toi, cette chanson
Cruelle et câline.

Je chanterai tes yeux d'or et d'onyx
Purs de toutes ombres,
Puis le Léthé de ton sein, puis le Styx
De tes cheveux sombres.

Comme la voix d'un mort qui chanterait
Du fond de sa fosse,
Maîtresse, entends monter vers ton retrait
Ma voix aigre et fausse.

Puis je louerai beaucoup, comme il convient,
Cette chair bénie
Dont le parfum opulent me revient
Les nuits d'insomnie.

Et pour finir, je dirai le baiser
De ta lèvre rouge,
Et ta douceur à me martyriser,
-- Mon Ange! -- ma Gouge!

Ouvre ton âme et ton oreille au son
De ma mandoline:
Pour toi j'ai fait, pour toi, cette chanson
Cruelle et câline.
 

Serenade

Like the voice of a dead body that might
Sing from the depth of its grave,
Mistress, listen to my voice, harsh and out of tune,
Rising up to your refuge.

Open your soul and your ear to the sound
Of the mandolin:
For you, for you, have I made this song,
Cruel and wheedling.

I will sing of your gold and onyx eyes,
Pure of all shadows,
Then of the Lethe of your breast, then the Styx
Of your dark hair.

Like the voice of a dead body that might
Sing from the depth of its grave,
Mistress, listen to my voice, harsh and out of tune,
Rising up to your refuge.

Then I shall laud highly, as necessary,
This blessed body
Whose opulent perfume comes back to me
On sleepless nights.

And to finish, I shall sing of the kiss
Of your red lips,
And your sweetness in making a martyr of me,
My angel, my gouge!

Open your soul and your ear to the sound
Of the mandolin:
For you, for you, have I made this song,
Cruel and wheedling.





link to image







Friday, September 14, 2012

അന്തോണിയോ മച്ചാദോ - ഗാനം

John_Reinhard_Weguelin_–_Spring_(1890)

വട്ടത്തിൽ ചുവടു വയ്ക്കുമ്പോൾ
പാടൂ, ബാലികമാരേ, പാടൂ:
പാടങ്ങളിൽ പച്ചയായി,
ഏപ്രിലെന്ന കാമുകൻ വരികയായി.

പുഴക്കരെ
ഇരുണ്ട ഓക്കുമരങ്ങൾക്കിടെ
അവന്റെ വെള്ളിപ്പാദുകങ്ങൾ.
മേടുകളിൽ പച്ചയായി,
ഏപ്രിലെന്ന കാമുകൻ വരികയായി.


വെർലേൻ - പോകൂ ഗാനമേ...

500px-GM_Crespi-Musée_Bx-Arts-Strasbourg_(2)-Pandurina

പോകൂ ഗാനമേ, വേഗച്ചിറകുകളേറൂ,
അവളെത്തേടിപ്പിടിച്ചവളോടു പറയൂ,
എന്നുമവൾക്കു നേദിച്ചൊരു ഹൃദയത്തെ
പ്രദീപ്തമാക്കുന്നതവളുടെ ആനന്ദമെന്ന്;

പ്രണയത്തെ നിഴലടച്ചതിനെയൊക്കെയും
ഒരു ധന്യസൂര്യനാട്ടിപ്പായിച്ചുവെന്ന്;
അസൂയ, അവിശ്വാസം, ഭീതികൾ:
സർവ്വതിനും മേൽ പകൽവെളിച്ചമായെന്ന്.

ഇത്രകാലം നാണിച്ചും പേടിച്ചുമിരുന്നതാ-
ണിന്നതിന്റെയാനന്ദം നീ കേൾക്കുന്നില്ലേ,
തെളിഞ്ഞ മാനത്തു ചിറകെടുത്ത
വാനമ്പാടിയുടെ വ്യഗ്രഗാനം പോലെ?

എങ്കിൽ പോകൂ, മുഗ്ധഗാനമേ,
വ്യർത്ഥഖേദങ്ങൾ വേണ്ടെന്നവളോടു പറയൂ.
ഈ ആനന്ദവേളയിലവളെ വരവേൽക്കൂ,
ദീർഘകാലത്തില്പിന്നെന്നിലേക്കു മടങ്ങുന്നവളെ.


Va, chanson…
 
Va, chanson, à tire d'aile au devant d'elle,
Et dis lui bien que dans mon coeur fidèle
Un rayon joyeux a lui et que voici le grand jour!

Entendez-vous longtemps muette
Et craintive, la gaîté,
Comme une vive alouette,
Dans le ciel clair a chanté,

Va donc, chanson ingénue,
Et, que sans nul regret vain
Elle soit la bienvenue.
Celle qui revient enfin!
 

Fly, song

Fly, song, wing your way to her
and tell her that in my faithful heart
a joyous ray shines forth and day is come!

Do you hear how gaiety, so long silent
and afraid, sings
like a lark
in the clear sky?

Fly, innocent song!
There are no vain regrets,
and she is welcome
after her long absence.

link to image


Thursday, September 13, 2012

ബോർഹസ് - പ്രതിമകളുടെ അറ

Jorge-Luis-Borges

ആദിയിലൊരുകാലത്ത്, ആൻഡലൂഷ്യൻ ദേശത്ത് ഏകശാസനക്കാരായ ചക്രവർത്തിമാരുടെ ആസ്ഥാനമായി ഒരു നഗരമുണ്ടായിരുന്നു, ലബ്റ്റെയ്റ്റ് എന്നോ, ത്വെറ്റാ എന്നോ, ഹെയിൻ എന്നോ പേരായി. ആ നഗരത്തിൽ ഉറപ്പിൽ പണിതിട്ടിരുന്ന ഒരു ഗോപുരത്തിന്റെ വാതിൽ ( രണ്ടു കവാടങ്ങളുടെ വീതിയിലും) അകത്തേക്കു വരാനുള്ളതായിരുന്നില്ല, പുറത്തേക്കു പോകാനുള്ളതുമായിരുന്നില്ല, ഏതുകാലത്തും അടഞ്ഞുകിടക്കാനുള്ളതായിരുന്നു. ഒരു രാജവു മരിച്ച് മറ്റൊരു രാജാവ് അധികാരമേറ്റെടുക്കുമ്പോൾ അദ്ദേഹം സ്വന്തം കൈ കൊണ്ടുതന്നെ കനത്ത പുതിയൊരു താഴു കൊണ്ട് കവാടം പൂട്ടിയിടും; അങ്ങനെ രാജാക്കന്മാരുടെ കണക്കനുസരിച്ച് ഇരുപത്തുനാലു താഴുകൾ ഗോപുരത്തിൽ തൂങ്ങിക്കിടന്നു. അതിനു ശേഷം സിംഹാസനത്തിലേറിയത് പഴയ രാജവംശത്തിൽ പെടാത്ത ഒരു ദുഷ്ടനായിരുന്നു; പുതിയൊരു താഴിടുന്നതിനു പകരം അയാളുടെ മനസ്സു പോയത് ഗോപുരത്തിനുള്ളിൽ എന്താണെന്നറിയാനായി വാതിൽ തുറന്നാലെന്ത് എന്ന ചിന്തയിലേക്കായിരുന്നു. കൊട്ടാരത്തിലെ പഴമക്കാർ അയാളെ വിലക്കിനോക്കി, ഭവിഷ്യത്തുകൾ പറഞ്ഞുനോക്കി, അധിക്ഷേപിച്ചു, പഴിച്ചു; ഇരുമ്പിന്റെ താക്കോൽക്കൂട്ടം അയാളിൽ നിന്നു മറച്ചുവച്ചിട്ട്, ഇരുപത്തുനാലു താഴുകൾ തല്ലിപ്പൊളിക്കുന്നതിനേക്കാൾ എളുപ്പം ഒരു താഴു കൂടി ചേർക്കുന്നതാണെന്നും അവർ വാദിച്ചു; അയാൾ പക്ഷേ വാശി പിടിച്ചതേയുള്ളു, “ഇതു തുറന്നു കണ്ടേ തീരു.” അവർ പിന്നെ കൈ നിറയെ ധനവും നിധികളും അമൂല്യവസ്തുക്കളും ആട്ടിൻപറ്റങ്ങളും ക്രിസ്തീയവിഗ്രഹങ്ങളും പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു, അയാൾ തന്റെ ആവശത്തിൽ നിന്നൊന്നു പിന്മാറിയാൽ മതി. എന്നിട്ടും അയാൾക്കിളക്കമുണ്ടായില്ല; “ഈ ഗോപുരം തുറന്നുകണ്ടേ തീരൂ എനിക്ക്.” അങ്ങനെ അയാൾ  വലതു കൈ കൊണ്ട് ( നിത്യനരകത്തിൽ എരിയാനുള്ളതാണാ കൈ) താഴുകൾ വലിച്ചുതുറന്നു; കടന്നുനോക്കുമ്പോൾ ഗോപുരത്തിനുള്ളിൽ കണ്ടതോ, കുതിരകളുടെയും ഒട്ടകങ്ങളുടെയും മേലിരിക്കുന്ന അറബികളുടെ രൂപങ്ങളെ; വാലിട്ടു നീട്ടിക്കെട്ടിയ തലപ്പാവുകൾ അണിഞ്ഞിട്ടുണ്ടവർ; ചുമലിലെ തോല്പട്ടകളിൽ വാളുകളും  കൈകളിൽ നീണ്ട കുന്തങ്ങളും ധരിച്ചവർ. ഈ രൂപങ്ങളെല്ലാം ഉരുണ്ടിട്ടായിരുന്നു, ജീവനുള്ളപോലെ; അവ നിഴലു വീഴ്ത്തിയുമിരുന്നു; ഒരന്ധന്‌ സ്പർശം കൊണ്ട് അവരെ തിരിച്ചറിയാമായിരുന്നു. അവരുടെ കുതിരകളുടെ മുൻകാൽകുളമ്പുകളാവട്ടെ, തറയിൽ തൊട്ടിരുന്നില്ല; എന്നിട്ടും അവ വീണതുമില്ല, പിൻകാലുകളിൽ ഉയർന്നു നിൽക്കുകയാണവയെന്നപോലെ. ആ വിശിഷ്ടരൂപങ്ങൾ കണ്ടപ്പോൾ രാജാവ് അത്ഭുതസ്തബ്ധനായിപ്പോയി. അതിലും വിസ്മയം ജനിപ്പിക്കുന്നതായിയുന്നു, അവരിൽ ദൃശ്യമായ ചിട്ടയും നിശ്ശബ്ദതയും; ഒരൊച്ചയോ കാഹളധ്വനിയോ കേൾക്കാനില്ലെങ്കിൽപ്പോലും ഒരേ ദിശയിലേക്ക് ( പടിഞ്ഞാറോട്ട്) തിരിഞ്ഞിരിക്കുകയാണ്‌ ആ രൂപങ്ങളോരോന്നിന്റെയും ശിരസ്സ്. ഗോപുരത്തിലെ ഒന്നാമത്തെ അറ ഇങ്ങനെ. രണ്ടാമത്തേതിൽ രാജാവു കണ്ടത് ദാവീദിന്റെ പുത്രൻ, സുലൈമാന്റെ മേശ- ഇരുവരെയും ദൈവം കാക്കട്ടെ! ഒരേയൊരു മരതകക്കല്ലിൽ നിന്നാണ്‌ ഈ മേശ കടഞ്ഞെടുത്തിരിക്കുന്നത്; അനിർവചനീയമെങ്കിലും യഥാർത്ഥമത്രെ, ഈ പുല്പച്ചക്കല്ലിന്റെ ഗുണങ്ങൾ: അതു ചണ്ഡവാതങ്ങളെ ശമിപ്പിക്കുന്നു, സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നു, അതിസാരത്തെയും ദുർഭൂതങ്ങളെയും അകറ്റിനിർത്തുന്നു, നിയമവ്യവഹാരങ്ങളിൽ അനുകൂലഫലം ഉറപ്പാക്കുന്നു, പ്രസവകാലത്തു വലിയൊരാശ്വാസവുമാണത്.

മൂന്നാമറയിൽ രണ്ടു ഗ്രന്ഥങ്ങൾ കാണായി: കറുത്തതാണ്‌ അവയിലൊന്ന്; ഓരോ ലോഹത്തിന്റെയും ഓരോ ഉറുക്കിന്റെയും ധർമ്മങ്ങളിന്നതാണെന്ന്, വിഷങ്ങളുടെയും പ്രതിവിഷങ്ങളുടെയും ചേരുവകൾക്കൊപ്പം അതു പഠിപ്പിക്കുന്നു. മറ്റേതു വെളുത്തതാണ്‌; തെളിഞ്ഞതാണു ലിപിയെങ്കിലും വായിച്ചെടുക്കാൻ കഴിഞ്ഞില്ല. നാലാമറയിൽ അയാൾ കണ്ടത് ഒരു ഭൂഗോളം; അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്, ഭൂമിയും കടലുകളും നഗരങ്ങളും രാജ്യങ്ങളും ദേശങ്ങളും, ഓരോന്നിനും അതാതിന്റെ ശരിയായ പേരും കൃത്യമായ രൂപവുമായി.

അഞ്ചാമറയിൽ അവർ അത്യത്ഭുതകരമായ ഒരു ദർപ്പണം കണ്ടു, ഒരു വിപുലവൃത്തം പോലെ, പല ലോഹങ്ങളുടെ മിശ്രിതമായി; അതും ദാവീദിന്റെ പുത്രൻ സുലൈമാനു വേണ്ടി -ഇരുവരും പൊറുക്കപ്പെടട്ടെ!- ഉണ്ടാക്കിയതായിരുന്നു; അതിൽ നോക്കുന്നവനു കാണാം, സ്വന്തം അമ്മയച്ഛന്മാരുടെയും തന്റെ സന്തതികളുടെയും പ്രതിരൂപങ്ങൾ, ആദിയിലെ ആദാം തൊട്ട് അന്തിമകാഹളം കേൾക്കാനുള്ളവർ വരെ. ആറാമത്തെ അറ നിറയെ ആ മാന്ത്രികഭസ്മമായിരുന്നു; മൂവായിരം തോല വെള്ളിയെ മൂവായിരം തോല സ്വർണ്ണമാക്കാൻ ആ ദേവാമൃതത്തിന്റെ ഒരു കഴഞ്ചു മതി. ഏഴാമത്തേതു ശൂന്യമായി തോന്നി; രാജാവിന്റെ വില്ലാളികളിൽ ഏറ്റവും പ്രഗത്ഭൻ അറയുടെ വാതിൽക്കൽ നിന്നുകൊണ്ട് ഒരമ്പെയ്താൽ അത് എതിരെയുള്ള ചുമരിൽ ചെന്നു തറ്യ്ക്കുകയില്ല, അത്രയും നീളമുള്ളതുമായിരുന്നു അത്. ആ വിദൂരമായ ഭിത്തിയിൽ ഒരു ഭീഷണലിഖിതം കൊത്തിവച്ചിരിക്കുന്നതായി അവർ കണ്ടു. രാജാവ് അതു വായിച്ചുനോക്കി, അയാൾക്കതു മനസ്സിലാവുകയും ചെയ്തു; അതു പറഞ്ഞതിതാണ്‌: “ഈ ഗോപുരത്തിന്റെ കവാടം ഏതു കൈ തുറക്കട്ടെ, ഉടലെടുത്തു നിൽക്കുന്ന ഈ പടയാളികൾ, ലോഹം കൊണ്ടു നിർമ്മിച്ചവരെന്നു തോന്നിക്കുന്നവർ, അവർ ഈ രാജ്യത്തെ കൈവശപ്പെടുത്തും.”

ഹിജറ എമ്പത്തൊമ്പതാമാണ്ടിലാണ്‌ ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. ആ വർഷം ഒടുക്കമെത്തുന്നതിനു മുമ്പേ താരിക് ഇബ്ൻ സയ്യിദ് ആ നഗരത്തെ കീഴടക്കും, അതിദാരുണമായ രീതിയിൽ രാജാവിനെ കൊല ചെയ്യും, നഗരം ചുട്ടുകരിക്കും, സ്ത്രീകളെയും ബാലന്മാരെയും തടവുകാരാക്കും, സകലതും കുത്തിക്കവരും. ഇപ്രകാരമത്രേ, ആൻഡലൂഷ്യൻ നഗരങ്ങളിൽ അറബികൾ പടർന്നു പിടിച്ചത്- അത്തിമരങ്ങളുടെ ആ ദേശത്ത്, ഒരു മനുഷ്യനും ദാഹം കൊണ്ടു മരിക്കാത്ത പുഴത്തടങ്ങളിൽ. നിധികളുടെ കാര്യമാവട്ടെ, സർവവിദിതമാണ്‌, സയ്യിദിന്റെ പുത്രൻ താരിക് അവ തന്റെ തമ്പുരാനായ കലീഫ അൽ-വാലിദ് ബിൻ അബ്ദ് അൽ-മാലിക്കിനയച്ചു കൊടുത്തുവെന്നും, അയാൾ അതെല്ലാം ഒരു പിരമിഡിനുള്ളിൽ നിക്ഷേപിച്ചുവെന്നും.

(ആയിരത്തൊന്നു രാവുകൾ, 272 മതു രാവ്)


വെർലേൻ - പച്ച

Mueller_PairOfLovers1919

ഇതാ ചില പൂക്കൾ, പഴങ്ങൾ, ഇലകൾ, ചില ചില്ലകൾ,
ഇതാ എന്റെ ഹൃദയം, നിനക്കായി മാത്രം തുടിക്കുന്നതും.
നിന്റെ വെളുത്ത കൈകൾ കൊണ്ടതിനെക്കീറിമുറിക്കരുതേ,
നിന്റെ കണ്ണുകൾക്കു കാണാനിതെന്റെ വിനീതോപഹാരം.

നിനക്കു മുന്നിൽ ഞാൻ നിൽക്കുന്നു, മുടിയിലീറൻ മാറാതെ,
പുലർകാലം വീശിയ തെന്നലിൽ മുഖത്തുറഞ്ഞ മഞ്ഞുമായി.
നിനക്കരികിൽ കിടന്നെന്റെ തളർച്ച വിയർപ്പു മാറ്റട്ടെ,
പുതുജീവിതത്തിന്റെ പ്രിയനിമിഷങ്ങളതു സ്വപ്നം കാണട്ടെ.

നീയൊടുവിൽ തന്ന ചുംബനത്തിന്റെ പ്രകമ്പനങ്ങളടങ്ങാതെ
നിന്റെ താരുണ്യത്തിന്റെ മാറിടത്തിലെന്റെ തല കിടന്നുരുളട്ടെ,
ഒരു മധുരചണ്ഡവാതം വീശിയടങ്ങിയെന്നാവുമ്പോൾ
ഇനി ഞാനൊന്നു മയങ്ങട്ടെ, നീയുമുറക്കമാണെന്നതിനാൽ.


Green
Voici des fruits, des fleurs, des feuilles et des branches
Et puis voici mon cœur qui ne bat que pour vous.
Ne le déchirez pas avec vos deux mains blanches
Et qu'à vos yeux si beaux l'humble présent soit doux.

J'arrive tout couvert encore de rosée
Que le vent du matin vient glacer à mon front.
Souffrez que ma fatigue, à vos pieds reposée,
Rêve des chers instants qui la délasseront.

Sur votre jeune sein laissez rouler ma tête
Toute sonore encore de vos derniers baisers ;
Laissez-la s'apaiser de la bonne tempête,
Et que je dorme un peu puisque vous reposez.
 

Green


 


Here are the fruits, the flowers, the leaves, the wands,


Here my heart that beats only for your sighs.

Shatter them not with your snow-white hands,

Let my poor gifts be pleasing to your eyes.

I come to you, still covered with dew, you see,

Dew that the dawn wind froze here on my face.

Let my weariness lie down at your feet,

And dream of the dear moments that shed grace.

Let my head loll here on your young breast

Still ringing with your last kisses blessed,

Allow this departure of the great tempest,

And let me sleep now, a little, while you rest.

Trans: A.S.Kline





Painting: Otto Mueller.-Pair of Lovers 1919

Wednesday, September 12, 2012

ബോർഹസ് - നിമിഷങ്ങൾ


എനിക്കെന്റെ ജീവിതം വീണ്ടും ജീവിക്കാനായാൽ
അടുത്ത തവണ ഇതിലും പിഴകൾ  വരുത്തും ഞാൻ.
ഇത്രയും പരിപൂർണ്ണനാവാൻ ശ്രമിക്കില്ല ഞാൻ.
ഇത്രയും ബലം പിടിക്കില്ല ഞാൻ.
പണ്ടത്തേതിലും ബുദ്ധിമോശങ്ങൾ കാണിക്കും ഞാൻ.
വാസ്തവം പറയട്ടെ,
ഇത്രയൊന്നും ഗൌരവത്തിലെടുക്കുകയുമില്ല ഞാൻ.
ഇത്രയും വൃത്തിക്കാരനാവില്ല ഞാൻ.
ഇതിലും സാഹസബുദ്ധിയായിരിക്കും ഞാൻ.
ഇന്നത്തേതിലും യാത്ര ചെയ്യും ഞാൻ.
കൂടുതൽ സൂര്യാസ്തമയങ്ങൾ നോക്കിയിരിക്കും ഞാൻ.
കൂടുതൽ മലകൾ കയറും ഞാൻ.
കൂടുതൽ പുഴകളിൽ നീന്തും ഞാൻ.
പോയിട്ടേയില്ലാത്ത കൂടുതൽ സ്ഥലങ്ങളിൽ പോകും ഞാൻ.
കൂടുതൽ ഐസ് ക്രീം കഴിക്കും ഞാൻ,
ബീൻസ് ഇത്ര കഴിയ്ക്കുകയുമില്ല ഞാൻ.
കൂടുതൽ യഥാർത്ഥപ്രശ്നങ്ങളെനിക്കുണ്ടാവും-
അത്ര കുറച്ച് സാങ്കല്പികപ്രശ്നങ്ങളും.
ജീവിതത്തിന്റെ ഓരോ നിമിഷവും വിവേകിയായി
സമൃദ്ധമായി ജീവിക്കുന്ന തരക്കാരനായിരുന്നു ഞാൻ.
അമിതാഹ്ളാദത്തിന്റെ നിമിഷങ്ങൾ
എനിക്കുണ്ടായിരുന്നില്ലെന്നല്ല ഞാൻ പറയുന്നത്.
എന്നാലും, മടങ്ങിപ്പോകാനെനിക്കായാൽ
ഹിതകരമായ നിമിഷങ്ങൾക്കു മാത്രമായി ശ്രമിക്കും ഞാൻ.


നിങ്ങൾക്കറിയില്ലെന്നാണെങ്കിൽ, പറയട്ടെ-
കൈയിൽ വന്ന നിമിഷത്തെ വഴുതിപ്പോകാൻ അനുവദിക്കരുത്.

അങ്ങനെയൊരു തരക്കാരനായിരുന്നു ഞാൻ:
തെർമോമീറ്ററില്ലാതെ, ചൂടുവെള്ളക്കുപ്പിയില്ലാതെ,
കുടയില്ലാതെ, പാരച്ചൂട്ടില്ലാതെ പുറത്തേക്കിറങ്ങാത്തവൻ.
ഇനി ഒന്നുകൂടി ജീവിക്കാനെനിക്കായാൽ
കാലിൽ ചെരുപ്പില്ലാതെ ഞാൻ യാത്ര ചെയ്യും,
വസന്തത്തിന്റെ തുടക്കത്തിൽ തുടങ്ങി
ശരൽക്കാലമൊടുക്കം വരെ ഞാനങ്ങനെ പോകും.
കൂടുതൽ വണ്ടികളിൽ ഞാൻ കേറും.
കൂടുതൽ സൂര്യോദയങ്ങൾ ഞാൻ കണ്ടുനിൽക്കും.
കൂടുതൽ കുട്ടികളോടൊത്തു ഞാൻ കളിക്കും.
ഇനിയുമൊരു ജീവിതം എനിക്കു മുന്നിലുണ്ടെങ്കിൽ.
പക്ഷേ, നോക്കൂ, വയസ്സെനിക്കെമ്പത്തഞ്ചായി,
മരിക്കുകയാണു ഞാനെന്നെനിക്കറിയുകയും ചെയ്യാം.


വെർലേൻ - വിമൂകം

486px-Robert_Walker_Macbeth_The_nightingale's_song

നമുക്കു മേലത്രയുമുയരത്തിൽ
മരച്ചില്ലകൾ നിഴലുകൾ മെടയുമ്പോൾ
ആ ഗഹനമൂകതയിലേക്കു
നമ്മുടെ പ്രണയത്തെ നാമമുഴ്ത്തുക.

പൈന്മരങ്ങളലസമുലയുമ്പോൾ
ഒരേയൊരാത്മാവായി, ഒരു ഹൃദയമായി,
ഇന്ദ്രിയങ്ങളുടെ മൂർച്ഛകളായി
അവയിലേക്കു നാം കലരുക.

നിന്റെ കണ്ണുകൾ പാതിയടയ്ക്കുക,
കൈകൾ മാറോടു ചേർക്കുക,
നിന്റെ നിദ്രാണഹൃദയത്തിൽ നിന്നും
വ്യർത്ഥമോഹങ്ങളെ നാടുകടത്തുക.

നിന്റെ കാൽക്കലെ പുൽക്കൊടികളെപ്പിന്നെ
തെന്നലിന്റെ താരാട്ടു തഴുകുമ്പോൾ
അതിന്നടിമകളാവുക നീയും ഞാനും,
അതിന്റെ വശ്യത്തിനും, മാധുര്യത്തിനും.

പിന്നെ, ഓക്കുമരങ്ങളെ ഇരുളിലാഴ്ത്തി
ഭവ്യരാത്രി വന്നണയുമ്പോൾ
രാപ്പാടികൾ പാടിത്തുടങ്ങട്ടെ
നമ്മുടെ നൈരാശ്യത്തിന്റെ ദാരുണഗാനം.


En sourdine

Calmes dans le demi-jour
Que les branches hautes font,
Pénétrons bien notre amour
De ce silence profond.

[Fondons]1 nos âmes, nos cœurs
Et nos sens extasiés,
Parmi les vagues langueurs
Des pins et des arbousiers.

Ferme tes yeux à demi,
Croise tes bras sur ton sein,
Et de ton cœur endormi
Chasse à jamais tout dessein.

Laissons-nous persuader
Au souffle berceur et doux
Qui vient, à tes pieds, rider
Les ondes des gazons roux.

Et quand, solennel, le soir
Des chênes noirs tombera
Voix de notre désespoir,
Le rossignol chantera.

 


In Muted Tone


BY PAUL VERLAINE

TRANSLATED BY NORMAN R. SHAPIRO

Gently, let us steep our love

In the silence deep, as thus,

Branches arching high above

Twine their shadows over us.

Let us blend our souls as one,

Hearts’ and senses’ ecstasies,

Evergreen, in unison

With the pines’ vague lethargies.

Dim your eyes and, heart at rest,

Freed from all futile endeavor,

Arms crossed on your slumbering breast,

Banish vain desire forever.

Let us yield then, you and I,

To the waftings, calm and sweet,

As their breeze-blown lullaby

Sways the gold grass at your feet.

And, when night begins to fall

From the black oaks, darkening,

In the nightingale’s soft call

Our despair will, solemn, sing.




 


link to image


Tuesday, September 11, 2012

ക്ളിയോബുലസ് - മൈഡാസിന്റെ കുഴിമാടത്തിൽ

200px-Cleovoulos

മൈഡാസിന്റെ കുഴിമാടത്തിൽ
പ്രതിഷ്ഠിച്ച വെങ്കലകന്യക ഞാൻ.
കിണറുകളിലുറവയൂറുന്ന കാലത്തോളം,
മരങ്ങൾ കിളരം വച്ചു വളരുന്ന കാലത്തോളം,
സൂര്യനാകാശത്തു തിളങ്ങുന്ന കാലത്തോളം,
ചന്ദ്രൻ വിളങ്ങിനിൽക്കുന്ന കാലത്തോളം,
പുഴകളൊഴുകുന്ന കാലത്തോളം,
കടലിൽ തിരകൾ തകരുന്ന കാലത്തോളം,
കണ്ണീരു കഴുകിയ ഈ കുഴിമാടത്തിൽ
എന്റെ ഇടം വിടാതെ ഞാനിരിക്കും,
മൈഡാസിനെ അടക്കിയതിവിടെയെന്ന്
ഇതുവഴി പോകുന്നവരോടു ഞാൻ പറയും.


ക്ളിയോബുലസ് - ലിൻഡോസ് സ്വദേശിയും ഗ്രീസിലെ ‘ഏഴു ജ്ഞാനികളി’ൽ ഒരാളും. ജീവിതകാലം ക്രി. മു. ആറാം നൂറ്റാണ്ട്. മൂവായിരത്തോളം കവിതകളും സമസ്യകളും രചിച്ചതായി വിശ്വസിക്കപ്പെടുന്നു. മൈഡാസ് രാജാവിന്റെ കുഴിമാടത്തിലുള്ള ലിഖിതം ഇദ്ദേഹത്തിന്റെ പേരിലാണ്‌ അറിയപ്പെടുന്നത്.


വെർലേൻ - വികാരവിനിമയം

colloque

ആളൊഴിഞ്ഞ പൂന്തോപ്പിന്റെ മഞ്ഞു വീണ മരവിപ്പിലൂടെ
അല്പം മുമ്പു കടന്നുപോയതേയുള്ളു, രണ്ടിരുണ്ട രൂപങ്ങൾ.

വിവർണ്ണമായിരുന്നു അവരുടെ ചുണ്ടുകൾ, നിർജ്ജീവമായിരുന്നു കണ്ണുകൾ,
കേൾക്കാനുണ്ടായിരുന്നതേയില്ല അവർ നിശ്വസിച്ച വാക്കുകൾ.

ആളൊഴിഞ്ഞ പൂന്തോപ്പിന്റെ മഞ്ഞു വീണ മരവിപ്പിൽ
പോയ നാളുകളോർത്തെടുക്കുകയായിരുന്നു, രണ്ടു പ്രേതരൂപങ്ങൾ.

“നിനക്കോർമ്മയുണ്ടാവുമോ, ആ പഴയ പ്രഹർഷങ്ങൾ?”
“എന്തിനതൊക്കെ ഞാനോർത്തുവയ്ക്കണം?”

“ഇന്നും നിന്റെ ഹൃദയം തുടിക്കാറുണ്ടോ, എന്റെ പേരു കേൾക്കുമ്പോൾ?
നീ സ്വപ്നം കാണുന്നതെന്റെ ആത്മാവിനെ മാത്രമോ?” “ഏയ്, അല്ല.”

“വാക്കുകൾക്കതീതമായിരുന്നു, നാമന്നറിഞ്ഞ നിർവൃതി,
ചുണ്ടുകളൊരു ചുംബനത്തിലൊരുമിച്ച നാളുകൾ.” “ആവാം, ഞാൻ മറന്നു.”

“ആകാശത്തിനെന്തു നീലയായിരുന്നു, ആശകളെത്ര ഉയരത്തിലായിരുന്നു!”
“ആകാശത്തൊരിരുണ്ട ഗർത്തത്തിൽ ആശകൾ വീണടിഞ്ഞു.”

വളർന്നുമുറ്റിയ പുല്ലിൽ ചവിട്ടി അവരങ്ങനെ കടന്നുപോയി,
ആ രാത്രി മാത്രവർക്കൊരേയൊരു കേൾവിക്കാരനായി.


Colloque Sentimental

--------------------------------------

Dans le vieux parc solitaire et glacé,
Deux formes ont tout à l'heure passé.

Leurs yeux sont morts et leurs lèvres sont molles,
Et l'on entend à peine leurs paroles.

Dans le vieux parc solitaire et glacé,
Deux spectres ont évoqué le passé.

- Te souvient-il de notre extase ancienne ?
- Pourquoi voulez-vous donc qu'il m'en souvienne ?

- Ton cœur bat-il toujours à mon seul nom ?
Toujours vois-tu mon âme en rêve ? - Non.

- Ah ! les beaux jours de bonheur indicible
Où nous joignions nos bouches ! - C'est possible.

- Qu'il était bleu, le ciel, et grand, l'espoir !
- L'espoir a fui, vaincu, vers le ciel noir.

Tels ils marchaient dans les avoines folles,
Et la nuit seule entendit leurs paroles.

 
Colloque Sentimental [English]
Paul Verlaine
In the deserted park, silent and vast,
Erewhile two shadowy glimmering figures passed.

Their lips were colorless, and dead their eyes;
Their words were scarce more audible than sighs.

In the deserted park, silent and vast,
Two spectres conjured up the buried past.

“Our ancient ecstasy, do you recall?”
“Why, pray, should I remember it at all?”

“Does still your heart at mention of me glow?
Do still you see my soul in slumber?” “No!”

“Ah, blessed, blissful days when our lips met!
You loved me so!” “Quite likely,—I forget.”

“How sweet was hope, the sky how blue and fair!”
“The sky grew black, the hope became despair.”

Thus walked they ’mid the frozen weeds, these dead,
And Night alone o’erheard the things they said.

Translated by Gertrude Hall


Monday, September 10, 2012

അസ്ക്ളേപിയാഡീസ് - - പ്രണയകവിതകൾ

GreekPairYale1913_163

1

വേനലിൽ തൊണ്ട പൊരിഞ്ഞവർ-
ക്കൊരു മഞ്ഞുതുള്ളി വലുതു തന്നെ,
മഞ്ഞുകാലം പൊയ്ക്കഴിഞ്ഞാൽ
നാവികനു വസന്തം വീശുന്ന തെന്നലും.
പ്രണയികൾ കാമനെ ആരാധിക്കുന്ന
ഒറ്റവിരിപ്പതിലൊക്കെ വലുതത്രേ.



2


ജനാല പാതി തുറന്നവൾ പുറത്തേക്കു നോക്കവെ
തൃഷ്ണകൾ കൊണ്ടീറനായ മുഖത്തു വന്നേറ്റുവല്ലോ
അവന്റെ കണ്ണുകളിൽ നിന്നൊരു നീലമിന്നൽ.



3


അവൾ മന്ത്രവടിയൊന്നുഴിഞ്ഞപ്പോൾ
ആ വശ്യത്തിനടിമയായി ഞാനെന്നേ.
അവളുടെ സൌന്ദര്യം മുന്നിലെത്തുമ്പോൾ
മെഴുകുപ്രതിമ പോലെ ഞാനലിഞ്ഞുപോകുന്നു.
അവളൊരു കറുമ്പിയാണെങ്കിലെന്തേ,
കൽക്കരിയുമെരിയുമ്പോൾ പനിനീർപ്പൂവല്ലേ?



4


പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീ കണ്ണൊന്നു ചിമ്മുക, പിന്നെക്കെട്ടുപോവുക.



5


ഇല കൊഴിയ്ക്കാൻ തിടുക്കമരുതേ,
എന്റെ വാതിൽക്കലെ മുല്ലവള്ളികളേ;
കണ്ണീരു തേവി ഞാൻ നിങ്ങൾക്കു നനച്ചു
-മഴമേഘങ്ങൾ, കാമുകരുടെ കണ്ണുകൾ.
ഈ വാതില്പാളി തുറന്നവൻ മുന്നിലെത്തുമ്പോൾ
അവന്റെ മൂർദ്ധാവിൽ നിങ്ങളെന്നെപ്പെയ്യൂ,
ആ പൊന്മുടിയെങ്കിലുമെന്റെ കണ്ണീരു കുടിക്കട്ടെ.



അസ്ക്ളേപിയാഡീസ് - ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി.

link to image

വെർലേൻ - എന്‍റെ പരിചിതസ്വപ്നം

462px-William-Adolphe_Bouguereau_(1825-1905)_-_Drawing_Of_A_Woman_(Unknown)

തറച്ചുകേറുന്നൊരു വിചിത്രസ്വപ്നമിടയ്ക്കിടെ ഞാൻ കാണുന്നു,
എനിക്കജ്ഞാതയായൊരു സ്ത്രീയെ ഞാൻ പ്രേമിക്കുന്നതായി.
അവളെന്നെയും സ്നേഹിക്കുന്നു. അവളെന്നെ മനസ്സിലാക്കുന്നു.
എന്നുമൊരേയാളല്ലവളെന്നു തോന്നിയാലും മറ്റൊരാളുമല്ലവൾ.

അവൾക്കേ എന്നെ മനസ്സിലാവുന്നുള്ളൂ, കഷ്ടമെന്നു പറയട്ടെ,
അവൾക്കു മാത്രമേ  എന്റെ ഹൃദയം സ്ഫടികവിശദമാവുന്നുമുള്ളു-
എന്റെ പൊള്ളുന്ന നെറ്റിയിൽ  വിയർപ്പുമണികൾ പൊടിയുമ്പോൾ
അവൾക്കേ അറിയൂ, സ്വന്തം കണ്ണീരു കൊണ്ടതിനെ തണുപ്പിക്കാൻ.

അവളുടെ മുടിനിറം ചുവപ്പോ കറുപ്പോ സ്വർണ്ണമോ? എനിക്കറിയില്ല.
അവളുടെ പേരോ? മുഴങ്ങുന്നതാണതെന്നേ എനിക്കോർമ്മയുള്ളൂ,
ജീവിതത്തിൽ നിന്നു ഭ്രഷ്ടരായ ഇഷ്ടജനങ്ങളുടേതെന്നപോലെ.

പ്രതിമകളുടേതു പോലെ വിടർന്നതാണവളുടെ നോട്ടം,
പ്രശാന്തവും വിദൂരവും ഗൌരവമാർന്നതുമാണവളുടെ ശബ്ദം,
നിലച്ചുപോയ പ്രിയനാദങ്ങളുടെ സ്വരഭേദങ്ങളാവർത്തിക്കുന്നതും.


Mon rêve familier

Je fais souvent ce rêve étrange et pénétrant
D'une femme inconnue, et que j'aime, et qui m'aime,
Et qui n'est, chaque fois, ni tout à fait la même
Ni tout à fait une autre, et m'aime et me comprend.

Car elle me comprend, et mon coeur transparent
Pour elle seule, hélas! cesse d'être un problème
Pour elle seule, et les moiteurs de mon front blême,
Elle seule les sait rafraîchir, en pleurant.

Est-elle brune, blonde ou rousse? Je l'ignore.
Son nom? Je me souviens qu'il est doux et sonore,
Comme ceux des aimés que la vie exila.

Son regard est pareil au regard des statues,
Et, pour sa voix, lointaine, et calme, et grave, elle a
L'inflexion des voix chères qui se sont tues.

 

My Familiar Dream

(Poèmes Saturniens: Mélancholia VI)

 

I often have this dream, strange, penetrating,

Of a woman, unknown, whom I love, who loves me,

And who’s never, each time, the same exactly,

Nor, exactly, different: and knows me, is loving.

Oh how she knows me, and my heart, growing

Clear for her alone, is no longer a problem,

For her alone: she alone understands, then,

How to cool the sweat of my brow with her weeping.

Is she dark, blonde, or auburn? – I’ve no idea.

Her name? I remember it’s vibrant and dear,

As those of the loved that life has exiled.

Her eyes are the same as a statue’s eyes,

And in her voice, distant, serious, mild,

The tone of dear voices, those that have died.

Translated by A. S. Kline


link to image

Sunday, September 9, 2012

വെർലേൻ - മൂന്നു കൊല്ലത്തില്പിന്നെ

Joaquín_Agrasot_-_Jardín_valenciano_

ഇളകിയാടുന്ന ഇടുക്കുപടി ഞാൻ തള്ളിത്തുറന്നു,
ആ കൊച്ചുതോപ്പിലൂടലസമായി ഞാൻ നടന്നു;
പുലരിയിലെ സൌമ്യസൂര്യനതിനെത്തിളക്കിയിരുന്നു,
ഓരോ പൂവിലുമൊരീറൻ നക്ഷത്രമതു ചാർത്തിയിരുന്നു.


യാതൊന്നും മാറിയിട്ടില്ല: ഇന്നുമെനിക്കവിടെക്കാണാം:
ഓർമ്മയിൽ പിണഞ്ഞുമുറ്റിയ വള്ളികൾ, ചൂരൽക്കസേരകൾ,
അന്നെന്ന പോലെ വെള്ളി കിലുങ്ങുന്ന ജലധാര,
തീരാശോകത്തിന്റെ നിശ്വാസവുമായി അശോകമരങ്ങൾ.


അക്കാലമെന്നപോലെ വിറക്കൊള്ളുന്ന പനിനീർപ്പൂക്കൾ,
നെടിയ തണ്ടുകളിൽ ഗർവിഷ്ഠരായി ലില്ലിപ്പൂക്കൾ,
എനിക്കു പേരെടുത്തറിയുന്നവർ, വന്നുപോകുന്ന കിളികൾ.

ഉദ്യാനദേവതയുടെ പ്രതിമയും ഞാനവിടെക്കണ്ടു,

നടവഴിയ്ക്കൊടുവിൽ, ചായവും കുമ്മായവുമടർന്നും,
-ജമന്തിപ്പൂക്കളുടെ വിരസഗന്ധത്തിനിടയിൽ,  ചടച്ചും.



Après trois ans

Ayant poussé la porte étroite qui chancelle,
Je me suis promené dans le petit jardin
Qu'éclairait doucement le soleil du matin,
Pailletant chaque fleur d'une humide étincelle.
Rien n'a changé. J'ai tout revu : l'humble tonnelle
De vigne folle avec les chaises de rotin...
Le jet d'eau fait toujours son murmure argentin
Et le vieux tremble sa plainte sempiternelle.
Les roses comme avant palpitent ; comme avant,
Les grands lys orgueilleux se balancent au vent,
Chaque alouette qui va et vient m'est connue.
Même j'ai retrouvé debout la Velléda,
Dont le plâtre s'écaille au bout de l'avenue,
- Grêle, parmi l'odeur fade du réséda.
 
After Three Years
Having pushed open the narrow wobbling gate,
I strolled around in the little garden
Gently illuminated by the morning sun
Spangling each flower with a damp flash of light.

The simple arbor: it’s all still here, nothing’s different,
The madly-growing vines, the chairs of cane…
Always making its silver murmur, the fountain,
And the old aspen its perpetual lament.

Just as before, the roses throb; as before,
the huge proud lilies waver in the air.
I know every lark, coming and going.

I’ve even found the statue of the barbarian prophetess
Still upright down the walk, her plaster spalling
—Slender, amid the mignonette’s insipidities.
trans: Karl Kirchwey

link to image






















Saturday, September 8, 2012

റോബർട്ട് വാൾസർ - ചെറിയൊരു ചുറ്റിനടത്ത

the_lonely_walker_by_juraana

ഇന്നു ഞാൻ മലകൾക്കിടയിലൂടെ ഒന്നു നടന്നു. വായുവിൽ ഈർപ്പമുണ്ടായിരുന്നു, പ്രദേശമാകെ ധൂസരനിറമായിരുന്നു. പക്ഷേ പാത പതുപതുത്തതായിരുന്നു , ഇടയിലൊക്കെ വൃത്തിയുള്ള ഇടങ്ങളും കണ്ടു. ആദ്യം ഞാൻ കോട്ടിട്ടിരുന്നു, പിന്നെ ഞാനതൂരിയെടുത്ത് മടക്കി കൈത്തണ്ടയിലിട്ടു. വിസ്മയപ്പെടുത്തുന്ന ആ പാത എത്രയെന്നില്ലാതെ ആനന്ദങ്ങൾ നൽകുയായിരുന്നു എനിക്ക്. ആദ്യം അതു കയറിപ്പോവുകയായിരുന്നു, പിന്നീടത് ഇറക്കമായി. മലകൾ കൂറ്റനായിരുന്നു; അവ ചുറ്റിക്കറങ്ങുകയാണെന്നു തോന്നി.ആ മലകളുടെ ലോകം അതിവിശാലമായ ഒരരങ്ങു പോലെ എനിക്കനുഭവപ്പെട്ടു. മലഞ്ചരിവുകളിൽ പറ്റിപ്പിടിച്ചു കയറുകയായിരുന്നു പാത. പിന്നെ ഞാൻ അഗാധമായ ഒരു കൊല്ലിയിലേക്കിറങ്ങി. എന്റെ കാൽക്കൽ ഒരു പുഴ കിടന്നിരമ്പി, വെളുത്ത പുകയുടെ പ്രതാപവുമായി ഒരു തീവണ്ടി കുതിച്ചുപാഞ്ഞു. കൊല്ലിയിലൂടെ നേർത്തൊരു പാലരുവി പോലെ പാത നീണ്ടുപോയി. നടന്നുപോവുമ്പോൾ ആ ഇടുങ്ങിയ താഴ്വാരം വളഞ്ഞുവന്ന് സ്വയം ചുറ്റിപ്പിണയുകയാണെന്നു തോന്നിപ്പോയി. നരച്ച മേഘങ്ങൾ മലകളിൽ അതാണു തങ്ങളുടെ വിശ്രമസങ്കേതമെന്നപോലെ  കിടന്നിരുന്നു. ചുമലിൽ സഞ്ചിയുമായി ചെറുപ്പക്കാരനായ ഒരു സഞ്ചാരിയെ കണ്ടു; വേറേ രണ്ടു ചെറുപ്പക്കാരെ കണ്ടുവോയെന്ന് അയാൾ എന്നോടന്വേഷിച്ചു. ഇല്ല, ഞാൻ പറഞ്ഞു. വളരെ അകലെ നിന്നാണോ ഞാൻ വരുന്നത്? അതെ, ഞാൻ പറഞ്ഞു, എന്നിട്ടു ഞാൻ മുന്നോട്ടു നടന്നു. അധികദൂരം ചെന്നില്ല, മറ്റേ സഞ്ചാരികളെ ഞാൻ കണ്ടു, പാട്ടും പാടി അവർ കടന്നുപോകുന്നതു ഞാൻ കേട്ടു. വെളുത്ത പാറക്കെട്ടുകൾക്കടിയിൽ ചെറിയ കുടിലുകൾ അടുങ്ങിക്കിടക്കുന്ന ഒരു ഗ്രാമം വിശേഷിച്ചും മനോഹരമായിരുന്നു. ചില വണ്ടികൾ എതിരേ വന്നിരുന്നു, അതല്ലാതെ മറ്റൊന്നുമില്ല. പെരുവഴിയിലെത്തിയയപ്പോൾ കുറേ കുട്ടികളേയും കണ്ടു. സർവസാധാരണമായിട്ടുള്ളതല്ലാതെ മറ്റൊന്നും നാം കാണേണ്ട ആവശ്യമില്ല. അത്രയധികം നമുക്കു കാണാനാവുന്നു.


link to image