Showing posts with label സംസ്കൃതം. Show all posts
Showing posts with label സംസ്കൃതം. Show all posts

Friday, January 4, 2013

മോക്ഷം

moksha

 


തൃഷ്ണകളുടെ പുഴകളയാൾ നീന്തിക്കടന്നു-
ഇന്നു സുഖദുഃഖങ്ങളേശാതെ,
മലിനചിന്തകളുടെ കറ പറ്റാതെ,
അടഞ്ഞ കണ്ണുകളോടയാൾ നിർവൃതി നുകരുന്നു.
ആര്‌? എവിടെ?
                          -അല്ലാ, അതു കണ്ടില്ലേ?
ശവക്കോടി ചുറ്റിയ ആ ചീർത്ത ജഡം!


പഴയൊരു സംസ്കൃതശ്ലോകം ഒക്റ്റേവിയോ പാസിന്റെ വിവർത്തനത്തിൽ


Thursday, January 3, 2013

വല്ലന–ക്ഷണം, പരോക്ഷമായി

 

garden-of-love-1951

 


യാത്രികാ, വേഗം നടന്നോളൂ:
ഘോരമൃഗങ്ങളാണു കാടു നിറയെ,
ആനയും കടുവയും പന്നിയും പാമ്പുമാണെങ്ങും.
സന്ധ്യയാവുകയായി, നിങ്ങൾ ചെറുപ്പവും.
എങ്ങനെ ഞാൻ നിങ്ങളെ പിടിച്ചുനിർത്തും?
ഞാൻ പെണ്ണല്ലേ? വീട്ടിൽ ഞാൻ ഒറ്റയ്ക്കുമല്ലേ?


വല്ലന - പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃതകവി