Showing posts with label ഹിൽഡെ ഡൊമിൻ. Show all posts
Showing posts with label ഹിൽഡെ ഡൊമിൻ. Show all posts

Sunday, October 12, 2014

ഹിൽഡെ ഡോമിൻ - വാക്കുകൾ


വാക്കുകൾ


വാക്കുകൾ വിളഞ്ഞ മാതളങ്ങളാണ്‌.
അവ നിലത്തു വീണ്‌
തനിയേ പൊട്ടിത്തുറക്കുന്നു.
അകം പുറമായി മാറുന്നു.
ഫലം അതിന്റെ രഹസ്യം വെളിവാക്കുന്നു,
അതിന്റെ വിത്തു പുറത്താക്കുന്നു,
ഒരു പുതിയ രഹസ്യം.



വാക്കും വസ്തുവും


വാക്കും വസ്തുവും
അടുത്തടു-
ത്തൊട്ടിപ്പിടിച്ചു കിടക്കുന്നു
ഒരേ ഉടൽച്ചൂട്
വാക്കിനും വസ്തുവിനും

images1

Wednesday, February 6, 2013

ഹിൽഡെ ഡൊമിൻ - വേരുള്ള കിളികൾ

 


എന്റെ വാക്കുകൾ
വേരുള്ള കിളികൾ

എന്നുമാഴത്തിൽ
എന്നുമുയരത്തിൽ
ഒരു പൊക്കിൾക്കൊടി

പകലന്തിയാവുന്നു
വാക്കുകളുറക്കമാവുന്നു


il_570xN.310800935

Friday, February 1, 2013

ഹിൽഡെ ഡൊമിൻ - ശരൽക്കാലത്തിന്റെ കണ്ണുകൾ

thistledown

 


അത്രയും
നിലം പറ്റിക്കിടക്കുക.

മണ്ണിനിനിയും
വേനൽമണം മാറിയിട്ടില്ല,
നിന്റെ ഉടലിനിനിയും
പ്രണയത്തിന്റെ മണം മാറിയിട്ടുമില്ല.

നിനക്കു മേൽ പക്ഷേ,
പുല്ലിനു മഞ്ഞയായിക്കഴിഞ്ഞു,
കാറ്റിൽ തണുപ്പും
മുൾച്ചെടിക്കായകളും.

നിഴലിന്റെ പാദങ്ങളുമായി
പിന്നാലെ പതുങ്ങിയെത്തിയ സ്വപ്നം,
നിന്റെ സ്വപ്നത്തിനു
ശരൽക്കാലത്തിന്റെ കണ്ണുകൾ.


Thursday, January 31, 2013

ഹിൽഡെ ഡൊമിൻ - കൊളോൺ

Hilde Domin

 


മുങ്ങിപ്പോയ നഗരം
മുങ്ങിയത്
എനിക്കു മാത്രമായിരുന്നു.

ഈ തെരുവുകളിലൂടെ
ഞാൻ ഒഴുകിനടക്കുന്നു.
അന്യർ നടക്കുന്നു.

പഴയ വീടുകൾക്ക്
ചില്ലു കൊണ്ടുള്ള
പുതിയ വലിയ വാതിലുകൾ.

മരിച്ചവരും ഞാനും
ഞങ്ങളൊഴുകുന്നു
ഞങ്ങളുടെ പഴയ വീടുകളുടെ
പുതിയ വാതിലുകളിലൂടെ.


ഹിൽഡെ ഡൊമിൻ (1909-2006)- ജർമ്മനിയിലെ കൊളോണിൽ ജനിച്ചു. നാസികൾ അധികാരത്തിലെത്തിയപ്പോൾ റോമിലേക്കു കുടിയേറി. 1939ൽ ഇംഗ്ളണ്ടിലേക്കും 40ൽ ഡൊമിനിക്കൻ റിപ്പബ്ളിക്കിലേക്കും താമസം മാറ്റി. 54ൽ തിരിയെ ജർമ്മനിയിലെത്തി. പതിനാലു കൊല്ലം താൻ താമസിച്ച ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ ഓർമ്മക്കായി 51ൽ ഡൊമിൻ എന്ന പേരു സ്വീകരിച്ചു.


Cologne

The sunken city

Sunk

for me alone

I swim

in these streets.

Others walk.

The old houses

have large new doors

of glass.

The dead and I

we swim

through the new doors

of our old houses.