Showing posts with label എയ്ൻജെൽ ഗ്വിൻഡ. Show all posts
Showing posts with label എയ്ൻജെൽ ഗ്വിൻഡ. Show all posts

Saturday, October 11, 2014

എയ്ൻജെൽ ഗ്വിൻഡ - അയോഗ്യൻ

 

angel guinda


അന്യരാണു സൂര്യനെന്നെനിക്കറിയാം,
ഞാൻ വെറും നിഴലാണെന്നും.
അന്യർ സമ്മാനിതരാവുന്നു,
ഞാൻ അവർക്കുള്ള ശിക്ഷയാകുന്നു.
ചിരിക്കുന്നതന്യരാണ്‌,
പിന്നീടു കരയുന്നതു ഞാനും.
അന്യർ പൂർണ്ണത,
ഞാൻ ഒരിക്കലും പണി തീരാത്തതും.
അന്യർ സ്നേഹിക്കപ്പെടുകയാണ്‌,
ഞാൻ സ്നേഹത്തിലാവുകയാണ്‌.
അവർ കൊടുമുടികൾ,
ഞാൻ മലഞ്ചരിവിൽ പിടിച്ചുകയറുന്നവൻ.
അന്യർ ശബ്ദമുണ്ടാക്കുന്നു,
ഞാൻ എന്റെ സത്യവുമായി.
അന്യർ വിജയിക്കുന്നവർ,
ഞാൻ തോറ്റുകൊണ്ടു നേടുന്നവൻ.
അന്യരാണെത്തിച്ചേരുന്നവർ,
ഞാൻ വിട്ടുപോകുന്നവനും.