Showing posts with label ഗ്ളോറിയ ഫുവെർത്തെസ്. Show all posts
Showing posts with label ഗ്ളോറിയ ഫുവെർത്തെസ്. Show all posts

Sunday, October 5, 2014

ഗ്ളോറിയ ഫുവെർത്തെസ് - ആത്മകഥ

 

gloria Fuertes


ബർഗോസ് കതീഡ്രലിന്റെ ചുവട്ടടിയിലാണ്‌
എന്റെ അമ്മ ജനിച്ചത്.
മാഡ്രിഡ് കതീഡ്രലിന്റെ ചുവട്ടടിയിലാണ്‌
എന്റെ അച്ഛൻ ജനിച്ചത്.
സ്പെയിനിന്റെ നടുക്ക് ഒരുച്ച തിരിഞ്ഞ നേരത്ത്
എന്റമ്മയുടെ ചുവട്ടടിയിലാണ്‌
ഞാൻ ജനിച്ചത്.
എന്റെ അച്ഛൻ ഒരു പണിക്കാരനായിരുന്നു,
അമ്മ ഒരു തുന്നൽക്കാരിയായിരുന്നു.
സർക്കസിൽ ചേരാനായിരുന്നു എനിക്കു താല്പര്യം,
എനിക്കായതേ പക്ഷേ, ഞാനായുള്ളു.
ചെറുപ്പത്തിൽ ഞാനൊരു ദുർഗുണപരിഹാരപാഠശാലയിലായിരുന്നു,
ഫീസു വേണ്ടാത്തൊരു സ്കൂളിലും ഞാൻ പോയിരുന്നു.
കുഞ്ഞിലേ ഞാൻ ദീനക്കാരിയായിരുന്നു,
ഒരു വേനല്ക്കാലം ഞാൻ സാനിറ്റോറിയത്തിലുമായിരുന്നു,
ഇന്നെനിക്കതു പരിചയമായിരിക്കുന്നു.
കുറഞ്ഞതൊരേഴു പ്രേമങ്ങൾ എനിക്കുണ്ടായിട്ടുണ്ട്,
കുഴപ്പക്കാർ ചില ആണുങ്ങളും,
ഒന്നാന്തരമൊരു വിശപ്പും.
ഇതുവരെയായി രണ്ടിടത്തരം ശിക്ഷകൾ എനിക്കു കിട്ടീട്ടുണ്ട്,
ഇടയ്ക്കിടെ ഓരോ ചുംബനവും.