Showing posts with label സിംബോഴ്സ്കാ. Show all posts
Showing posts with label സിംബോഴ്സ്കാ. Show all posts

Tuesday, February 11, 2014

വീസ്വാവ ഷിംബോർസ്ക - ഘാതകർ

szymborska (4)

 


ദിവസങ്ങളായി അവർ ആലോചനയിലാണ്‌,
ചാവും വരെ കൊല്ലുന്നതെങ്ങനെയെന്ന്,
എത്ര പേരെക്കൊന്നാൽ അത്രയും പേരാകുമെന്ന്.
ഇതൊഴിച്ചാൽ- അതിരുചിയോടവർ ആഹാരം കഴിക്കുന്നു,
പ്രാർത്ഥിക്കുന്നു, കാലു കഴുകുന്നു, കിളികൾക്കു തീറ്റ കൊടുക്കുന്നു,
കക്ഷം ചൊറിഞ്ഞുകൊണ്ടു ഫോൺ ചെയ്യുന്നു,
വിരലു മുറിയുമ്പോൾ ചോര വാർക്കുകയും ചെയ്യുന്നു.
ഇനി സ്ത്രീകളാണെങ്കിൽ
അവർ നാപ്കിൻ വാങ്ങുന്നു, മസ്കാര വാങ്ങുന്നു,
പൂത്താലത്തിൽ വയ്ക്കാൻ പൂക്കൾ വാങ്ങുന്നു,
പൊയ്പ്പോയ നല്ല നാളുകളെക്കുറിച്ചു തമാശ പറയുന്നു,
ഫ്രിഡ്ജു തുറന്ന് നാരങ്ങാവെള്ളമെടുത്തു കുടിക്കുന്നു,
രാത്രിയിൽ ചന്ദ്രനെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്നു,
മൃദുസംഗീതവുമായി കാതിൽ ഇയർഫോൺ തിരുകുന്നു
പിന്നെ പുലരും വരെ സുഖനിദ്രയിൽ മുഴുകുന്നു
-എന്നു പറഞ്ഞാൽ
അവരുടെ ആലോചനയിലുള്ള കാര്യം

ആ രാത്രിയിൽത്തന്നെ നടപ്പാക്കേണ്ടതില്ലെങ്കിൽ.


Monday, July 8, 2013

വീസ്വാവ ഷിംബോർസ്ക - ചരിത്രത്തിൽ കുടുങ്ങിപ്പോയ ഒരു നായയുടെ ആത്മഭാഷണം

Monologue_of_a_Dog_by_oviboslink to image

 


നായ്ക്കൾ എത്രയെങ്കിലുമാണ്‌.
ഞാൻ പക്ഷേ, വരേണ്യരിൽ പെട്ടവനായിരുന്നു.
എന്റെ രേഖകൾ കറ പറ്റാത്തവയായിരുന്നു,
എന്റെ സിരകളിലോടുന്നതു ചെന്നായയുടെ ചോരയുമായിരുന്നു.
കാഴ്ചകൾ വാസനിച്ചും കൊണ്ട് അധിത്യകകളിൽ ഞാൻ ജീവിച്ചു:
വെയിലു വീഴുന്ന പുൽത്തട്ടുകൾ, മഴയിൽ കുളിച്ച പൈൻമരങ്ങൾ,
കുഴമഞ്ഞിൽ പുതഞ്ഞ മൺകട്ടകൾ.
മാന്യമായൊരു വീടും വിളിപ്പുറത്തു വേലക്കാരും എനിക്കുണ്ടായിരുന്നു.
നേരം നോക്കി അവരെനിക്കാഹാരം തന്നു,
തേച്ചുകുളിപ്പിച്ചു, കോതിയൊരുക്കി,
സുന്ദരമായ പകലുകളിൽ എന്നെ സവാരിക്കു കൊണ്ടുപോയി.
എനിക്കു വേണ്ടതൊക്കെ അവർ ചെയ്തുതന്നു, ബഹുമാനത്തോടെ.
അവർക്കു നന്നായറിയാമായിരുന്നു,
ആരുടെ നായയാണു ഞാനെന്ന്.

ഏതു പുഴുത്ത പട്ടിക്കും ഒരു യജമാനനെക്കിട്ടും.
ശ്രദ്ധിക്കണം- താരതമ്യങ്ങൾ സൂക്ഷിച്ചു മതി.
എന്റെ യജമാനൻ ഇനം വേറെയായിരുന്നു.
ഒന്നാന്തരമൊരു ആട്ടിൻപറ്റം അദ്ദേഹത്തിനുണ്ടായിരുന്നു,
അദ്ദേഹത്തിന്റെ കാലടികളെ വിടാതെ പിന്തുടർന്നവർ,
ഭീതി കലർന്ന ബഹുമാനത്തോടെ അദ്ദേഹത്തിനു മേൽ കണ്ണുകളുറപ്പിച്ചവർ.

എനിക്കവർ മന്ദഹാസങ്ങളേ തന്നിട്ടുള്ളു,
അതിനടിയിലെ അസൂയ മറയ്ക്കാൻ അതിനായിട്ടില്ലെങ്കിലും.
കാരണം, എനിക്കല്ലേ അവകാശമുണ്ടായിരുന്നുള്ളു,
ചുണയോടെ ചാടിക്കയറി അദ്ദേഹത്തെ എതിരേല്ക്കാൻ?
എനിക്കേ കഴിയുമായിരുന്നുള്ളു,
പറിഞ്ഞുപോരുമോയെന്ന മട്ടിൽ
ട്രൌസറിൽ കടിച്ചു യാത്ര പറയാൻ.
എനിക്കേ അനുവാദമുണ്ടായിരുന്നുള്ളു,
മടിയിൽ തല വച്ചുകിടന്ന് ചൊറിയലും തലോടലും സ്വീകരിക്കാൻ.
ഉറക്കം നടിച്ചു കിടക്കാൻ എനിക്കേ കഴിയുമായിരുന്നുള്ളു,
അദ്ദേഹം എനിക്കു മേൽ കുനിഞ്ഞു ചെവിയിൽ മന്ത്രിക്കുമ്പോൾ.

അന്യരുടെ നേർക്കു പലപ്പോഴുമദ്ദേഹം ചീറിയടുത്തിരുന്നു.
അമറുകയും കുരയ്ക്കുകയും ചുമരോടു ചുമരു പായുകയും ചെയ്തിരുന്നു.
എനിക്കു സംശയം അദ്ദേഹത്തിനിഷ്ടം എന്നെ മാത്രമായിരുന്നുവെന്നാണ്‌,
മറ്റാരെയും, ഒരിക്കലുമദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന്.

എനിക്കെന്റേതായ ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു:
കാത്തു നില്ക്കുക, വിശ്വസ്തത കാണിക്കുക.
നിമിഷനേരത്തേക്കായിരിക്കുമല്ലോ അദ്ദേഹം വന്നുകയറുക,
പിന്നെ ആൾ അപ്രത്യക്ഷനാവുകയും ചെയ്യും.
എനിക്കറിയില്ല, അദ്ദേഹത്തെ പിടിച്ചുനിർത്താൻ അങ്ങു താഴെ എന്താണുണ്ടായിരുന്നതെന്ന്.
എന്നാലും ഞാനൂഹിച്ചു, അടിയന്തിരപ്രാധാന്യമുള്ളതെന്തെങ്കിലുമാവാമതെന്ന്,
പ്രത്യേകിച്ചൊരു കാരണം കൂടാതെ
പൂച്ചകളോടും അനങ്ങുന്നതെന്തിനോടുമുള്ള എന്റെ യുദ്ധം പോലെ
അത്രയെങ്കിലും അടിയന്തിരപ്രാധാന്യമുള്ളതൊന്ന്.

തലവിധികൾ പലതരമാണ്‌.
എന്റേതു മാറിയത് അത്ര പെട്ടെന്നായിരുന്നു.
ഒരു വസന്തകാലം വന്നപ്പോൾ
അദ്ദേഹം കൂടെയില്ലായിരുന്നു.
വീട്ടിലാകെ കൂട്ടക്കുഴപ്പമായി.
പെട്ടികളും പെട്ടകങ്ങളും ട്രങ്കുകളും വണ്ടികളിൽ കുത്തിക്കേറ്റുന്നു.
ചക്രങ്ങൾ ചീറിക്കൊണ്ടവ കുന്നിറങ്ങുന്നു,
വളവു തിരിഞ്ഞവ നിശബ്ദമാവുന്നു.

മട്ടുപ്പാവിൽ കടലാസ്സുകളും തുണ്ടുകളും കത്തിയെരിഞ്ഞു,
മഞ്ഞ ഷർട്ടുകൾ, കറുത്ത മുദ്ര കുത്തിയ തോൾപ്പട്ടകൾ,
കൊച്ചുപതാകകൾ പുറത്തേക്കു തള്ളിനില്ക്കുന്ന ചതഞ്ഞ പെട്ടികൾ.

ആ ചണ്ഡവാതത്തിനിടയിൽ ഞാൻ കിടന്നു വട്ടം തിരിഞ്ഞു;
അന്ധാളിപ്പല്ല, വിസ്മയമാണെനിക്കു തോന്നിയത്.
സ്നേഹശൂന്യമായ നോട്ടങ്ങൾ എന്റെ മേൽ വന്നു വീഴുന്നതു ഞാനറിഞ്ഞു.
യജമാനനില്ലാത്തൊരു നായയാണു ഞാനെന്നപോലെ,
ചൂലെടുത്തടിച്ചിറക്കേണ്ട തെണ്ടിപ്പട്ടി.

വെള്ളിയരികു വച്ച എന്റെ കോളർ ആരോ പറിച്ചെറിഞ്ഞു.
ദിവസങ്ങളായി ഒഴിഞ്ഞു കിടന്ന എന്റെ കിണ്ണം ആരോ തട്ടിയെറിഞ്ഞു.
പിന്നെ മറ്റേതോ ഒരാൾ, വണ്ടിയിൽ കയറി പോകുന്ന വഴി,
തല പുറത്തേക്കിട്ട് രണ്ടു തവണ എന്റെ നേർക്കു നിറയൊഴിച്ചു.

അയാളുടെ ഉന്നം തന്നെ ശരിയായില്ല,
മരിക്കാൻ ഞാൻ ഏറെ നേരമെടുത്തു, വേദനയോടെ,
മര്യാദ കെട്ട ഈച്ചകളുടെ ഇരമ്പത്തോടെ.
ഞാൻ, എന്റെ യജമാനന്റെ നായയായ ഞാൻ.


Sunday, July 7, 2013

വീസ്വാവ ഷിംബോർസ്ക - ചെളിക്കുണ്ടുകൾ

safe_image (1)

 


എന്റെ ആ ബാല്യകാലഭീതി എനിക്കിന്നും നല്ല ഓർമ്മയുണ്ട്:
ചെളിക്കുണ്ടുകളിൽ നിന്നു ഞാൻ മാറിനടക്കുമായിരുന്നു,
മഴ കഴിഞ്ഞ ഉടനേ രൂപപ്പെടുന്നവ വിശേഷിച്ചും.
അടിയറ്റതാണവയിലൊന്നെന്നു വന്നുകൂടേ,
ശേഷിച്ചവയെപ്പോലാണതെന്നു കാഴ്ചയിൽ തോന്നിയാൽ കൂടി?

ഞാൻ കാലെടുത്തു വച്ചതും അതെന്നെ വിഴുങ്ങിയെന്നു വരാം;
ഞാനുയരാൻ തുടങ്ങിയെന്നു വരാം, താഴേക്ക്,
പിന്നെ അതിലും താഴെ പ്രതിഫലിക്കുന്ന മേഘങ്ങളുടെ നേർക്ക്,
അതിനുമപ്പുറത്തേക്ക്.

പിന്നെ ആ ചെളിക്കുണ്ടു വരണ്ടുണങ്ങും,
എനിക്കു മേലടഞ്ഞുകൂടും,
എന്നെന്നേക്കുമായി ഞാൻ കുടുങ്ങിക്കിടക്കും,
ഉപരിതലത്തിലേക്കൊരിക്കലുമെത്താത്ത ഒരാക്രന്ദനത്തോടെ.

എനിക്കു വിവരം വച്ചതു പില്ക്കാലത്താണ്‌:
സംഭവിക്കുന്ന എല്ലാ അത്യാഹിതങ്ങളും
ലോകനിയമങ്ങൾക്കനുസരിച്ചാവണമെന്നില്ല,
വേണമെന്നു വച്ചാൽപ്പോലും
അവ സംഭവിക്കണമെന്നുമില്ല.


വീസ്വാവ ഷിംബോർസ്ക - ഗ്രീക്കുപ്രതിമ

images1

 


മനുഷ്യരുടെയും മറ്റത്യാഹിതങ്ങളുടെയും തുണയോടെ
കാലം അതിന്മേൽ കണക്കിനു പണിയെടുത്തിരിക്കുന്നു.
ആദ്യം തന്നെ അതതിന്റെ മൂക്കടർത്തിമാറ്റി,
പിന്നെ ജനനേന്ദ്രിയങ്ങൾ,
ഒന്നൊന്നായി കൈകാൽ വിരലുകളും,
പിന്നെ വർഷങ്ങൾ കടന്നുപോകെ
ഒന്നു കഴിഞ്ഞൊന്നായി കൈകൾ,
ഇടതും വലതും തുടകൾ,
മുതുകും ശിരസ്സും ജഘനവും;
അടർന്നുവീണതൊക്കെ കാലം കഷണങ്ങളാക്കി,
കട്ടയും ചരലും ധൂളിയുമാക്കി.

ജീവനുള്ള ഒരാളാണീവിധം മരിക്കുന്നതെങ്കിൽ
ഓരോ പ്രഹരത്തിനുമൊപ്പം എത്ര ചോരയൊഴുകിയേനെ.

പക്ഷേ വെണ്ണക്കൽപ്രതിമകൾ നശിക്കുക നിറം വിളറിയിട്ടാണ്‌,
അതു പൂർണ്ണനാശവുമാകുന്നില്ല.

നാം ഇവിടെ സംസാരിക്കുന്നതിനെക്കുറിച്ചാണെങ്കിൽ
തലയറ്റ ഒരുടലേ ശേഷിക്കുന്നുള്ളു,
പിടിച്ചുനിർത്തിയ ശ്വാസം പോലെ,
അതു തന്നിലേക്കു പിടിച്ചുനിർത്തണം
നഷ്ടപ്പെട്ടുപോയതിന്റെയൊക്കെ
ഭാരവും ഭംഗിയുമെന്നപോലെ.

അതതിൽ വിജയിക്കുകയും ചെയ്യുന്നു,
ഇന്നും വിജയിക്കുന്നു,
നമ്മെ തന്നിലേക്കു വലിച്ചെടുക്കുകയും ചെയ്യുന്നു,
നമ്മുടെ കണ്ണഞ്ചിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു.

ഇവിടെ കാലം മാന്യമായ ഒരു പരാമർശമർഹിക്കുന്നു,
പാതിവഴിയിൽ അതു നിർത്തിയെന്നതിനാൽ,
പില്ക്കാലത്തേക്കായി ചിലതതു ബാക്കിവച്ചുവെന്നതിനാൽ.


Friday, July 5, 2013

വീസ്വാവ ഷിംബോർസ്ക - ഭൂപടം

Gustav_Seyfferth_Die_neue_Weltlink to image

 


അതു നിവർത്തിയിട്ട മേശപ്പുറം പോലെ പരന്നത്-
അതിനടിയിലൊന്നുമിളകുന്നില്ല,
ഒന്നും സ്ഥാനം മാറുന്നുമില്ല.

അതിനു മേൽ- എന്റെ മനുഷ്യനിശ്വാസം
കാറ്റിന്റെ ചുഴികളുയർത്തുന്നില്ല,
അതിന്റെ നിർമ്മലവർണ്ണങ്ങളെ കലുഷമാക്കുന്നില്ല.

എനിക്കിഷ്ടമാണു ഭൂപടങ്ങളെ,
അവ നുണ പറയുന്നുവെന്നതിനാൽ.
കൊടിയ നേരിലക്കവ നമ്മെ കടത്തിവിടുന്നില്ലെന്നതിനാൽ.
വിശാലമനസ്കതയോടെ, ഫലിതബോധത്തോടെ,
മേശപ്പുറത്തെനിക്കു മുന്നിലവ നിവർത്തിയിടുന്നു,
ഈ ലോകത്തുള്ളതല്ലാത്ത
ഒരു ലോകത്തെയെന്നതിനാൽ.


 

Thursday, July 4, 2013

വീസ്വാവ ഷിംബോർസ്ക - ബാഹുല്യങ്ങൾക്കിടയിൽ

szymborska16

 


ഞാനെന്താണോ, അതാണു ഞാൻ.
ഏതൊരാകസ്മികതയും പോലെ
ഒരു പ്രഹേളിക.

എന്റെ പൂർവികർ
മറ്റു ചിലരാകാമായിരുന്നതല്ലേ,
മറ്റൊരു കൂട്ടിൽ നിന്നെനിക്കു
പറന്നുയരാമായിരുന്നല്ലോ,
മറ്റൊരു മരത്തിന്റെ ചുവട്ടിൽ നിന്ന്
ഒരു ശല്ക്കജീവിയായിട്ടെനിക്കിഴഞ്ഞിറങ്ങാമായിരുന്നല്ലോ.

പ്രകൃതിയുടെ അണിയറയിൽ
വേഷങ്ങളെത്രയെങ്കിലുമാണ്‌:
ചിലന്തിയുടെ, കടല്ക്കാക്കയുടെ, പെരുച്ചാഴിയുടെ.
ഏതു വേഷവും ശരിക്കു പിടിച്ചുകിടക്കും,
എടുത്തിട്ടാല്പിന്നെ പിഞ്ഞിത്തീരും വരെ
അതിട്ടു നടക്കുകയും വേണം.

മറ്റൊന്നു തിരഞ്ഞെടുക്കാൻ
എനിക്കും അവസരം കിട്ടിയില്ല;
അതിൽപ്പക്ഷേ, എനിക്കു പരാതിയുമില്ല.
ഇത്ര വേറിട്ടതല്ലാത്തതൊന്നായാനെ ഞാൻ.
ചിതല്പുറ്റിൽ നിന്ന്, മത്തിക്കൂട്ടത്തിൽ നിന്ന്,
ഇരമ്പുന്ന തേനീച്ചപ്പറ്റത്തിൽ നിന്നൊന്ന്,
കാറ്റുലയ്ക്കുന്ന ഭൂഭാഗത്തിലൊരിഞ്ച്.

ഇത്ര ഭാഗ്യം കിട്ടാത്ത ജന്മമൊന്ന്,
കമ്പിളിരോമത്തിനായി,
ക്രിസ്തുമസ് വിരുന്നിനായി
വളർത്തപ്പെടുന്നതൊന്ന്;
ഒരു സ്ഫടികച്ചതുരത്തിൽ നീന്തിനടക്കുന്നതൊന്ന്.

കാട്ടുതീ എരിഞ്ഞടുക്കുമ്പോൾ
വേരിറങ്ങിനില്ക്കുന്ന ഒരു മരം.

പിടി കിട്ടാത്ത സംഭവങ്ങൾ ചവിട്ടിക്കുതിച്ചു പായുമ്പോൾ
ഞെരിഞ്ഞമരുന്ന ഒരു പുല്ക്കൊടി.

ഇരുട്ടു കൊണ്ടു ചിലരുടെ കണ്ണഞ്ചിച്ച
ഒരു രാത്രിജീവി.

ആളുകളിൽ ഞാനുണർത്തുന്നതു ഭയമോ,
അറപ്പോ,
സഹതാപമോ മാത്രമായിരുന്നെങ്കിൽ?

മുന്നിൽ വഴികളെല്ലാമടഞ്ഞ മറ്റൊരു ഗോത്രത്തിലാണു
ഞാൻ പിറന്നിരുന്നതെങ്കിൽ?

വിധി ഇതുവരെയും
എന്നോടു കരുണ കാണിച്ചുവെന്നു തോന്നുന്നു.

സന്തുഷ്ടനിമിഷങ്ങളുടെ ഓർമ്മ
എനിക്കുണ്ടാവണമെന്നുണ്ടായിരുന്നില്ല.

താരതമ്യങ്ങൾ ചെയ്യാനുള്ള എന്റെ പ്രവണത
എനിക്കു കിട്ടണമെന്നുണ്ടായിരുന്നില്ല.

വിസ്മയമെന്ന സ്വഭാവമില്ലാത്ത ഒരാളായേനെ ഞാൻ,
എന്നു പറഞ്ഞാൽ,
തീർത്തും വ്യത്യസ്തനായ ഒരാൾ.


Wednesday, July 3, 2013

വീസ്വാവ ഷിംബോർസ്ക - ഉള്ളി

 



ഉള്ളി- അതു വക വേറെയാണ്‌,
ഉള്ളിലൊന്നുമില്ലാത്തതാണ്‌.
അതാകെ അതു തന്നെയാണ്‌,
വെറും ഉള്ളിത്തം മാത്രമാണ്‌.
ഉള്ളോളം ഉള്ളിമയം,
പുറമേയുമതുള്ളി തന്നെ.
നമ്മെപ്പോലെ കണ്ണീരു വരാതെ
ഉള്ളിലേക്കു നോക്കാനുമതിനാവും.

നമ്മുടെ ചർമ്മം മൂടിവയ്ക്കുന്നു,
നാം കടന്നുചെല്ലാൻ പേടിക്കുന്നൊരു നാടിനെ,
ഒരാന്തരനരകത്തെ,
അറയ്ക്കുന്നൊരു ശരീരശാസ്ത്രത്തെ.
ഉള്ളിയ്ക്കുള്ളിൽ ഉള്ളി മാത്രമേയുള്ളു,
അതിലില്ല, ജടിലമായ കുടലുകൾ.
എത്രയെത്ര അടർത്തിയാലും
ഉള്ളോളമതാവർത്തിക്കുന്നു.

തന്നിലൊതുങ്ങിയത്,
ഒന്നുതന്നെയായത്,
അനുയുക്തമായ സൃഷ്ടി- അതാണുള്ളി.
അതിനുള്ളിൽ അതിലും ചെറുതൊന്ന്,
അതിലും മൂല്യം കുറയാത്തത്.
അടുത്തതിൽ ഇനിയുമൊന്ന്,
മൂന്നാമതിൽ നാലാമതൊന്ന്.
വിടർന്നു വിടർന്നുപോകുന്ന സംഗീതം,
അടരടരായ അനുരണനം.

ഇത്രയുരുണ്ടൊരുദരം വേറെയില്ല,
പ്രകൃതിയുടെ വിജയഗാഥയാണത്.
സ്വന്തം മഹിമയുടെ പ്രഭാവലയങ്ങളാൽ
അതു സ്വയമാവരണം ചെയ്യുന്നു.
നമുക്കുള്ളിലുള്ളതു പക്ഷേ,
സിരകൾ, ഞരമ്പുകൾ, വാൽവുകൾ,
സ്രവങ്ങളുടെ രഹസ്യഗ്രന്ഥികൾ.
നമുക്കപ്രാപ്യമാണത്,
ഉള്ളിയുടെ മൂഢപൂർണ്ണത.



Thursday, February 21, 2013

വിസ്വാവ ഷിംബോർസ്ക - എത്ര ഭാഗ്യം ചെയ്തവരാണു നാം

szymborska9

 


എത്ര ഭാഗ്യം ചെയ്തവരാണു നാം,
നാം ജീവിക്കുന്ന ലോകം ഇന്ന തരമാണെന്ന്
കൃത്യമായി നമുക്കറിയില്ലെന്നതിനാൽ.

ദീർഘദീർഘകാലം
നമുക്കു ജീവിക്കേണ്ടിവരും,
എന്തായാലും
ലോകത്തെക്കാളേറെക്കാലം.

മറ്റു ലോകങ്ങളെ പരിചയപ്പെടേണ്ടി വരും,
താരതമ്യത്തിനായെങ്കിലും.

ഉടലിനെ വിട്ടുയരേണ്ടിവരും,
തടസ്സപ്പെടുത്തുകയും
ശല്യപ്പെടുത്തുകയുമല്ലാതൊന്നുമറിയാത്ത
ഈ ഉടലിനെ.

ഗവേഷണത്തിനായി,
വ്യക്തമായ ചിത്രത്തിനായി,
കൃത്യമായ നിഗമനങ്ങൾക്കായി
കാലത്തിനു പുറത്തു നാം പോകേണ്ടിവരും,
സർവതും പമ്പരം കറങ്ങുന്ന ഈ കാലത്തിൽ നിന്ന്.

ആ പരിപ്രേക്ഷ്യത്തിൽ നിന്നു നോക്കുമ്പോൾ
വിശദാംശങ്ങളോടും സംഭവങ്ങളോടും
നമുക്കു സലാം പറഞ്ഞുപോരുകയുമാവാം.

ആഴ്ചയുടെ നാളുകളെണ്ണുക
ബുദ്ധിശൂന്യമായ പ്രവൃത്തിയാണെന്നു തോന്നും;

തപാൽപ്പെട്ടിയിൽ കത്തുകളിടുക
കഥയില്ലാത്ത യൌവനത്തിന്റെ പൂതിയായി;

“പുല്ലിൽ ചവിട്ടരുത്” എന്ന അറിയിപ്പ്
ഭ്രാന്തിന്റെ ലക്ഷണമായും.


വിസ്വാവ ഷിംബോർസ്ക - എങ്ങനെയായാലും

szymborska12

 


അതു സംഭവിക്കുമായിരുന്നു.
അതു സംഭവിക്കേണ്ടതായിരുന്നു.
അതു മുമ്പു സംഭവിച്ചിരുന്നു. പിന്നീടും. അടുത്ത്. അകലെയും.
അതു സംഭവിച്ചു, പക്ഷേ നിങ്ങൾക്കായിരുന്നില്ല.

നിങ്ങൾ രക്ഷപെട്ടു, നിങ്ങൾ ആദ്യമായിരുന്നതിനാൽ.
നിങ്ങൾ രക്ഷപെട്ടു, നിങ്ങൾ ഒടുവിലായിരുന്നതിനാൽ.
ഒറ്റയ്ക്കായിരുന്നതിനാൽ. അന്യർക്കൊപ്പമായിരുന്നതിനാൽ.
വലത്തായിരുന്നതിനാൽ. ഇടത്തായിരുന്നതിനാൽ.
മഴ പെയ്തിരുന്നതിനാൽ. തണലുണ്ടായിരുന്നതിനാൽ.
പകൽ വെയിലുണ്ടായിരുന്നതിനാൽ.

ഭാഗ്യത്തിന്‌ ഒരു കാടുണ്ടായിരുന്നു.
ഭാഗ്യത്തിന്‌ മരങ്ങളുണ്ടായിരുന്നില്ല.
ഭാഗ്യത്തിന്‌ ഒരു ട്രെയിൻ, ഒരു കൊളുത്ത്, ഒരു കഴുക്കോൽ, ഒരു ബ്രേക്ക്,
ഒരു ചട്ടം, ഒരു തിരിവ്, ഒരു കാലിഞ്ച്, ഒരു സെക്കന്റ്.
ഭാഗ്യത്തിന്‌ ഒരു വൈക്കോൽത്തുരുമ്പ് ഒഴുകിവന്നിരുന്നു.

അക്കാരണം കൊണ്ട്, അങ്ങനെ, എന്നാൽ, എന്നിട്ടും.
എന്തു സംഭവിച്ചേനേ,
ഒരു ദൌർഭാഗ്യത്തിൽ നിന്ന്
ഒരു കൈ, ഒരു ചുവട്, ഒരിഞ്ച്, ഒരു മുടിയിഴ അകലത്തിലായിരുന്നെങ്കിൽ?

നിങ്ങൾ ഇവിടെയെത്തിയെന്നോ?
കഷ്ടിച്ചു രക്ഷപെട്ടതിന്റെ അന്ധാളിപ്പു മാറാതെ?
എന്റെ ഞെട്ടലു മാറുന്നില്ല, എനിക്കു നാവു പൊന്തുന്നില്ല.
ഒന്നു കാതോർക്കൂ.
എത്ര വേഗമാണു നിങ്ങളുടെ ഹൃദയം എന്റെ നെഞ്ചിൽ കിടന്നു പിടയ്ക്കുന്നത്!


Wednesday, February 13, 2013

വിസ്വാവ ഷിംബോർസ്ക - മരിച്ചവരെഴുതിയ കത്തുകൾ

Szymborska (1)

 


മരിച്ചവരെഴുതിയ കത്തുകൾ നാം വായിക്കുന്നു,
എന്തു വേണമെന്നറിയാതെ പകച്ച ദേവകളെപ്പോലെ;
ദേവകളാണെന്നാൽക്കൂടി നാം,
പിന്നീടെന്തുണ്ടായി എന്നു നമുക്കറിയുമെന്നതിനാൽ.
നമുക്കറിയാം, ഏതൊക്കെക്കടങ്ങൾ വീടാതെപോയി എന്ന്,
നമുക്കറിയാം, ജഡങ്ങളുടെ ചൂടാറും മുമ്പേ
പുനർവിവാഹത്തിനു തിരക്കു കൂട്ടിയ വിധവകളാരൊക്കെയെന്ന്.
പാവങ്ങളായ പരേതർ, കണ്ണു കെട്ടിയ പരേതർ,
വഞ്ചിതർ, പിശകു പറ്റിയവർ,
പരിഹാസ്യമാം വിധത്തിൽ ജാഗ്രത കാണിച്ചവർ.
ആളുകൾ അവർക്കു പിന്നിൽ നിന്നു കൊഞ്ഞനം കുത്തുന്നതു നാം കാണുന്നു.
വില്പത്രങ്ങൾ വലിച്ചുകീറുന്നതു നാം കേൾക്കുന്നു.
നമുക്കു മുന്നിൽ അവരിരിക്കുന്നു, ചിരി വരും വിധം,
വെണ്ണ തേച്ച റൊട്ടിക്കഷണത്തിലെന്നപോലെ,
കാറ്റടിച്ചുപറത്തിയ തൊപ്പി എത്തിപ്പിടിക്കുമ്പോലെ.
അവരുടെ കെട്ട ശീലങ്ങൾ, നെപ്പോളിയൻ, ആവി, വൈദ്യുതി,
നിസ്സാരരോഗങ്ങൾക്ക് അവരുടേതായ മാരകൌഷധങ്ങൾ,
വിശുദ്ധയോഹന്നാന്റെ പരിഹാസ്യമായ വെളിപാടുപുസ്തകം,
റൂസ്സോ പറഞ്ഞ ഭൂമിയിലെ വ്യാജസ്വർഗ്ഗം...
അവരുടെ ചതുരംഗപ്പലകയിലെ കരുക്കൾ
നിശ്ശബ്ദരായി നാം നോക്കിയിരിക്കുന്നു-
മൂന്നു കളം കഴിഞ്ഞാണു നാമവ കാണുന്നതെങ്കിലും.
ഒക്കെ സംഭവിച്ചതവർ മനസ്സിൽ കണ്ടതിൽ നിന്നെത്ര വ്യത്യസ്തമായി,
അല്ലെങ്കിൽ ഒരല്പം വ്യത്യസ്തമായി-
എന്നു പറഞ്ഞാൽ ആകെ വ്യത്യസ്തമായി.
അവരിൽ മനസ്സെരിയുന്നവർ നമ്മുടെ കണ്ണുകളിലേക്കുറ്റുനോക്കുന്നു,
നമ്മെ വിശ്വാസത്തിലെടുക്കുമ്പോലെ:
അവിടെ പൂർണ്ണത കണ്ടെത്താമെന്നവർ കണക്കു കൂട്ടുന്നു.


Letters of the Dead

We read the letters of the dead like puzzled gods –
gods nevertheless, because we know what happened later.
We know what money wasn’t repaid,
the widows who rushed to remarry.
Poor, unseeing dead,
deceived, fallible, toiling in solemn foolery.
We see the signs made behind their backs,
catch the rustle of ripped-up wills.
They sit there before us, ridiculous
as things perched on buttered bread,
or fling themselves after whisked-away hats.
Their bad taste – Napoleon, steam and electricity,
deadly remedies for curable diseases,
the foolish apocalypse of St. John,
the false paradise on earth of Jean-Jacques . . .
Silently, we observe their pawns on the board
– but shifted three squares on.
Everything they foresaw has happened quite differently,
or a little differently – which is the same thing.
The most fervent stare trustingly into our eyes;
by their reckoning, they’ll see perfection there.


-tr. Vuyelwa Carlin


Monday, February 11, 2013

വിസ്വാവ ഷിംബോർസ്ക - ഇവിടെ

ii_earth_in_spacelink to image




മറ്റുള്ളിടങ്ങളെങ്ങനെയാണെന്നെനിക്കറിയില്ല,
ഇവിടെ ഭൂമിയിൽപ്പക്ഷേ, സർവതും വേണ്ടത്ര നമുക്കുണ്ട്.
ഇവിടെ നാം പണിതെടുക്കുന്നുണ്ട് കസേരകളും ശോകങ്ങളും,
കത്രിക, മനസ്സലിവ്, ട്രാൻസിസ്റ്ററുകൾ, വയലിനുകൾ,
അണക്കെട്ടുകൾ, തമാശകൾ, ചായക്കപ്പുകളും.

മറ്റു ചിലയിടങ്ങളിൽ ഇതിലുമധികമുണ്ട് സർവതുമെന്നുവരാം;
എന്തെന്നറിയാത്ത ചില കാരണങ്ങളാൽപ്പക്ഷേ
അവിടെ പെയിന്റിങ്ങുകളില്ല, പിക്ചർ ട്യൂബുകളില്ല,
അരിയടകളും കണ്ണീരു തുടയ്ക്കാൻ കൈലേസുകളുമില്ല.

ചുറ്റുവട്ടങ്ങൾ ഇവിടെ എത്രയെങ്കിലുമാണ്‌.
അവയിൽ ചിലതിനോടു നിങ്ങൾക്കൊരു മമത തോന്നിയെന്നു വരാം,
അവയെ നിങ്ങൾ ഓമനപ്പേരിട്ടു വിളിച്ചുവെന്നു വരാം,
അവയ്ക്കപായം വരാതെ നിങ്ങൾ കാത്തുവെന്നുവരാം.

മറ്റുള്ളിടങ്ങളിലുമുണ്ടാവാം ഇതുമാതിരിയുള്ള സ്ഥലങ്ങൾ,
മനോഹരമാണവയെന്നു നമുക്കു തോന്നാറില്ല.

മറ്റെവിടെയുമില്ലാത്ത മാതിരി, മിക്കവാറുമെവിടെയുമില്ലാത്ത മാതിരി,
ഇവിടെ നിങ്ങൾക്കു സ്വന്തമായൊരുടൽ തന്നിരിക്കുന്നു,
സ്വന്തം ശിശുക്കളെ ശേഷിച്ചവരോടു ചേർക്കാൻ വേണ്ട
അനുബന്ധോപകരണങ്ങൾ തന്നിരിക്കുന്നു.
അതിനും പുറമേയാണല്ലോ കൈകളും കാലുകളും അന്തം വിട്ട തലയും.

അജ്ഞത ഇവിടെ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്,
ഏതു നേരവുമതെണ്ണുകയും ഒത്തുനോക്കുകയും അളക്കുകയും,
നിഗമനങ്ങളിലെത്തുകയും വർഗ്ഗമൂലങ്ങൾ കണ്ടെത്തുകയുമാണ്‌.

എനിക്കറിയാം, നിങ്ങൾ പറയാൻ പോകുന്നതെന്താണെന്നെനിക്കറിയാം,
യാതൊന്നുമിവിടെ വാഴില്ല്ലെന്ന്,
ആദി മുതല്ക്കേ പ്രകൃതിശക്തികൾക്കാണിവിടെ മേൽക്കൈയെന്ന്.
എന്നാലുമൊന്നു നോക്കൂ- അവയും ചിലപ്പോൾ ക്ഷീണിക്കാറുണ്ട്,
ദീർഘകാലമടങ്ങിക്കിടക്കാറുണ്ട്.

ഇനി നിങ്ങൾ പറയാൻ പോകുന്നതുമെനിക്കറിയാം.
യുദ്ധം, യുദ്ധം, യുദ്ധം.
അവയ്ക്കിടയിലും പക്ഷേ, വിരാമങ്ങളുണ്ടാവാറുണ്ടല്ലോ.
അറ്റൻഷൻ!- ആളുകൾ ചീത്തകളാവുന്നു.
സ്റ്റാന്ററ്റീസ്!- ആളുകൾ നല്ലവരാവുന്നു.
അറ്റൻഷന്റെ സമയത്തു നാം പാഴിടങ്ങൾ സൃഷ്ടിക്കുന്നു,
സ്റ്റാന്ററ്റീസിൽ നാം നെറ്റിവിയർപ്പിൽ നിന്നു വീടുകൾ കെട്ടുകയും
അവയിൽ കേറിത്താമസിക്കുകയും ചെയ്യുന്നു.

ഭൂമിയിലെ ജീവിതം ഒരു ലാഭക്കച്ചവടമെന്നേ പറയേണ്ടു.
ഒരുദാഹരണം പറഞ്ഞാൽ, സ്വപ്നങ്ങൾക്കു ചില്ലിക്കാശു കൊടുക്കേണ്ട.
നഷ്ടപ്പെടുമ്പോഴേ വ്യാമോഹങ്ങൾക്കു വില കൂടുതലുള്ളു.
ഉടലാവട്ടെ, തവണവ്യവസ്ഥയിലും ലഭ്യം.

ഇതൊന്നും പോരാഞ്ഞല്ലേ,
ഗ്രഹങ്ങളുടെ ആകാശത്തൊട്ടിയിൽ ടിക്കറ്റെടുക്കാതെ തരപ്പെട്ടൊരു സവാരിയും.
നക്ഷത്രമണ്ഡലങ്ങളുടെ പ്രചണ്ഡതയിലൂടെ നിങ്ങൾ പാഞ്ഞുപോകുന്നു,
ഇവിടെ ഭൂമിയിലുള്ളതൊന്നിനുമൊന്നു വിറകൊള്ളാനുള്ളിട കൊടുക്കാതെ,
കാതുകൾ കൊട്ടിയടയ്ക്കുന്നത്ര വേഗത്തിൽ.

ഒന്നു സൂക്ഷിച്ചു നോക്കിയാട്ടെ:
മേശ അതിട്ടിടത്തു തന്നെ കിടപ്പുണ്ട്,
കടലാസ് നിവർത്തിവച്ച പടി തന്നെ,
തുറന്നിട്ട ജനാലയിലൂടെ ഒരു കാറ്റടി,
ചുമരിൽ വിള്ളലുകളും കാണാനില്ല,
അതിലൂടെ നിങ്ങൾ പുറത്തെ ശൂന്യതയിൽ ചെന്നുവീഴുമെന്നു പേടിക്കുകയും വേണ്ട.




Here

I don’t know about other places,
but here on Earth there’s quite a lot of everything.
Here chairs are made and sadness,
scissors, violins, tenderness, transistors,
water dams, jokes, teacups.
Maybe somewhere else there is more of everything,
only for some reason there are no paintings there,
cathode-ray tubes, dumplings, tissues for tears.
There are plenty of places here with surroundings.
Some you can particularly get to like,
name them your own way
and protect them from evil.
Maybe somewhere else there are similar places,
But no one considers them beautiful.
Maybe like nowhere else, or in few other places,
here you have your own body trunk,
and with it the tools needed,
to add your children to those of others.
Besides that your hands, legs, and the amazed head.
Ignorance here is hard at work,
constantly measuring, comparing, counting,
drawing conclusions and finding square roots.
I know, I know what you’re thinking.
Nothing is permanent here,
for since ever forever in the power of the elements.
But notice—the elements get easily tired
and sometimes they have to take a long rest
before the next time.
And I know what else you’re thinking.
Wars, wars, wars.
But even between them there happen to be breaks.
Attention—people are evil.
At ease—people are good.
At attention we produce wastelands.
At ease by the sweat of our brows we build houses
and quickly live in them.
Life on earth turns out quite cheap.
For dreams for instance you don’t pay a penny.
For illusions—only when they’re lost.
For owning a body—only with the body.
And as if this was not enough,
you spin without a ticket in the carousel of the planets,
and along with it, dodging the fare, in the blizzard of galaxies,
through eras so astounding,
that nothing here on Earth can even twitch on time.
For take a good look:
the table stands where it stood,
on the table the paper, exactly as placed,
through the window ajar just a waft of the air,
and in the walls no terrifying cracks,
through which you could be blown out to nowhere.
trans. by duszenko












Sunday, February 10, 2013

വിസ്വാവ ഷിംബോർസ്ക - ആശയം

szymb




ഒരാശയം എന്നെ കാണാൻ വന്നു
ഒരു കൊച്ചുകവിത വേണമെന്നോ? കവിത?
നല്ലതു തന്നെ- ഞാൻ പറയുകയാണ്‌- വരൂ, നമുക്കിരുന്നു സംസാരിക്കാം.
അതിനു മുമ്പ് എനിക്കു നിങ്ങളെക്കുറിച്ചു കൂടുതലറിയണമെന്നുണ്ട്.

അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
ഓ അതോ- ഞാൻ പറയുകയാണ്‌- കാര്യം രസമുണ്ടല്ലോ.
അതു കുറേക്കാലമായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നതാണ്‌.
പക്ഷേ അതിനെക്കുറിച്ചു കവിതയെഴുതാനോ? വേണ്ട, അതെന്തായാലും വേണ്ട.
അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
അതു നിങ്ങൾക്കു തോന്നുകയാണ്‌- ഞാൻ പറയുകയാണ്‌-
നിങ്ങളെന്റെ കഴിവുകൾ പർവതീകരിച്ചു കാണുകയാണ്‌.
എങ്ങനെ തുടങ്ങണമെന്നുപോലും എനിക്കറിവുണ്ടാവില്ല.

അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
നിങ്ങൾക്കു തെറ്റി- ഞാൻ പറയുകയാണ്‌-
ഹ്രസ്വവും സംക്ഷിപ്തവുമായ കവിതയാണ്‌ ദീർഘകവിതയെക്കാൾ ദുഷ്കരം.
എന്നെ ഇങ്ങനെ പീഡിപ്പിക്കരുത്, ഇങ്ങനെ വാശി പിടിക്കരുത്, സംഗതി നടക്കില്ല.
അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
ശരി, എന്നാൽ ഞാനൊന്നു ശ്രമിച്ചുനോക്കാം, നിങ്ങളാളു വല്ലാത്ത വാശിക്കാരൻ തന്നെ.
എന്താണുണ്ടാവുകയെന്നു ഞാനിപ്പോഴേ പറഞ്ഞേക്കാം.
ഞാനതെഴുതി നുള്ളിക്കീറി പുറത്തേക്കു വലിച്ചെറിയും.

അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
നിങ്ങൾ പറഞ്ഞതു ന്യായം തന്നെ- ഞാൻ പറയുകയാണ്‌- വേറെയും കവികളുണ്ട്.
അവരിൽ ചിലർ എന്നെക്കാൾ നന്നായി ഇതെഴുതിയെന്നും വരാം.
പേരും വിലാസവും വേണമെങ്കിൽ ഞാൻ തരാം.
അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
അതെ, തീർച്ചയായും എനിക്കവരോടസൂയ തോന്നും.
അല്ലെങ്കിൽത്തന്നെ കവിതകളുടെ കാര്യത്തിൽ ഞങ്ങൾ പരസ്പരം അസൂയാലുക്കളാണ്‌,
മഹാമോശമായ കവിതകളുടെ കാര്യത്തിൽക്കൂടി.
പിന്നെ ഈ കവിതയ്ക്കു നല്ലതായിരിക്കും...അല്ല, വേണ്ടതു തന്നെയാണ്‌...

അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
അതെ, നിങ്ങൾ പേരെടുത്തു പറഞ്ഞ ലക്ഷണങ്ങൾ ഈ കവിതയ്ക്കു വേണ്ടതു തന്നെയാണ്‌.
അപ്പോൾ ഇനി നമുക്കതു വിടാം.
ഒരു കാപ്പിയായാലോ?
അതിനു മറുപടിയായി അതൊന്നു നെടുവീർപ്പിട്ടതേയുള്ളു.
പിന്നെയതപ്രത്യക്ഷമാവാൻ തുടങ്ങി.
പിന്നെയതപ്രത്യക്ഷമായി.



Idea

An idea came to me
for a little poem? a poem?
That’s good—I say—stay, let us talk.
You have to tell me more about yourself.
              To which it whispers a few words in my ear.
Oh, that—I say—that is interesting.
These matters have long been at my heart.
But to write a poem about them? No, certainly not.
              To which it whispers a few words in my ear.
It only seems to you—I reply—
you overestimate my strength and my gifts.
I wouldn’t even know where to start.
              To which it whispers a few words in my ear.
You are mistaken—I say—a short, concise poem
is much harder to write than one that is long.
Don’t torment me, don’t insist, for it won’t work.
              To which it whispers a few words in my ear.
Well, okay, I will try, since you’re so stubborn.
But  I must warn you what the outcome will be.
I will write, rip it up and throw it out.
              To which it whispers a few words in my ear.
You are right—I say—there are still other poets.
Some of them will do this better than me.
I can give you the names, the addresses.
              To which it whispers a few words in my ear.
Yes, certainly, I will be jealous of them.
We’re jealous of each other’s poems, even when they’re weak.
And this one probably should . . . perhaps it must have. . .
              To which it whispers a few words in my ear.
That’s right, it must have the features that you named.
And so let's change the subject.
Would you like some coffee?
            To which it only sighed.
            And started to disappear.
            And disappeared.



Saturday, February 9, 2013

വിസ്വാവ ഷിംബോർസ്ക - പുലർച്ചെ നാലു മണി

szymborska11

 


രാത്രിക്കും പകലിനുമിടയിലുള്ള നേരം.
തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന നേരം.
മുപ്പതു കടന്നവരുടെ നേരം.

പൂവൻകോഴികൾക്കു കൂവാനായി വെടിപ്പാക്കിയ നേരം.
ഭൂമിയതിന്റെ ഊഷ്മളാശ്ളേഷം പിൻവലിക്കുന്ന നേരം.
കെട്ടണഞ്ഞ നക്ഷത്രങ്ങളിൽ നിന്നു ശീതക്കാറ്റുകൾ വീശുന്ന നേരം.
നമുക്കു ശേഷമെന്തു ശേഷിക്കുമെന്ന സംശയത്തിന്റെ നേരം.

ഒഴിഞ്ഞ നേരം.
ശൂന്യം. വ്യർത്ഥം.
മറ്റെല്ലാ നേരങ്ങൾക്കും നെല്ലിപ്പടി.

ആർക്കും മനസ്സുഖം തോന്നാത്ത നേരം, പുലർച്ചെ നാലു മണി.
പുലർച്ചെ നാലു മണിക്ക് ഉറുമ്പുകൾക്കു മനസ്സുഖം തോന്നുന്നുണ്ടെന്നാണെങ്കിൽ
നമുക്കതിൽ ഒരു വിരോധവുമില്ല.
നമുക്കു ജീവിതം തുടരാനാണെങ്കിൽ-
അഞ്ചു മണി വന്നു ചേരുകയും ചെയ്യട്ടെ.


FOUR IN THE MORNING

The hour from night to day.
The hour from side to side.
The hour for those past thirty.

The hour swept clean to the crowing of cocks.
The hour when earth betrays us.
The hour when wind blows from extinguished stars.
The hour of and-what-if-nothing-remains-after-us.

The hollow hour.
Blank, empty.
The very pit of all other hours.

No one feels good at four in the morning.
If ants feel good at four in the morning
--three cheers for the ants. And let five o'clock come
if we're to go on living.

Translated by Magus J. Krynski and Robert A. Maguire


Friday, February 8, 2013

വിസ്വാവ ഷിംബോർസ്ക - പിയെത്ത

Pieta.Smith.Minimatalink to image

 


കഥാനായകൻ ജനിച്ച പട്ടണത്തിൽ നിങ്ങൾക്ക്:
അദ്ദേഹത്തിനുള്ള സ്മാരകം നോക്കിനിൽക്കാം, അതിന്റെ വലിപ്പം കണ്ടതിശയിക്കാം,
വിജനമായ കാഴ്ചബംഗ്ളാവിന്റെ നടക്കല്ലുകളിൽ നിന്ന്
രണ്ടു കോഴികളെ ആട്ടിയോടിക്കാം,
അദ്ദേഹത്തിന്റെ അമ്മ താമസിക്കുന്നിടം അന്വേഷിച്ചറിയാം,
ഞരങ്ങുന്ന കതകു തള്ളിത്തുറന്നു കയറാം.
നിവർന്നിട്ടാണവരുടെ ഇരിപ്പ്, നീണ്ടതാണവരുടെ മുടി, തെളിഞ്ഞതാണവരുടെ നോട്ടം.
പോളണ്ടിൽ നിന്നു വരുന്ന വഴിയാണെന്ന് നിങ്ങൾക്കവരോടു പറയാം.
നിങ്ങളുടെ ആശംസകളർപ്പിക്കാം.
നിങ്ങളുടെ ചോദ്യങ്ങൾ തെളിച്ചും ഉച്ചത്തിലുമാക്കാം.
അതെ, അവർക്കദ്ദേഹത്തെ വളരെ സ്നേഹമായിരുന്നു.
അതെ, ജനനം മുതൽക്കേ അദ്ദേഹത്തിന്റെ പ്രകൃതമതായിരുന്നു.
അതെ, അന്നു കാലത്ത് തടവറയുടെ ചുമരു ചാരി അവർ നിന്നിരുന്നു.
അതെ, വെടിയൊച്ചകൾ അവർ കേട്ടിരുന്നു.
ഒരു ക്യാമറ, ടേപ്പ് റെക്കോർഡർ കൈയിൽ കരുതേണ്ടതായിരുന്നുവെന്നു നിങ്ങൾക്കു തോന്നാം.
അതെ, അതൊക്കെ അവർ കണ്ടിരിക്കുന്നു.
അദ്ദേഹമയച്ച അവസാനത്തെ കത്ത് അവർ റേഡിയോവിൽ വായിച്ചിരുന്നു.
അദ്ദേഹത്തിനിഷ്ടപ്പെട്ട താരാട്ടുപാട്ടുകൾ അവരൊരിക്കൽ ടെലിവിഷനിൽ പാടുകയും ചെയ്തു.
ഒരു സിനിമയിൽ അവർ അഭിനയിച്ചു,
രൂക്ഷപ്രകാശത്തിൽ കണ്ണീരുറന്ന കണ്ണുകളോടെ.
അതെ, ആ ഓർമ്മ ഇപ്പോഴും അവരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നു.
അതെ, ഇപ്പോൾ ചെറിയൊരു ക്ഷീണം തോന്നുന്നുണ്ട്.
അതെ, അതു മാറാനുള്ളതേയുള്ളു.
ഇനി നിങ്ങൾക്കെഴുന്നേൽക്കാം, അവർക്കു നന്ദി പറയാം. യാത്ര പറയാം. പിരിഞ്ഞുപോരാം,
പൂമുഖത്തു കാത്തുനിൽക്കുന്ന പുതുസന്ദർശകരെയും കടന്ന്.


Pieta

In the town where the hero was born you may:

gaze at the monument, admire its size,

soo two chickens from the empty museum's steps,

ask for his mother's address,

knock, push the creaking door open.

Her bearing is erect, her hair is straight, her gaze is clear.

You may tell her that you've just arrived from Poland.

You may bear greetings. Make your questions loud and clear.

Yes, she loved him very much. Yes, he was born that way.

Yes, she was standing by the prison wall that morning.

Yes, she heard the shots.

You may regret not having brought a camera,

a tape recorder. Yes, she has seen such things.

She read his final letter on the radio.

She sang his favourite lullabies once on TV.

And once she even acted in a movie, in tear

from the bright lights. Yes, the memory still moves her.

Yes, just a little tired now. Yes, it will pass.

You may get up. Thank her. Say good-bye. Leave,

passing by the new arrivals in the hall.


വിസ്വാവ ഷിംബോർസ്ക - ഒരാൾക്കൂട്ടത്തിന്റെ ഫോട്ടോ

stock-photo-skulls-and-bones-in-opdas-mass-burial-cave-benguet-philippines-59951986link to image

 


ഒരാൾക്കൂട്ടത്തിന്റെ ഫോട്ടോയിൽ
എന്റെ മുഖം അരികിൽ നിന്നേഴാമത്;
അതിടത്തു നിന്നു നാലാമതാവാം,
ചുവട്ടിൽ നിന്നിരുപത്തെട്ടാമതുമാവാം.

ഏതെന്നറിയാത്ത എന്റെ മുഖം,
അതിന്നൊന്നേയൊന്നല്ല, പലതിലൊന്നു മാത്രം,
ശേഷമുള്ളവയെപ്പോലെതന്നെ (മറിച്ചും)
ആണെന്നോ പെണ്ണെന്നോ പറയാനാത്തതും;

ആ മുഖത്തിന്റെ ലക്ഷണങ്ങൾ
അതിനു വിശേഷിച്ചുള്ള ലക്ഷണങ്ങളുമല്ല,

കാലത്തിന്റെ ആത്മാവ്
അതിലൂടൊന്നു കണ്ണോടിച്ചുപോയെന്നു മാത്രം;

സ്ഥിതിവിവരക്കണക്കുകളിലെ ഒരക്കമാണത്,
അതതിന്റെ ആളോഹരി ഉരുക്കും പ്ളാസ്റ്റിക്കും അകത്താക്കുന്നുണ്ട്,
ആഗോളമായും ഭാവശൂന്യമായും;

തന്നിൽ വിശേഷിച്ചൊന്നുമില്ലെന്നതിൽ അതിനു നാണക്കേടില്ല,
മാറ്റിവയ്ക്കാവുന്നതാണെന്നതിൽ അതിനു നൈരാശ്യവുമില്ല;

എനിക്കു സ്വന്തമായൊരു രീതിയിൽ
എന്റേതല്ലതെന്നതുപോലെ;

കിളച്ചുമറിച്ചൊരു ശവപ്പറമ്പിൽ നിന്നൊരു തലയോട്ടി പോലെ,
ആരുടേതെന്നറിയാത്ത പലതിൽ ഒന്ന്;
കേടുപാടില്ലാതിരിക്കുന്നതു കണ്ടാൽ
അതിന്റെ ഉടമസ്ഥൻ സ്ഥലത്തില്ലെന്ന കാര്യവും നാം മറക്കും;

ഇപ്പോൾത്തന്നെ അതവിടെയാണെന്നതുപോലെ,
എന്റെ, ആരുടെയും, ഏവരുടെയും;

അവിടെ അതിന്റെ ഓർമ്മകൾ, ഇനിയെന്തെങ്കിലുമുണ്ടെങ്കിൽ,
നീണ്ടുനീണ്ടുചെല്ലും, ഭാവിയിലേക്ക്.


A Photograph of a Crowd
Wisława Szymborska
translated from the Polish by Joanna Trzeciak

In a photograph of a crowd
my head seventh from the edge,
or maybe four in from the left
or twenty up from the bottom;
my head, I can’t tell which,
no more the one and only, but already one of many,
and resembling the resembling,
neither clearly male nor female;
the marks it flashes at me
are not distinguishing marks;
maybe The Spirit of Time sees it,
but he’s not looking at it closely;
my demographic head
which consumes steel and cables
so easily, so globally,
unashamed it’s nothing special,
undespairing it’s replaceable;
as if it weren’t mine
in its own way on its own;
as if a cemetery were
dug up, full of nameless skulls
of high preservability
despite their mortality;
as if it were already there,
my any head, someone else’s—
where its recollections, if any,
would stretch deep into the future.


Thursday, February 7, 2013

വിസ്വാവ ഷിംബോർസ്ക - എഴുത്തിന്റെ ആനന്ദം

800bae76ccbd2a331ea0262d5657fbba

 


എവിടെയ്ക്കാണീ അക്ഷരപ്പേടമാൻ ഈ അക്ഷരക്കാടുകളിലൂടെ കുതി കൊള്ളുന്നത്?
തന്റെ മൃദുമുഖം ഒരു കാർബൺ പേപ്പറു പോലെ പ്രതിഫലിപ്പിക്കുന്ന
ഒരക്ഷരച്ചോലയിൽ നിന്നു വെള്ളം കുടിക്കാനോ?
എന്തിനാണവൾ തല പൊക്കി നോക്കുന്നത്;
എന്തെങ്കിലുമവളുടെ കാതിൽപ്പെട്ടുവോ?
നേരിൽ നിന്നു കടം വാങ്ങിയ നാലു നേർത്ത കാലുകളൂന്നി
എന്റെ വിരൽത്തുമ്പുകൾക്കടിയിൽ നിന്നവൾ ചെവി വട്ടം പിടിക്കുന്നു.
നിശബ്ദത- ഈ വാക്കു പോലും താളിനുള്ളിൽ മർമ്മരം വയ്ക്കുന്നു,
കാടെന്ന വാക്കിൽ നിന്നു മുളച്ചുയർന്ന ചില്ലകൾ വകഞ്ഞുനീങ്ങുന്നു.

ഒഴിഞ്ഞ താളിൽ ചാടിവീഴാനായി പതുങ്ങിക്കിടപ്പുണ്ട്,
അക്ഷരങ്ങൾ, അപായഭീതി തോന്നിക്കുന്നവർ;
അവളുടെ രക്ഷാമാർഗ്ഗമടച്ചുകെട്ടി
വാക്കുകളുടെ കെണിയൊരുക്കുന്നവർ.

ഓരോ മഷിത്തുള്ളിയിലുമുണ്ട് വേണ്ടത്ര വേട്ടക്കാർ,
കണ്ണും ചുരുക്കി തോക്കുകളുന്നം വയ്ക്കുന്നവർ,
പേനത്തുമ്പിന്റെ ചരിവോടിയിറങ്ങി
മാൻപേടയെ വളയാൻ തയാറായിരിക്കുന്നവർ.

ഇവിടെയുള്ളതു ജീവിതമല്ലെന്നവർ മറക്കുന്നു,
ഇവിടെ പ്രയുക്തമാവുന്നതു കറുപ്പും വെളുപ്പുമായ മറ്റു നിയമങ്ങൾ.
ഒന്നു കണ്ണടച്ചു തുറക്കുന്നതിന്റെ ദൈർഘ്യമെത്രവേണമെന്നു ഞാൻ തീരുമാനിക്കും,
വേണമെങ്കിലെനിക്കതിനെ കൊച്ചുകൊച്ചുനിത്യതകളായി വിഭജിക്കാം,
പുറപ്പെട്ട വെടിയുണ്ടകളെ സ്തംഭിപ്പിക്കാം.
ഞാൻ പറഞ്ഞെങ്കിലല്ലാതെ യാതൊന്നും നടക്കില്ല.
എന്റെ ഹിതമതല്ലെങ്കിലൊരില പോലും കൊഴിയില്ല,
ആ കുഞ്ഞിക്കുളമ്പുകൾക്കടിയിലൊരു പുൽക്കൊടി പോലും കുനിയില്ല.

എങ്കിലങ്ങനെയൊരു ലോകമുണ്ടോ,
വിധിയെനിക്കധീനമായതൊന്ന്?
ചിഹ്നങ്ങളാലെനിക്കു ചങ്ങലയിടാവുന്നൊരു കാലം?
എന്റെ ഹിതം പോലന്ത്യമില്ലാത്തൊരസ്തിത്വം?

എഴുത്തിന്റെ ആനന്ദം.
ജീവിതാശയുടെ ബലം.
നശ്വരമായൊരു കൈയുടെ പ്രതികാരം.


The Joy of Writing

Why does this written doe bound through these written woods?
For a drink of written water from a spring
whose surface will xerox her soft muzzle?
Why does she lift her head; does she hear something?
Perched on four slim legs borrowed from the truth,
she pricks up her ears beneath my fingertips.
Silence - this word also rustles across the page
and parts the boughs
that have sprouted from the word "woods."
Lying in wait, set to pounce on the blank page,
are letters up to no good,
clutches of clauses so subordinate
they'll never let her get away.
Each drop of ink contains a fair supply
of hunters, equipped with squinting eyes behind their sights,
prepared to swarm the sloping pen at any moment,
surround the doe, and slowly aim their guns.
They forget that what's here isn't life.
Other laws, black on white, obtain.
The twinkling of an eye will take as long as I say,
and will, if I wish, divide into tiny eternities,
full of bullets stopped in mid-flight.
Not a thing will ever happen unless I say so.
Without my blessing, not a leaf will fall,
not a blade of grass will bend beneath that little hoof's full stop.
Is there then a world
where I rule absolutely on fate?
A time I bind with chains of signs?
An existence become endless at my bidding?
The joy of writing.
The power of preserving.
Revenge of a mortal hand.

By Wislawa Szymborska
From "No End of Fun", 1967
Translated by S. Baranczak & C. Cavanagh


Wednesday, February 6, 2013

വിസ്വാവ ഷിംബോർസ്ക - കാഴ്ചബംഗ്ളാവ്

9-2168link to image

 


പാത്രങ്ങൾ നിരന്നിരിക്കുന്നു, വിശപ്പെവിടെ?
വിവാഹമോതിരങ്ങളിതാ, പരിണയത്തിലെത്തിയ പ്രണയമെവിടെ?
മുന്നൂറുകൊല്ലമെങ്കിലുമായിരിക്കും അതില്ലാതായിട്ട്.

വിശറിയുണ്ട്- അതു കുളിർപ്പിച്ച കവിൾത്തുടുപ്പെവിടെ?
വാളുകളുണ്ട്- അവയെടുത്തു വീശിയ രോഷമെവിടെ?
ത്രിസന്ധ്യയിൽ ഈ വീണ നാദപ്പെടുകയുമില്ല.

നിത്യത തികയാതെ വന്നതിനാൽ
പതിനായിരം പഴയ വസ്തുക്കൾ ഇവിടെ കൂട്ടിയിട്ടിരിക്കുന്നു.
ക്ളാവു പിടിച്ചൊരു ഭടൻ
ചില്ലലമാരയിലിരുന്നു മീശ പിരിക്കുന്നു.

ലോഹങ്ങളും കളിമണ്ണും തൂവലുകളും
തീയതികൾക്കു മേൽ നിശബ്ദവിജയമാഘോഷിക്കുന്നു.
ഒരീജിപ്ഷ്യൻ സുന്ദരിയുടെ മുടിപ്പിൻ കുടുകുടെച്ചിരിക്കുന്നു.

കിരീടം ശിരസ്സിനെ അതിജീവിച്ചിരിക്കുന്നു.
കൈ കൈയുറയോടു തോറ്റുപിന്മാറിയിരിക്കുന്നു.
വലതുപാദുകം കാലടിയെ പരാജയപ്പെടുത്തിയിരിക്കുന്നു.

എന്റെ കാര്യം പറഞ്ഞാൽ, ഞാനിന്നും ജീവനോടെയുണ്ടെന്നു നിങ്ങൾക്കു കാണാമല്ലോ.
ഞാനിട്ടിരിക്കുന്ന ഈ വേഷം എന്നോടു നിരന്തരമായ പോരാട്ടത്തിലത്രെ.
തനിക്കു ജയിക്കണമെന്ന നിർബന്ധബുദ്ധിയാണതിന്‌!
എന്നെ അതിജീവിക്കുമെന്ന വാശിയിലാണത്!


museum

Here are plates with no appetite.
And wedding rings, but the requited love
has been gone now for some three hundred years.

Here’s a fan–where is the maiden’s blush?
Here are swords–where is the ire?
Nor will the lute sound at the twilight hour.

Since eternity was out of stock,
ten thousand aging things have been amassed instead.
The moss-grown guard in golden slumber
props his mustache on Exhibit Number…

Eight. Metals, clay and feathers celebrate
their silent triumphs over dates.
Only some Egyptian flapper’s silly hairpin giggles.

The crown has outlasted the head.
The hand has lost out to the glove.
The right shoe has defeated the foot.

As for me, I am still alive, you see.
The battle with my dress still rages on.
It struggles, foolish thing, so stubbornly!
Determined to keep living when I’m gone!


Tuesday, February 5, 2013

വിസ്വാവ ഷിംബോർസ്ക - പരിപ്രേക്ഷ്യം

133921244_open-window-20-in-w-x-24-in-h-metal-wall-art-wd201db-at-link to image

 


അപരിചിതരെപ്പോലെ അവർ കടന്നുപോയി,
ഒരു വാക്കോ ഒരു ചേഷ്ടയോ കൂടാതെ,
അവൾ സ്റ്റോറിലേക്ക്,
അയാൾ തന്റെ കാറിലേക്കും.

അവരൊരുപക്ഷേ ഒന്നു ഞെട്ടിയിരിക്കാം,
അവർക്കു മനസ്സൊന്നു വ്യതിചലിച്ചിരിക്കാം,
അല്ലെങ്കിൽ അവർ മറന്നുപോയിരിക്കാം,
നിതാന്തപ്രണയത്തിലായിരുന്നു
അല്പനേരത്തേക്കു തങ്ങളെന്ന്.

എന്നാൽത്തന്നെ ഉറപ്പൊന്നുമില്ല,
അതവർ തന്നെയാണെന്ന്,
അകലെ നിന്നു നോക്കുമ്പോൾ അങ്ങനെ തോന്നാം,
അടുത്തു ചെല്ലുമ്പോൾ അല്ലെന്നും.

ജനാലയ്ക്കലിരുന്നു ഞാൻ നോക്കുകയായിരുന്നു,
ഉയരക്കാഴ്ചകൾ പലപ്പോഴും തെറ്റാറുമുണ്ട്.

ചില്ലുവാതിൽ തുറന്ന് അവൾ മറഞ്ഞു.
കാറുമെടുത്ത് അയാൾ ഓടിച്ചുപോയി.
യാതൊന്നും സംഭവിക്കാത്ത പോലെ,
ഇനിയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ.

ഒരു നിമിഷത്തേക്കെനിക്കു പക്ഷേ തീർച്ചയായിരുന്നു,
ഞാനതു കണ്ടുവെന്ന്,
ഈയൊരാനുഷംഗികകവിത കൊണ്ട്
നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയുമാണു ഞാൻ, വായനക്കാരേ,
ദുഃഖകരമായിരുന്നു ആ കാഴ്ചയെന്ന്.


PERSPECTIVE

They passed like strangers,
without a word or gesture,
her off to the store,
him heading for the car.

Perhaps startled
or distracted,
or forgetting
that for a short while
they’d been in love forever.

Still, there’s no guarantee
that it was them.
Maybe yes from a distance,
but not close up.

I watched them from the window,
and those who observe from above
are often mistaken.

She vanished beyond the glass door.
He got in behind the wheel
and took off.
As if nothing had happened,
if it had.

And I, sure for just a moment
that I’d seen it,
strive to convince you, O Readers,
with this accidental little poem
that it was sad.

from THE NEW YORKER, January 2, 2006, translated, from the Polish, by Stanislaw Baranczak and Clare Cavanagh.


Monday, February 4, 2013

വിസ്വാവ ഷിംബോർസ്ക - ജനാലപ്പടിയിൽ ഒരു മണൽത്തരി

5430814-3d-series-view-from-the-window-of-blu-sky-and-treelink to image

 


ഒരു മണൽത്തരിയെന്ന് നാമതിനെ വിളിക്കുന്നു,
അതിനതു പക്ഷേ, മണലുമല്ല, തരിയുമില്ല..
ഒരു പേരില്ലെന്നു വച്ച് അതിനൊരു തരക്കേടും വരാനില്ല,
അതിനി സാമാന്യമോ വിശേഷമോ,
സ്ഥിരമോ താൽക്കാലികമോ,
ചേരുന്നതോ ചേരാത്തതോ ആവട്ടെ.

നമ്മുടെ നോട്ടം, നമ്മുടെ സ്പർശം അതിനെ ബാധിക്കുന്നതേയില്ല.
ആരെങ്കിലും തൊട്ടതായോ നോക്കിയതായോ അതറിയുന്നുമില്ല.
അതു ജനാലപ്പടിയിൽ വന്നുവീണുവെങ്കിൽ
അതു നമ്മുടെ അനുഭവമാണ്‌, അതിന്റേതല്ല.
അതിനെ സംബന്ധിച്ചിടത്തോളം
മറ്റെവിടെ വീഴുമ്പോലെയേയുള്ളു അതും,
വീണുകഴിഞ്ഞുവെന്നോ,
വീണുകൊണ്ടിരിക്കുന്നതേയുള്ളുവെന്നോ
അതിനു തീർച്ചയുമില്ല.

ജനാലയിലൂടെ നോക്കിയാൽ
തടാകത്തിന്റെ മനോഹരമായ ദൃശ്യം കാണാം.
ദൃശ്യം പക്ഷേ സ്വയം ദർശിക്കുന്നില്ല.
അതീ ലോകത്തുണ്ടെന്നേയുള്ളു,
വർണ്ണരഹിതമായി, രൂപരഹിതമായി,
ശബ്ദരഹിതമായി, ഗന്ധരഹിതമായി, ശോകരഹിതമായി.

തടാകത്തിന്റെ അടിത്തട്ട് അതിനടിത്തട്ടല്ല,
അതിന്റെ കര അതിനു കരയുമല്ല.
അതിലെ ജലം അതിനു നനഞ്ഞതോ ഉണങ്ങിയതോ അല്ല,
അതിലെ ഓളങ്ങൾ ഒന്നോ പലതോ അല്ല.
അവയലയ്ക്കുന്നു, അലയൊലി കേൾക്കാതെ,
ചെറുതോ വലുതോ അല്ലാത്ത വെള്ളാരംകല്ലുകൾക്കു മേൽ.

ഇതൊക്കെയും പ്രകൃതം കൊണ്ടേ ആകാശരഹിതമായ
ഒരാകാശത്തിന്റെ ചുവട്ടിൽ,
അതിൽ സൂര്യനസ്തമിക്കുന്നുണ്ട്, അസ്തമിക്കാതെ തന്നെ,
ഒരുദാസീനമേഘത്തിനു പിന്നിൽ സൂര്യനൊളിക്കുന്നുണ്ട്, ഒളിക്കാതെ തന്നെ.
മേഘം കാറ്റിലുലയുന്നുണ്ട്,
വീശുന്നതൊന്നെന്നല്ലാതെ കാറ്റു മറ്റൊന്നുമല്ല.

ഒരു നിമിഷം കടന്നുപോകുന്നു.
അടുത്ത നിമിഷം മറ്റൊരു നിമിഷം.
പിന്നെ മൂന്നാമതൊന്നും.
അവ മൂന്നു നിമിഷങ്ങളാവുന്നതു പക്ഷേ നമുക്കു മാത്രം.

കാലം കടന്നുപോകുന്നു,
അടിയന്തിരസന്ദേശവുമായി ഒരു ദൂതനെപ്പോലെ.
അതു പക്ഷേ നമ്മുടെ ഒരുപമ.
ആ കഥാപാത്രം നമ്മുടെ ഒരാവിഷ്കാരം,
അയാളുടെ തിടുക്കം നമ്മുടെ ഒരു സങ്കല്പം,
അയാളുടെ സന്ദേശം മനുഷ്യസംബന്ധിയല്ലാത്തതും.


View With a Grain of Sand

We call it a grain of sand,
but it calls itself neither grain nor sand.
It does just fine, without a name,
whether general, particular,
permanent, passing,
incorrect, or apt.

Our glance, our touch means nothing to it.
It doesn't feel itself seen and touched.
And that it fell on the windowsill
is only our experience, not its.
For it, it is not different from falling on anything else
with no assurance that it has finished falling
or that it is falling still.

The window has a wonderful view of a lake,
but the view doesn't view itself.
It exists in this world
colorless, shapeless,
soundless, odorless, and painless.

The lake's floor exists floorlessly,
and its shore exists shorelessly.
The water feels itself neither wet nor dry
and its waves to themselves are neither singular nor plural.
They splash deaf to their own noise
on pebbles neither large nor small.

And all this beheath a sky by nature skyless
in which the sun sets without setting at all
and hides without hiding behind an unminding cloud.
The wind ruffles it, its only reason being
that it blows.

A second passes.
A second second.
A third.
But they're three seconds only for us.

Time has passed like courier with urgent news.
But that's just our simile.
The character is inverted, his hasts is make believe,
his news inhuman.


Saturday, February 2, 2013

വിസ്വാവ ഷിംബോർസ്ക - ഒന്നും രണ്ടാമതില്ല

divor

 


രണ്ടാമതൊരിക്കലൊന്നുമുണ്ടാവുന്നില്ല;
അതിന്റെ ദാരുണഫലമത്രേ,
ഒരു പരിശീലനവും കിട്ടാതെ നാമിവിടെയ്ക്കു വരുന്നു,
ഒന്നുമുറച്ചുകിട്ടാതെ നാമിവിടം വിട്ടുപോകുന്നു.

നമ്മെപ്പോലെ പൊട്ടവിദ്യാർത്ഥികൾ
വേറെയില്ല ലോകത്തെന്നിരിക്കട്ടെ,
എന്നാലുമൊരവസരം കൂടി നമുക്കു ലഭിക്കുന്നില്ല,
മഞ്ഞും വേനലും നമുക്കായാവർത്തിക്കുന്നില്ല.

ഒരു നാളും പിന്നീടൊരിക്കൽ വരുന്നില്ല;
ചുംബനങ്ങളൊന്നുതന്നെയായാലും
ഒരേ നിർവൃതിയാവില്ല,
രണ്ടു രാത്രികൾ നമ്മെപ്പഠിപ്പിക്കുക.

ഇന്നലെ എനിക്കരികിൽ
നിന്റെ പേരുറക്കെപ്പറഞ്ഞുകേട്ടപ്പോൾ
തുറന്നിട്ട ജനാലയിലൂടെ
ഒരു പനിനീർപ്പൂവു വന്നുവീഴുകയാണെന്നു ഞാൻ കരുതി.

അടുത്ത നാൾ പക്ഷേ നീ അരികിലിരിക്കുമ്പോൾ
എനിക്കു ചുമരിലേക്കു നോക്കാതിരിക്കാനാവുന്നില്ല:
പനിനീർപ്പൂവോ? അതെന്തു മാതിരിയിരിക്കും?
അതു പൂവു തന്നെയോ, അതോ ഒരു കല്ലോ?

ഒരു നാൾ പോയെങ്കിൽ പോകട്ടെ;
നമുക്കതിന്റെ പേരിലെന്തിനു ഭയവും ദുഃഖവും?
തങ്ങിനിൽക്കരുതെന്നതതിന്റെ പ്രകൃതം:
ഇന്നാളൊരുനാളും നാളെയാവുകയെന്നതില്ല.

പുഞ്ചിരികളോടെ, ചുംബനങ്ങളോടെ
സ്വന്തം ജാതകങ്ങളിൽ നാം പൊരുത്തം തേടുന്നു,
തെളിവെള്ളത്തിന്റെ രണ്ടു തുള്ളികൾ പോലെ
വ്യത്യസ്തരാണു നാമെന്നു നമുക്കത്ര വ്യക്തമായിട്ടും.


Nothing Twice

by Wislawa Szymborska
translated by Clare Cavanagh and Stanislaw Baranczak

Nothing can ever happen twice.
In consequence, the sorry fact is
that we arrive here improvised
and leave without the chance to practice.

Even if there is no one dumber,
if you're the planet's biggest dunce,
you can't repeat the class in summer:
this course is only offered once.

No day copies yesterday,
no two nights will teach what bliss is
in precisely the same way,
with precisely the same kisses.

One day, perhaps some idle tongue
mentions your name by accident:
I feel as if a rose were flung
into the room, all hue and scent.

The next day, though you're here with me,
I can't help looking at the clock:
A rose? A rose? What could that be?
Is it a flower or a rock?

Why do we treat the fleeting day
with so much needless fear and sorrow?
It's in its nature not to stay:
Today is always gone tomorrow.

With smiles and kisses, we prefer
to seek accord beneath our star,
although we're different (we concur)
just as two drops of water are.