ശരൽക്കാലത്തു കൊഴിഞ്ഞുവീണ ഇലകൾ ചിലതു
കൈയിലെടുത്തുകൊണ്ട്
ബുദ്ധൻ ആനന്ദനോടു ചോദിച്ചു,
പഴുക്കിലകൾ ആകെ ഇത്രേയുള്ളോയെന്ന്.
ആനന്ദൻ പറഞ്ഞു,
കാലം ശരൽക്കാലമാണെന്ന്,
ഇലകൾ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുകയാ-
ണവർക്കു ചുറ്റുമെന്ന്,
എണ്ണിയാലൊടുങ്ങില്ല അവയെന്ന്.
അപ്പോൾ ബുദ്ധൻ പറഞ്ഞു,
“ഒരു പിടി സത്യങ്ങൾ ഞാൻ നിനക്കു തന്നു.
ഇവ കൂടാതെ സത്യങ്ങൾ അനേകായിരമുണ്ട്,
ഒരിക്കലുമെണ്ണിത്തീരാത്തവയും.“
Showing posts with label കെന്നത്ത് റെക്സ്റോത്ത്. Show all posts
Showing posts with label കെന്നത്ത് റെക്സ്റോത്ത്. Show all posts
Monday, October 15, 2012
കെന്നത്ത് റെക്സ്റോത്ത് - ബുദ്ധൻ ആനന്ദനോടു പറഞ്ഞത്
Subscribe to:
Posts (Atom)