Tuesday, October 25, 2011

ലോര്‍ക്ക - തേങ്ങൽ


ബാൽക്കണി ഞാനടച്ചു,
തേങ്ങലുകളെനിയ്ക്കു കേൾക്കേണ്ട.
നരച്ച ചുമരുകൾക്കു പിന്നിൽ നിന്നു പക്ഷേ,
തേങ്ങലുകളല്ലാതൊന്നും കേൾക്കാനുമില്ല.

മാലാഖമാരിൽ ചിലരേ പാടുന്നുള്ളു.
നായ്ക്കളിൽ ചിലതേ കുരയ്ക്കുന്നുള്ളു.
എന്റെ കൈപ്പടത്തിലൊതുങ്ങുന്നു
ഒരായിരം വയലിനുകൾ.

കൂറ്റനൊരു നായയാണു തേങ്ങൽ,
കൂറ്റനൊരു മാലാഖയാണു തേങ്ങൽ,
കൂറ്റനൊരു വയലിനാണു തേങ്ങൽ,
കണ്ണീരു കാറ്റിന്റെ വായ പൊത്തുന്നു,
തേങ്ങലുകളല്ലാതൊന്നും കേൾക്കാനുമില്ല.


 

No comments: