Thursday, December 1, 2011

നെരൂദ - മണ്ണിനടിയിലൊരിടം


മണ്ണിനടിയിലൊരിടമെനിയ്ക്കൊഴിച്ചിടൂ,
ഒരു കുടിലദുർഗ്ഗം,
കണ്ണുകളില്ലാതെ, സ്പർശമില്ലാതെ,
ശൂന്യതയിലൊരു മൂകശിലയാവാൻ,
ഒരു നിഴലിന്റെ വിരലാവാൻ കൊതി തോന്നുമ്പോൾ
എനിയ്ക്കു പോയിക്കിടക്കാൻ.

എനിയ്ക്കറിയാം, നിനക്കാവില്ല, ആർക്കുമാവില്ല, ഒരു വസ്തുവിനുമാവില്ല,
അങ്ങനെയൊരിടം, ഒരു വഴിയെനിയ്ക്കു നല്കാൻ;
ഞാനെന്തുചെയ്യാൻ പക്ഷേ,
ജീവിതത്തിന്റെ പ്രതലത്തിൽ നിരുപയോഗമാണെന്റെ ദാരുണവികാരങ്ങളെങ്കിൽ,
മരിച്ചിട്ടല്ലാതെ, ആദിമജ്വാലയുടെ നിദ്രാണലോഹാവസ്ഥയിലേക്കു കടന്നിട്ടല്ലാതെ,
മോഹിക്കേണ്ട ഞാനതിജീവിക്കാനെങ്കിൽ?



1 comment:

APARAJITHO said...

സുന്ദരമായ പരിഭാഷ- നെരൂദയുടെ വരികള്‍: തര്‍ജ്ജമയുടെ തര്‍ജ്ജമയാണെന്നോര്‍ക്കുമ്പോള്‍........