Thursday, January 3, 2013

വീസ്വാവ സിംബോർസ്ക - 1973 മേയ് 16

szymborska10

എന്നിൽ ഒരനുരണനവുമുണർത്താത്ത
പല ദിനങ്ങളിൽ ഒന്ന്.

ആ ദിവസം ഞാനെവിടെപ്പോവുകയായിരുന്നു,
എന്തു ചെയ്യുകയായിരുന്നു-
ഒന്നുമെനിക്കറിയില്ല.

ഞാനാരെക്കണ്ടു, അയാളോടെന്തു സംസാരിച്ചു-
എനിക്കോർമ്മ വരുന്നില്ല.

എനിക്കരികിലാണൊരു കുറ്റകൃത്യം നടന്നതെങ്കിൽ
എനിക്കു പറഞ്ഞുനിൽക്കാനൊന്നുമുണ്ടാവുമായിരുന്നില്ല.

എന്റെ ശ്രദ്ധയുടെ ചക്രവാളങ്ങൾക്കുമപ്പുറം
സൂര്യൻ കത്തിയാളുകയും കെട്ടടങ്ങുകയും ചെയ്തു.
എന്റെ ഡയറിയിൽ ഒരു പരാമർശവുമില്ലാതെ
ഭൂഗോളം കറങ്ങുകയും ചെയ്തു.

അല്പനേരത്തേക്കു ഞാൻ മരിച്ചുപോയതായി കരുതുകയാണ്‌,
ജീവനോടിരുന്നിട്ടും യാതൊന്നും ഓർമ്മവന്നില്ല
എന്നു സമ്മതിക്കുന്നതിലും ഭേദമെന്ന്
എനിക്കു തോന്നുന്നു.

ഞാനെന്തായാലും പ്രേതമൊന്നുമായിരുന്നില്ല,
എനിക്കു ശ്വാസമുണ്ടായിരുന്നു,
ഞാൻ ആഹാരം കഴിച്ചിരുന്നു,
എന്റെ കാൽവെയ്പ്പുകൾ കാതിൽപ്പെടും വിധമായിരുന്നു,
എന്റെ കൈകൾ വാതില്പിടികളിൽ
വിരലടയാളങ്ങൾ വീഴ്ത്തുകയും ചെയ്തിരുന്നു.

കണ്ണാടികളിൽ ഞാൻ പ്രതിഫലിച്ചിരുന്നു.
ഇന്ന നിറമെന്നു പറയാവുന്ന വേഷമെന്തോ ഞാൻ ധരിച്ചിരുന്നു.
ആരെങ്കിലുമൊക്കെ എന്നെ കാണുകയും ചെയ്തിരിക്കണം.

നഷ്ടപ്പെട്ടതെന്തോ ആ ദിവസമെനിക്കു തിരിച്ചുകിട്ടിയിട്ടുണ്ടാവാം,
പിന്നീടൊരിക്കൽ തിരിച്ചുകിട്ടിയതൊന്ന്
ആ ദിവസമെനിക്കു നഷ്ടപ്പെട്ടിട്ടുമുണ്ടാവാം.

വികാരങ്ങളും അനുഭൂതികളും ഞാനറിഞ്ഞിരുന്നു.
ഇന്നതൊക്കെ
രണ്ടു വലയങ്ങൾക്കുള്ളിലെ കുത്തുകൾ മാത്രമായിരിക്കുന്നു.

എവിടെയാണു ഞാനൊളിച്ചിരുന്നത്,
എവിടെയാണു ഞാനെന്നെക്കൊണ്ടുപോയി കുഴിച്ചിട്ടത്?
കുറഞ്ഞ വിദ്യയൊന്നുമല്ല,
സ്വന്തം കണ്മുന്നിൽ നിന്നുമപ്രത്യക്ഷനാവുക എന്നത്.

ഞാൻ എന്റെ ഓർമ്മയെ പിടിച്ചുകുലുക്കുന്നു.
വർഷങ്ങളായി ഉറങ്ങിക്കിടക്കുകയായിരുന്ന ചിലത്
അതിന്റെ ചില്ലകളിൽ നിന്നു പിടഞ്ഞുണർന്ന്
ചിറകടിച്ചു പറന്നാലോ?

ഇല്ല.
വേണ്ടതിലധികമാണു ഞാനാവശ്യപ്പെടുന്നതെന്നു വ്യക്തം,
അതിനി ഒരു നിമിഷമാണെങ്കിൽപ്പോലും.


One of those many dates
that no longer ring a bell.

Where I was going that day,
what I was doing—I don’t know.

Whom I met, what we talked about,
I can’t recall.

If a crime had been committed nearby,
I wouldn’t have had an alibi.

The sun flared and died
beyond my horizons.
The earth rotated
unnoted in my notebooks.

I’d rather think
that I’d temporarily died
than that I kept on living
and can’t remember a thing.

I wasn’t a ghost, after all.
I breathed, I ate,
I walked.
My steps were audible,
my fingers surely left
their prints on doorknobs.

Mirrors caught my reflection.
I wore something or other in such-and-such a color.
Somebody must have seen me.

Maybe I found something that day
that had been lost.
Maybe I lost something that turned up later.

I was filled with feelings and sensations.
Now all that’s like
a line of dots in parentheses.

Where was I hiding out,
Where did I bury myself?
Not a bad trick
to vanish before my own eyes.

I shake my memory.
Maybe something in its branches
that has been asleep for years
will start up with a flutter.

No.
Clearly I’m asking too much.
Nothing less than one whole second.

Wislawa Szymborska, Poems New and Collected, translated from the Polish by Stanislaw Baranczak and Clare Cavanagh


1 comment:

poems of CNKumar said...

നല്ല ബ്ലോഗ്‌ ഞാന്‍ ഇവിടെ വരാന്‍ വൈകി ....ഇനി മുടങ്ങാതെ വരാം