Friday, January 4, 2013

വീസ്വാവ സിംബോർസ്ക - പീഡനങ്ങൾ

inquisition

 


യാതൊന്നും മാറിയിട്ടില്ല.
വേദനയുടെ സംഭരണിയാണുടൽ;
അതിനാഹാരം കഴിക്കണം, ശ്വാസമെടുക്കണം, ഉറങ്ങണം;
നേർത്ത ചർമ്മമാണതിന്റേത്, തൊട്ടടിയിൽ ചോരയുമുണ്ട്;
പല്ലുകളും നഖങ്ങളും വേണ്ടത്ര കൊടുത്തിട്ടുണ്ടതിന്‌;
തൊട്ടാൽ പൊടിയുന്നതാണെല്ലുകൾ, ഏപ്പുകൾ വലിച്ചാൽ നീളുന്നവയും.
പീഡനങ്ങളിൽ ഇതൊക്കെ കണക്കിലെടുക്കുന്നുണ്ട്.

യാതൊന്നും മാറിയിട്ടില്ല.
ഉടൽ വിറ കൊള്ളുന്നു,
റോമാനഗരം സ്ഥാപിച്ചതിനു മുമ്പും പിമ്പുമെന്നപോലെ,
ക്രിസ്തുവിനിരുപതാം നൂറ്റാണ്ടു മുമ്പും
അത്രയും പിമ്പുമെന്നപോലെ.
പീഡനങ്ങൾക്കു മാറ്റമൊന്നും വന്നിട്ടില്ല,
ഭൂമി ചുരുങ്ങിപ്പോയെന്നേയുള്ളു,
എന്തു നടന്നാലും തൊട്ടപ്പുറത്താണു നടന്നതെന്നു തോന്നുമെന്നേയുള്ളു.

യാതൊന്നും മാറിയിട്ടില്ല.
ആളുകളുടെ എണ്ണം കൂടിയെന്നല്ലാതെ,
പഴയ അതിക്രമങ്ങൾക്കൊപ്പം പുതിയവ പ്രത്യക്ഷപ്പെട്ടുവെന്നല്ലാതെ-
യഥാർത്ഥമായവ, ഭാവനയിൽ കണ്ടവ, അല്പായുസ്സായവ, ഇല്ലാത്തവയും.
അവയോടുടലിന്റെ പ്രതികരണമായ നിലവിളി പക്ഷേ,
നിരപരാധിത്വത്തിന്റെ നിലവിളിയായിരുന്നു, അന്നും, ഇന്നും, എന്നും,
അതേ ചിരപുരാതനമായ രാഗത്തിലും ശ്രുതിയിലും.

യാതൊന്നും മാറിയിട്ടില്ല.
രീതികളും ചടങ്ങുകളും നൃത്തങ്ങളും മാറിയിട്ടുണ്ടെങ്കിലല്ലാതെ.
മുഖം പൊത്തുന്ന കൈകളുടെ ചേഷ്ടയ്ക്ക്
ഒരു മാറ്റവും വന്നിട്ടില്ല.
ഉടൽ ഞെളിപിരി കൊള്ളുന്നു, പിടഞ്ഞുമാറാൻ നോക്കുന്നു,
തള്ളിയിടുമ്പോൾ വീഴുന്നു, കാൽമുട്ടുകൾ വലിച്ചടുപ്പിക്കുന്നു,
അതു മുറിപ്പെടുന്നു, അതിനു നീരു വയ്ക്കുന്നു, അതു തുപ്പലും ചോരയുമൊഴുക്കുന്നു.

യാതൊന്നും മാറിയിട്ടില്ല.
പുഴകളുടെ ഒഴുക്കല്ലാതെ,
കാടുകളുടെ, കടൽത്തീരങ്ങളുടെ, മരുഭൂമികളുടെ, ഹിമാനികളുടെ വടിവുകളല്ലാതെ.
ആ ഭൂദൃശ്യങ്ങൾക്കിടയിലൂടെ സാധുവായ ആത്മാവലയുന്നു,
കാണാതെയാവുന്നു, മടങ്ങിയെത്തുന്നു, അടുത്തുവരുന്നു, അകന്നു പോകുന്നു,
പിടി തരാതെ, താനാരെന്നു തനിക്കു തന്നെയറിയാതെ,
സ്വന്തമസ്തിത്വത്തെക്കുറിച്ചൊരു നിമിഷം തീർച്ചയോടെ,
അടുത്ത നിമിഷം ആ തീർച്ചയുമില്ലാതെ;
ഉടലോ, അതെന്നുമെന്നുമെന്നുമുണ്ടായിരുന്നു,
അതിനെങ്ങും പോകാനുമില്ല.


Torture

Translated, from the Polish, by Joanna Trzeciak 

Nothing has changed. 

The body is painful, 

it must eat, breathe air and sleep, 

it has thin skin, with blood right beneath, 

it has a goodly supply of teeth and nails 

its bones are brittle, its joints extensible. 

In torture, all this is taken into account. 

Nothing has changed. 

The body trembles, as it trembled 

before and after the founding of Rome, 

in the twentieth century before and after Christ. Torture is, as it's always been, only the earth has shrunk, and whatever happens, feels like it happens next door. Nothing has changed. Only there are more people, 

next to old transgressions, new ones have appeared 

real, alleged, momentary, none, 

but the scream, the body's response to them-- was, is, and always will be the scream of innocence, in accord with the age-old scale and register. 

Nothing has changed. 

Except maybe manners, ceremonies, dances. 

Yet the gesture of arms shielding the head 

has remained the same. 

The body writhes, struggles, and tries to break away. 

Bowled over, it falls, pulls in its knees, 

bruises, swells, drools, and bleeds. 

Nothing has changed. 

Except for the courses of rivers, 

the contours of forests, seashores, deserts and icebergs. 

Among these landscapes the poor soul winds, 

vanishes, returns, approaches, recedes. 

A stranger to itself, evasive, 

at one moment sure, the next unsure of its existence, 

while the body is and is and is 

and has no place to go. 


No comments: