അലയുന്ന ചോലകളുടെ കരയിലൂടെ നിന്നെയും തേടി ഞാൻ നടക്കും.
ഇനിയൊരുനാളും തമ്മിൽ കാണില്ല നാമെന്നു നീ പറയരുതേ.
മഞ്ഞിച്ച കാട്ടുപനിനീർപ്പൂവുകൾ വിരിഞ്ഞുകഴിഞ്ഞു,
എന്റെ നീലക്കൂവളമൊട്ടുകൾ വിടരാൻ വെമ്പിനിൽക്കുന്നു.
എന്റെ ഈ കണ്ണുകൾ നിന്റെ രൂപമൊന്നു കാണട്ടെ,
ഇനിയൊരുനാളും തമ്മിൽ കാണില്ല നാമെന്നു നീ പറയരുതേ.
ഹബ്ബാ ഖാത്തൂൺ - പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാശ്മീരി കവയിത്രി.
No comments:
Post a Comment