ഇരുവർക്കും സംശയമേതുമില്ല,
വികാരത്തിന്റെ പൊടുന്നനേയുള്ളൊരിരച്ചുകേറ്റത്തിൽ
തമ്മിലൊന്നിക്കുകയായിരുന്നു തങ്ങളെന്നതിൽ.
അത്രയും തീർച്ച മനോഹരം തന്നെ,
തീർച്ചയില്ലായ്മ അതിലും മനോഹരമത്രേ പക്ഷേ.
ഇതിൻ മുമ്പു തങ്ങൾ പരസ്പരം കണ്ടിട്ടേയില്ലാത്തതിനാൽ അവർ കരുതുന്നു,
തങ്ങൾക്കിടയിൽ ഇതുവരെ യാതൊന്നുമുണ്ടായിട്ടില്ലെന്ന്.
അപ്പോൾപ്പിന്നെ ആ തെരുവുകളുടെയും കോണിപ്പടികളുടെയും ഇടനാഴികളുടെയും കാര്യമോ-
അവർ എത്ര ലക്ഷം തവണ അവയിലൂടെ കടന്നുപോയിട്ടുണ്ടാവണം.
അവർക്കോർമ്മയുണ്ടോയെന്ന്
എനിക്കവരോടൊന്നു ചോദിക്കണം-
കറങ്ങുന്ന വാതിലിനു മുന്നിൽ
ഒരിക്കലെങ്കിലുമവർ മുഖത്തോടു മുഖം വന്നിട്ടില്ലേ?
ആൾക്കൂട്ടത്തിനിടയിൽ വച്ച് ഒരു “ക്ഷമിക്കണേ” അവർ മന്ത്രിച്ചിട്ടില്ലേ?
ഒരു “നമ്പർ തെറ്റിപ്പോയി” അവർ ഫോണിലൂടെ പറഞ്ഞിട്ടില്ലേ?
അവരുടെ മറുപടി എന്തായിരിക്കുമെന്നെനിക്കൂഹിക്കാം-
ഇല്ല, തങ്ങൾക്കൊന്നുമോർമ്മയില്ല.
യാദൃച്ഛികത എത്രയോ കാലമായി
തങ്ങളെയിട്ടു കളിപ്പിക്കുകയായിരുന്നു എന്നറിയുമ്പോൾ
അവർ അത്ഭുതപരതന്ത്രരായിപ്പോവും.
ഇനിയുമവരുടെ ഭാഗധേയമാവാൻ കാലമായിട്ടില്ലെന്നതിനാൽ
അതവരെ തള്ളിയടുപ്പിക്കുകയും പിടിച്ചുമാറ്റുകയും
അവരുടെ വഴി മുടക്കിനിൽക്കുകയും
പിന്നെ ഒരു ചിരി അമർത്തിക്കൊണ്ട്
ചാടിമാറുകയും ചെയ്യുകയായിരുന്നു.
ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടായിരുന്നു,
അവർക്കതു മനസ്സിലായിട്ടില്ലെന്നേയുണ്ടായിരുന്നുള്ളു.
ഒരു മൂന്നുകൊല്ലം മുമ്പ്
അതല്ലെങ്കിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയല്ലേ,
ഏതോ ഒരില
ഒരു ചുമലിൽ നിന്നു മറ്റൊരു ചുമലിലേക്കു പറന്നുവീണത്?
കാണാതെപോയതെന്തോ അവർ പെറുക്കിയെടുത്തിരുന്നു-
ബാല്യത്തിന്റെ പൊന്തക്കാട്ടിലേക്കുരുണ്ടുമറഞ്ഞ കളിപ്പന്തായിരുന്നില്ല
അതെന്നാരുകണ്ടു?
വാതിൽപ്പിടികളും വാതില്‍മണികളുമുണ്ടായിരുന്നു,
സ്പർശത്തിനു മേൽ സ്പർശം കുമിഞ്ഞുകൂടിയവ.
ലഗേജു മുറിയിൽ അടുത്തടുത്തു വച്ച പെട്ടികൾ.
ഏതോ ഒരു രാത്രിയിൽ
അവർ ഒരേ സ്വപ്നം തന്നെ കണ്ടിരുന്നുവെന്നു വരാം,
പുലരുമ്പോൾ മാഞ്ഞുപോയതും.
ഏതു തുടക്കവും
ഒരു തുടർച്ചയെന്നേയുള്ളു,
സംഭവങ്ങളുടെ പുസ്തകം
ഒരിക്കലും മലർക്കെത്തുറന്നു കിടക്കാറുമില്ല.
Love at First Sight
Both are convinced
that a sudden surge of emotion bound them together.
Beautiful is such a certainty,
but uncertainty is more beautiful.
Because they didn't know each other earlier, they suppose that
nothing was happening between them.
What of the streets, stairways and corridors
where they could have passed each other long ago?
I'd like to ask them
whether they remember-- perhaps in a revolving door
ever being face to face?
an "excuse me" in a crowd
or a voice "wrong number" in the receiver.
But I know their answer:
no, they don't remember.
They'd be greatly astonished
to learn that for a long time
chance had been playing with them.
Not yet wholly ready
to transform into fate for them
it approached them, then backed off,
stood in their way
and, suppressing a giggle,
jumped to the side.
There were signs, signals:
but what of it if they were illegible.
Perhaps three years ago,
or last Tuesday
did a certain leaflet fly
from shoulder to shoulder?
There was something lost and picked up.
Who knows but what it was a ball
in the bushes of childhood.
There were doorknobs and bells
on which earlier
touch piled on touch.
Bags beside each other in the luggage room.
Perhaps they had the same dream on a certain night,
suddenly erased after waking.
Every beginning
is but a continuation,
and the book of events
is never more than half open.
-translated by Walter Whipple
No comments:
Post a Comment