Saturday, January 5, 2013

വീസ്വാവ സിംബോർസ്ക - സാന്ത്വനം

DSC_0025

 


ഡാർവിൻ.
മാനസോല്ലാസത്തിനായി അദ്ദേഹം നോവലുകൾ വായിച്ചിരുന്നുവത്രെ.
അതു പക്ഷേ ഒരു പ്രത്യേകതരത്തിൽപ്പെട്ടവയായിരുന്നു:
ശോകത്തിലവസാനിക്കുന്നതൊന്നുമദ്ദേഹത്തിനു വേണ്ടേവേണ്ട.
അങ്ങനെയൊന്നാണു മുന്നിലെത്തുന്നതെങ്കിൽ
കോപത്തോടദ്ദേഹമതെടുത്തു തീയിലേക്കെറിഞ്ഞിരുന്നുവത്രെ.

ഉള്ളതായാലും അല്ലെങ്കിലും
ഇതു വിശ്വസിക്കാൻ തയ്യാറാണു ഞാൻ.

അത്രയധികം സ്ഥലകാലങ്ങളെ മനസ്സിലിട്ടു സൂക്ഷ്മനിരൂപണം ചെയ്കവെ
മടുത്തിട്ടുണ്ടാവണമദ്ദേഹത്തിന്‌:
വംശനാശം സംഭവിക്കുന്ന ജീവജാതികൾ,
കരുത്തില്ലാത്തവയ്ക്കു മേൽ
കരുത്തുള്ളവയുടെ വിജയങ്ങൾ,
അതിജീവനത്തിനായുള്ള നിരന്തരസമരങ്ങൾ,
ഒരിക്കല്ലെങ്കിൽ മറ്റൊരിക്കൽ മരിക്കാനുള്ളവയും.
സന്തുഷ്ടമായ പര്യവസാനങ്ങൾ അദ്ദേഹമർഹിക്കുന്നു,
കഥയിലാണെങ്കില്പോലും,
അതിന്റെ ലഘൂകരണങ്ങളോടെയെങ്കിലും.

അതിനാൽ അനിവാര്യമായ രജതരേഖകൾ,
വീണ്ടുമൊന്നിക്കുന്ന കമിതാക്കൾ, അനുരഞ്ജനത്തിലാവുന്ന കുടുംബങ്ങൾ,
ദൂരീകരിക്കപ്പെടുന്ന സംശയങ്ങൾ, സഫലമാവുന്ന ആത്മാർത്ഥതകൾ,
തിരിച്ചുകിട്ടുന്ന കുടുംബസ്വത്തുകൾ, വെളിച്ചത്തിലേക്കു വരുന്ന നിധികൾ,
പെരുമാറ്റം മാറ്റുന്ന അയൽവീട്ടുമുരടന്മാർ,
തിരിച്ചുകിട്ടുന്ന സല്പേരുകൾ, തലയ്ക്കു കൊട്ടുകിട്ടുന്ന ആർത്തികൾ,
സ്വഭാവമഹിമയുള്ള അച്ചന്മാരുമായി കെട്ടിച്ചുവിടുന്ന കല്യാണപ്രായം കഴിഞ്ഞ യുവതികൾ,
മറ്റേ അർദ്ധഗോളത്തിലേക്കു നിഷ്കാസിതരാവുന്ന ശല്യക്കാർ,
കോണിപ്പടവുകളിലൂടുരുണ്ടുവീഴുന്ന കള്ളപ്രമാണക്കാർ,
അൾത്താരയിലേക്കു തത്രപ്പെട്ടുപായുന്ന വിടന്മാർ,
തല ചായ്ക്കാനിടം കിട്ടുന്ന അനാഥർ,
സാന്ത്വനം കിട്ടുന്ന വിധവകൾ,
തല താഴ്ത്തുന്ന അഹന്തകൾ, ഉണങ്ങുന്ന മുറിവുകൾ,
വീട്ടിലേക്കു മടങ്ങുന്ന മുടിയന്മാരായ പുത്രന്മാർ,
കടലിലേക്കെടുത്തെറിയുന്ന ശോകത്തിന്റെ പാനപാത്രങ്ങൾ,
അനുരഞ്ജനത്തിന്റെ കണ്ണീരിൽ കുതിർന്ന തൂവാലകൾ,
ആഘോഷവും ആഹ്ളാദത്തിമിർപ്പും,
ഒന്നാമദ്ധ്യായത്തിൽ കാണാതെപോകുന്ന
ഫിദോ എന്ന നായ
അവസാനത്തെ അദ്ധ്യായത്തിൽ
കുരച്ചും വാലാട്ടിയും കൊണ്ടോടിയെത്തുന്നതും.


Consolation

Darwin.

They say he read novels to relax,

But only certain kinds:

nothing that ended unhappily.

If anything like that turned up,

enraged, he flung the book into the fire.   

True or not,

I’m ready to believe it.

Scanning in his mind so many times and places,

he’d had enough of dying species,

the triumphs of the strong over the weak,

the endless struggles to survive,

all doomed sooner or later.

He’d earned the right to happy endings,

at least in fiction

with its diminutions.

Hence the indispensable

silver lining,

the lovers reunited, the families reconciled,

the doubts dispelled, fidelity rewarded,

fortunes regained, treasures uncovered,

stiff-necked neighbors mending their ways,

good names restored, greed daunted,

old maids married off to worthy parsons,

troublemakers banished to other hemispheres,

forgers of documents tossed down the stairs,   

seducers scurrying to the altar,

orphans sheltered, widows comforted,

pride humbled, wounds healed over,

prodigal sons summoned home,

cups of sorrow thrown into the ocean,   

hankies drenched with tears of reconciliation,

general merriment and celebration,

and the dog Fido,

gone astray in the first chapter,

turns up barking gladly

in the last.

TRANSLATED BY CLARE CAVANAGH AND STANISLAW BARANCZAK

No comments: