Monday, January 7, 2013

ഹ്വാലിയോ കോർത്തസാർ - ചോദ്യരൂപേണ വായിക്കേണ്ടത്

julio-cortazar




നിങ്ങൾ കണ്ടിട്ടുണ്ടോ
നിങ്ങൾ ശരിക്കും കണ്ടിട്ടുണ്ടോ
മഞ്ഞ് നക്ഷത്രങ്ങ
 തെന്നലിന്റെ കമ്പിളിച്ചുവടുകള്‍
നിങ്ങൾ തൊട്ടിട്ടുണ്ടോ
നിങ്ങൾ യഥാര്‍ത്ഥത്തില്‍ തൊ
ട്ടിട്ടുണ്ടോ
പിഞ്ഞാണം  അപ്പം  നിങ്ങളെത്രയും സ്നേഹിക്കുന്ന ആ സ്ത്രീയുടെ മുഖം
നിങ്ങൾ ജീവിച്ചിട്ടുണ്ടോ
തലയ്ക്കേറ്റ പ്രഹരം പോലെ
മിന്നൽ പോലെ കിതപ്പു പോലെ പതനം പോലെ പലായനം പോലെ
നിങ്ങളറിഞ്ഞിട്ടുണ്ടോ
രോമകൂപങ്ങളോരോന്നിലും നിങ്ങളറിഞ്ഞിട്ടുണ്ടോ
നിങ്ങളുടെ കണ്ണുക
 നിങ്ങളുടെ കൈക നിങ്ങളുടെ ജനനേന്ദ്രിയം
നിങ്ങളുടെ മൃദുഹൃദയം
വലിച്ചെറിയേണ്ടത്
തൂത്തുമാറ്റേണ്ടത്
വീണ്ടും കണ്ടെടുക്കേണ്ടതെങ്ങനെയെന്ന്



1 comment:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മനോഹരമായ ഈ വരികൾ കാണിച്ചുതന്നതിന് ..........................ഒരുപാടു സന്തോഷം