Tuesday, January 8, 2013

കാഫ്ക - സൌമ്യസായാഹ്നത്തിന്റെ വെളിച്ചത്തിൽ

Franz Kafka

 


സൌമ്യസായാഹ്നത്തിന്റെ വെളിച്ചത്തിൽ
പാർക്കിലെ ബഞ്ചുകളിൽ
കൂനിക്കൂടി നാമിരിക്കുന്നു.
നമ്മുടെ കൈകൾ ബലം കെട്ടു തൂങ്ങുന്നു,
നമ്മുടെ കണ്ണുകൾ ശോകത്തോടെ ചിമ്മുന്നു.

ആളുകൾ, ഉടയാടകളണിഞ്ഞവർ,
ചരലിനു മേലവർ താങ്ങിത്തൂങ്ങി നടക്കുന്നു,
അകലത്തുള്ള കുന്നുകളിൽ നിന്ന്
അകലക്കുന്നുകളിലേക്കു നീളുന്ന
ഈ വിപുലാകാശത്തിന്റെ ചുവട്ടിൽ.


 (1907ൽ ഹെഡ്വിഗ് എന്ന കാമുകിക്കെഴുതിയ കത്തിൽ നിന്ന്; താനിത് വർഷങ്ങൾക്കു മുമ്പെഴുതിയ കവിതയാണെന്ന് കാഫ്ക പറയുന്നുണ്ട്.)


No comments: