Wednesday, January 16, 2013

ജ്യോത്സ്നാ മിലൻ - രാത്രി

jyotsna milan


ഒരമ്മയുടെ പകലാണാദ്യം തുടങ്ങുക,
വെള്ളി പൊട്ടുമ്പോൾ.
അതാണൊടുവിലവസാനിക്കുന്നതും.
അമ്മയുടെ രാത്രികളെന്നും ഹ്രസ്വം,
അവരുടെ പകലുകൾ ദീർഘവും,
രാത്രിയിലേക്കു നീളുന്നതും.
ആരുമതു കാണുന്നില്ല,
അമ്മയുടെ രാത്രിയിലേക്ക്
പകലിന്റെ കടന്നുകയറ്റമാണതെന്ന്.
ഉറങ്ങുമ്പോഴവരെപ്പോഴും
കാലുകൾ ചേർത്തുവയ്ക്കും-
ബാക്കി വന്ന രാത്രിയിൽ
മടങ്ങിക്കൂടി ഒരമ്മ.
അമ്മയുടെ രാത്രികൾക്കു നീളമില്ല,
ഒന്നു നിവർന്നു കിടക്കാൻ കൂടി.


(1941ൽ ബോംബൈയിൽ ജനിച്ച ഹിന്ദി കവയിത്രി)



4 comments:

ajith said...

താങ്ക്സ്
നന്നായിരിയ്ക്കുന്നു വിവര്‍ത്തനം

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഭാഷ ഏതായാലും കണികാണുന്ന സത്യം

ശ്രീ said...

എത്ര സത്യമായ വരികള്‍!

രഘുനാഥന്‍ said...

:)