Sunday, January 6, 2013

അതാണെനിക്കു ഭയം

WINTER_LOVERS,_lightlink to image

 


മഴ നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
മഴ പെയ്യുമ്പോൾ പക്ഷേ നീ കുട നിവർക്കുന്നു.
വെയിലു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
വെയിലു വീഴുമ്പോൾ പക്ഷേ നീ തണലു നോക്കിപ്പോകുന്നു.
കാറ്റു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
കാറ്റു വീശുമ്പോൾ പക്ഷേ നീ ജനാലകളടയ്ക്കുന്നു.
അതുകൊണ്ടാണെനിക്കു ഭയം,
നിനക്കെന്നെ ഇഷ്ടമാണെന്നു നീ പറയുമ്പോഴും.


(ഒരു ടർക്കിഷ് കവിത)


2 comments:

poems of CNKumar said...

മാഷേ ഇത് ആരുടെ കവിതയാണ് ?

V Revikumar said...

ആരുടേതെന്നറിയാതെ പ്രചരിക്കുന്ന ഒരു ടർക്കിഷ് കവിത.