Tuesday, January 8, 2013

വീസ് വാവ ഷിംബോർസ്ക - സ്ഥിതിവിവരണക്കണക്കുകൾ

0

 


ഓരോ നൂറു പേരിലും

ഒരു സംശയവുമൊരിക്കലുമില്ലാത്തവർ
-അമ്പത്തിരണ്ട്.

ഓരോ ചുവടുമറയ്ക്കുന്നവർ
-ശേഷിച്ചവർ മിക്കവരും.

സഹായിക്കാൻ സന്നദ്ധർ,
അതിനധികനേരമെടുക്കില്ലെങ്കിൽ
-നാല്പത്തൊമ്പതോളം.

സൽഗുണസമ്പന്നർ,
മറിച്ചാവാനവർക്കാവില്ലെന്നതിനാൽ
-നാല്‌, കൂടിയാലഞ്ച്.

അസൂയ കലരാതെ പ്രശംസിക്കാൻ കഴിയുന്നവർ
-പതിനെട്ട്.

യൌവനത്തിന്റെ മിന്നൽവേഗത്താൽ
സ്ഖലിതങ്ങൾ വരുത്തുന്നവർ
-അറുപത്, ഒന്നോ രണ്ടോ അങ്ങോട്ടുമിങ്ങോട്ടും.

പേടിയോടടുക്കേണ്ടവർ
-നാല്പത്തിനാല്‌.

ആരെയോ എന്തിനെയോ
എന്നും പേടിച്ചു കഴിയുന്നവർ
-എഴുപത്തേഴ്.

ആനന്ദിക്കാൻ കഴിയുന്നവർ
-ഏറ്റവും കൂടിയത് ഇരുപതും ചില്ലറയും.

ഒറ്റയ്ക്കു നിരുപദ്രവികൾ,
കൂട്ടം കൂടിയാൽ പിശാചുക്കൾ
-പാതിയിൽ കുറയില്ല.

സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ
ക്രൂരരാവുന്നവർ
-ഏകദേശക്കണക്കു പോലുമറിയാതിരിക്കുന്നതാണു ഭേദം.

പിൻബുദ്ധികൾ
-മുന്നാലോചനക്കാരെക്കാൾ രണ്ടധികം.

ജീവിതത്തിൽ നിന്നു വസ്തുക്കളല്ലാതൊന്നും നേടാത്തവർ
-മുപ്പത്
(ഈ കണക്കു തെറ്റാണെങ്കിൽ എനിക്കു സന്തോഷമേയുള്ളു.)

വേദന കൊണ്ടു ചുളുങ്ങിക്കൂടിയവർ,
ഇരുട്ടത്തൊരു ടോർച്ചു പോലുമില്ലാത്തവരും
-എമ്പത്തിമൂന്ന്, ഇന്നല്ലെങ്കിൽ നാളെ.

നീതിമാന്മാർ
-മുപ്പത്, അതു വളരെക്കൂടുതലുമാണ്‌.

നീതിമാന്മാർ,
കാര്യം മനസ്സിലാക്കുന്നവരും
-മൂന്ന്.

സഹതാപത്തിനർഹരായവർ
-തൊണ്ണൂറ്റൊമ്പത്.

മരണമുറച്ചവർ
-നൂറിൽ നൂറ്‌,
ആ കണക്കിന്നുവരെ മാറാതെയും നിൽക്കുന്നു.


A WORD ON STATISTICS
(translated from the Polish by Joanna Trzeciak)

Out of every hundred people,

those who always know better:
fifty-two.

Unsure of every step:
almost all the rest.

Ready to help,
if it doesn't take long:
forty-nine.

Always good,
because they cannot be otherwise:
four -- well, maybe five.

Able to admire without envy:
eighteen.

Led to error
by youth (which passes):
sixty, plus or minus.

Those not to be messed with:
four-and-forty.

Living in constant fear
of someone or something:
seventy-seven.

Capable of happiness:
twenty-some-odd at most.

Harmless alone,
turning savage in crowds:
more than half, for sure.

Cruel
when forced by circumstances:
it's better not to know,
not even approximately.

Wise in hindsight:
not many more
than wise in foresight.

Getting nothing out of life except things:
thirty
(though I would like to be wrong).

Balled up in pain
and without a flashlight in the dark:
eighty-three, sooner or later.

Those who are just:
quite a few, thirty-five.

But if it takes effort to understand:
three.

Worthy of empathy:
ninety-nine.

Mortal:
one hundred out of one hundred --
a figure that has never varied yet.


No comments: