Thursday, January 3, 2013

നിർമ്മൽ പ്രഭ ബൊർദോലോയ് - പുന്നെല്ലു മണക്കുമ്പോൾ

 

07regprabha1 (1)


ശരൽക്കാലത്തു പാടത്തു പുന്നെല്ലു മണക്കുമ്പോൾ
അച്ഛനെന്നിലേക്കു മടങ്ങിയെത്തുന്നു.
ജൌളിക്കടയിൽ പുത്തൻ നേര്യതു മടക്കു നീർക്കുമ്പോൾ
അമ്മയെ ഞാൻ പിന്നെയും കണ്ടെത്തുന്നു...
എവിടെ, എവിടെ ഞാനെന്നെ ശേഷിപ്പിച്ചുപോകും,
എന്റെ മക്കൾക്കെന്നെക്കണ്ടെത്താൻ?


നിർമ്മൽ പ്രഭ ബൊർദൊലോയ് (1933-2003) - അസമിയ കവയിത്രി


No comments: