Tuesday, April 2, 2013

മഹമൂദ് ദർവീശ് - വെല്ലുവിളി

0812-mahmoud-darwish


ചങ്ങലകൾ കൊണ്ടെന്നെ വരിഞ്ഞോളൂ,
പുസ്തകവും സിഗററ്റുമെനിക്കു നിഷേധിച്ചോളൂ,
എന്റെ വായിൽ മണ്ണു വാരിയിട്ടോളൂ,
കവിതയുണ്ടെന്റെ ഹൃദയത്തിനു ചോരയായി,
അപ്പത്തിനുപ്പായി,
കണ്ണുകൾക്കു നനവായി.
നഖങ്ങൾ കൊണ്ടു ഞാനതെഴുതും,
കണ്ണുകളും കഠാരകളും കൊണ്ടു ഞാനതെഴുതും.
എന്റെ തടവറയിൽ,
എന്റെ കുളിമുറിയിൽ,
തൊഴുത്തിൽ വച്ചു
ഞാനുറക്കെ വായിക്കും,
ചാട്ടവാറടിയേറ്റും,
തുടലുകളിൽ കിടന്നും,
വിലങ്ങുകളണിഞ്ഞും ഞാനുദ്ഘോഷിക്കും,
ഒരുകോടി കിളികളുണ്ടെന്റെ
ഹൃദയത്തിന്റെ ചില്ലകളിലെന്ന്,
മോചനത്തിന്റെ ഗാനങ്ങൾ പാടുകയാണവയെന്ന്.


No comments: