Wednesday, April 24, 2013

ഹീനേ - ആദ്യനായ ആദം

adam-and-eve-expelled-from-paradise

ഓഗിസ്റ്റ് റോഡാങ്ങ് - പറുദീസാനഷ്ടം


കൈകളിൽ ജ്വലിക്കുന്ന അഗ്നിഖഡ്ഗങ്ങളുമായി
നിന്റെ സ്വർഗ്ഗീയനഗരംകാവൽക്കാരെ നീ അയച്ചു,
നിന്റെ പറുദീസയിൽ നിന്നെന്നെ ആട്ടിയോടിക്കാൻ,
കരുണയില്ലാതെ, നീതിയില്ലാതെ, ലജ്ജയില്ലാതെ!

അറിയാത്ത ദേശങ്ങളിലേക്കെന്റെ സ്ത്രീയുമായി
ഒരു ദീർഘപ്രയാണത്തിനു ഞാനിറങ്ങുകയായി.
ജ്ഞാനവൃക്ഷത്തിന്റെ ഫലം ഞാൻ രുചിച്ചു:
ആ വസ്തുത നിഷേധിക്കാൻ നിനക്കാവില്ലല്ലോ.

ഞാനിന്നറിഞ്ഞതു കവരാനും നിനക്കാവില്ല:
അത്ര ദുർബലനാ,ണഗണ്യനാണു നീയെന്ന്,
സർവതിനുമുടയവനാണു താനെന്നു തെളിയിക്കാൻ
മരണത്തിലൂ,ടിടിമിന്നലിലൂടെ നീയെത്ര ശ്രമിച്ചാലും!

എത്ര നിന്ദ്യമായിപ്പോയി നിന്റെ പ്രവൃത്തി ദൈവമേ,
അതിദാരുണമായ ഈ ഊരുവിലക്കൽ!
ലോകത്തിന്റെ പെരുമാളിനെത്രയും  ചേന്നതു തന്നെ
ഉജ്ജ്വലമായ ഈ വെളിപാടെന്നു ഞാൻ പറയും!

ഓർത്തു ഖേദിക്കില്ല ഞാൻ നിന്റെ സ്വർഗ്ഗത്തെ:
അത്ര കേമമൊന്നുമായിരുന്നില്ല ഏദൻ തോട്ടം.
യഥാർത്ഥത്തിലതു പറുദീസയുമായിരുന്നില്ല,
നിഷിദ്ധവൃക്ഷങ്ങൾ ചിലതതിലുണ്ടെന്നതിനാൽ.

പൂർണ്ണമെങ്കിലേ സ്വാതന്ത്ര്യമെനിക്കവകാശമാവൂ!
അതിനൊരതിരു വയ്ക്കാനൊരാളുദ്യമിച്ചാൽ,
എത്ര ചെറുതെങ്കിലുമൊരു നിയന്ത്രണം ഞാനറിഞ്ഞാൽ
സ്വർഗ്ഗവുമെനിക്കു നരകമാവും, ഒരു തടവറയും!


Adam the first

You sent the divine gendarme
With his sword of flame;
You chased me out of Paradise entirely
With no justice, mercy or shame!
Towards other lands, with my wife,
I am embarking on a voyage;
However, you cannot alter the fact
That I enjoyed the fruit of Knowledge.
You cannot alter the fact that I know
How small and insignificant you are,
However important you try to make yourself,
Through death and through thunder.
Oh God! How pitiful I find
This Consilium abeundi, to be!
That's what I call a real Magnificus
Of the world, a Lumen mundi!
I shall certainly never miss
Paradise, as it was;
It wasn't a true Paradise:
It had forbidden trees.
I want my full rights of freedom!
If there is the slightest restriction,
For me, Paradise will turn
Into a hell, into a prison

 

Translated into English by Joseph Massaad

No comments: