Tuesday, April 16, 2013

ഷൂൾ സൂപെർവിയൽ - തിരിനാളം

Jules-Supervielle-007

 


ജീവിച്ചിരുന്നപ്പോൾ
അയാൾക്കിഷ്ടം
മെഴുകുതിരിവെട്ടത്തിലിരുന്നു
വായിക്കാനായിരുന്നു.
പലപ്പോഴുമയാൾ
നാളത്തിലേക്കു
തന്റെ കൈ കൊണ്ടുപോയിരുന്നു,
ജീവിച്ചിരിക്കുന്നുവെന്ന്,
താൻ ജീവിച്ചിരിക്കുന്നുവെന്ന്
തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താൻ.
മരണം കഴിഞ്ഞതില്പിന്നെ
അരികിലയാൾ
ഒരു മെഴുകുതിരി
കൊളുത്തിവച്ചിരിക്കുന്നു,
കൈകൾ പക്ഷേ,
അയാൾ മറച്ചും വച്ചിരിക്കുന്നു.


ഷൂൾ സൂപെർവിയൽ (1884-1960)- ഉറുഗ്വേയിൽ ജനിച്ച ഫ്രഞ്ചു കവി. പൂർവികർ സ്പെയിനിലെ ബാസ്ക് വംശജർ.

No comments: