Saturday, April 6, 2013

ബ്രഷ്റ്റ് - കാര്യങ്ങൾ മാറുന്നു

brecht_2

 


1
ഞാൻ കിഴവനായിരുന്നു,
ചില നിമിഷങ്ങളിൽ ചെറുപ്പമായിരുന്നു,
പുലരുമ്പോൾ കിഴവനായിരുന്നു,
ഇരുളുമ്പോൾ ചെറുപ്പമായിരുന്നു,
മോഹഭംഗങ്ങളോർത്തെടുക്കുന്ന ശിശുവായിരുന്നു,
സ്വന്തം പേരു തന്നെ മറക്കുന്ന കിഴവനായിരുന്നു.

2
ദുഃഖിതൻ ചെറുപ്പത്തിൽ
ദുഃഖിതൻ പിന്നീടും
എന്നു ഞാൻ സന്തോഷവാനാവും?
ഇപ്പോൾത്തന്നെയായാൽ
അത്രയും നന്നായി.


No comments: