നായയും സ്കൂൾകുട്ടികളും
തീവണ്ടിപ്പാളങ്ങൾക്കരികിലൂടുള്ള വഴിയിൽ
സ്കൂൾകുട്ടികൾ കട്ടിമഞ്ഞു പൊട്ടിച്ചു കളിക്കുന്നു
ഊഷ്മളമായ കറുത്ത കമ്പിളി വസ്ത്രങ്ങളവർക്കുണ്ട്.
പോളിഷു ചെയ്ത തുകലിന്റെ ബെൽറ്റുമുണ്ട്.
അവരുടെ പിന്നാലെ പോകുന്ന നായയ്ക്ക്
അത്താഴം കഴിക്കാനിന്നു കിണ്ണമില്ല.
അവൻ വൃദ്ധനുമാണ്,
അവരുടെ പ്രായമാണവനെന്നതിനാൽ.
ജീവിതം
വിശാലമായ ഒരു ദേശത്ത്
ഒരു കുഞ്ഞു പിറക്കുന്നു.
അര നൂറ്റാണ്ടു പോയപ്പോൾ
യുദ്ധത്തിൽ മരിച്ച സൈനികൻ മാത്രമാണവൻ.
ഈ മനുഷ്യനെ ഞങ്ങൾ കണ്ടിരിക്കുന്നു
കനത്തൊരു ചാക്കു നിറയെ ആപ്പിൾ കൊണ്ടുവന്ന്
തറയിൽ വയ്ക്കുന്നതായി;
അതിൽ നിന്നു രണ്ടുമൂന്നെണ്ണമുരുണ്ടിറങ്ങുന്ന ശബ്ദം
ജനാലപ്പടിയിൽ കിളി പാടുന്ന ഈ ലോകത്തു കേട്ടിരുന്നു.
ജീൻ ഫൊല്ലെയ്ൻ (1903-1971) - ഫ്രഞ്ചു കവിയും നിയമവിദഗ്ധനും.
No comments:
Post a Comment