1
ഒരിക്കലൊരിടത്തൊരാളുണ്ടായിരുന്നു,
അയാളുടെ കുടിപ്പരിപാടി തുടങ്ങിയത്
അയാൾക്കു പതിനെട്ടായപ്പോൾ...
അയാളെ കുളിപ്പിച്ചുകിടത്തിയതതായിരുന്നു.
അയാൾ മരിച്ചതെമ്പതായപ്പോൾ;
എന്തുകൊണ്ടെന്നിനിപ്പറയേണ്ടതുമില്ലല്ലോ.
2
ഒരിക്കലൊരിടത്തൊരു കുഞ്ഞുണ്ടായിരുന്നു;
അതു മരിച്ചതൊരു വയസ്സുള്ളപ്പോൾ,
എത്രയുമകാലത്തിൽ...
അതിനെ കുളിപ്പിച്ചു കിടത്തിയതതായിരുന്നു,
അതു കുടിച്ചിട്ടേയില്ല, അതു വ്യക്തം,
അതു മരിച്ചതു വെറുമൊരു വയസ്സുള്ളപ്പോൾ.
3
ഇതു കൊണ്ടു നിശ്ചയിക്കാമല്ലോ,
ചാരായത്തിന്റെ നിർദോഷത്തം.
No comments:
Post a Comment