വാങ്ങ് വെയ് (701-761)- മുളങ്കാവിനുള്ളിൽ
ഇടതൂർന്ന മുളങ്കാവിലേകനായി
നന്തുണി മീട്ടി ഞാൻ പാടി;
ദീപ്തചന്ദ്രൻ വന്നെത്തിനോക്കും വരെ,
ആരുമറിഞ്ഞതുമില്ലെന്നെ.
ചെൻ തുവാൻ(871-989)- മടങ്ങി ആശ്രമത്തിലേക്ക്
ചെമ്മൺപൊടിയിലൂടെ പത്തുകൊല്ലം ഞാനുഴന്നു,
സ്വപ്നങ്ങളിലിടയ്ക്കിടെ പച്ചമലകൾ വന്നുപോയെങ്കിലും;
പട്ടുനൂലു കൊണ്ടു പേരുണ്ടായാലുമുറക്കത്തിനതു താരതമ്യമല്ല,
ചുവന്ന പടിവാതിലുകൾ കേമമെങ്കിലുമതില്ലാത്തതാണു ഭേദം.
ദാരുണം, ദുർബലനായൊരു പ്രഭുവിനെ വാളുകൾ കാക്കുന്നതു കേൾക്കുക,
മനസ്സിടിയ്ക്കും, ലക്കു കെട്ട കുടിയന്മാരുടെ പ്രലാപങ്ങളും.
എന്റെ പഴയ ഗ്രന്ഥങ്ങളുമെടുത്തു ഞാൻ മടങ്ങുന്നു, എന്റെ ആശ്രമത്തിലേക്ക്,
കാട്ടുപൂക്കളിലേക്ക്, കിളിപ്പാട്ടുകളിലേക്ക്, അതേ പഴയ വസന്തത്തിലേക്ക്.
പട്ടുനൂൽ- അധികാരികൾ മുദ്ര വയ്ക്കാനുപയോഗിക്കുന്നത്
ചുവന്ന പടിവാതിൽ- ധനികഗൃഹങ്ങളുടെ പടിവാതിലുകളിൽ ചുവന്ന ചായമടിച്ചിരിക്കും
2 comments:
ഇത് തുടരുക
വലിയ ഒരു നന്ദിയുണ്ട് ഈ പോസ്റ്റുകള്‍ക്ക്
താങ്കളുടെ ഈ പോസ്റ്റിലൂടെ ഞാന്‍ ഈ കവിയെ അറിയാന്‍ ശ്രമിച്ചു,
A SONG AT WEICHENG
- Wang Wei (A.D. 701 - 761)
A morning-rain has settled the dust in Weicheng;
Willows are green again in the tavern dooryard....
Wait till we empty one more cup --
West of Yang Gate there'll be no old friends
Post a Comment