Sunday, March 11, 2012

ബോദ്‌ലെയർ - അഗാധഗർത്തത്തിൽ നിന്ന്...

Flowers of Evil; Fleurs du Mal in Pattern and Prose

എന്റെ ഹൃദയമടിഞ്ഞുകിടക്കുന്ന ഈ അഗാധഗർത്തത്തിൽ നിന്നു
നിന്റെ കരുണയ്ക്കു യാചിക്കുന്നു ഞാ,നെന്റെയേകപ്രണയമേ.
വിരസചക്രവാളമരികുവയ്ക്കുന്ന വന്ധ്യലോകമാണീയിടം,
ഇവിടെ രാത്രിയിലൊഴുകിനടക്കുന്നു ഭീതിയും ദൈവനിന്ദയും.

വർഷത്തിലാറുമാസങ്ങൾ ചൂടുപകരാനൊരു രുഗ്ണസൂര്യൻ,
പിന്നെയൊരാറുമാസം നിഴലടഞ്ഞു കനത്ത രാത്രികൾ.
ഇത്ര മ്ളാനമല്ല, മൃതവുമല്ല, ഏതു ധ്രുവപ്രദേശവും,
ചോലകളില്ല, ജീവികളില്ല, കാടുകളില്ല, പച്ചപ്പുമില്ല.

ഉല്പത്തിയ്ക്കു മുമ്പെന്നപോലെ പരപ്പാർന്നൊരന്ധകാരം,
കട്ടിമഞ്ഞുപോലുറഞ്ഞ സൂര്യന്റെ തണുതണുത്ത ക്രൗര്യം-
ഈ ലോകത്തൊരു ഭീതിയുമില്ലിതിനോടു കിടനിൽക്കാൻ.

മാളങ്ങളിൽ മൂഢനിദ്രയിൽ സ്വയം വിലയിക്കുന്ന ജീവികൾ-
എത്ര ഭാഗ്യം ചെയ്തവയവയെന്നസൂയപ്പെടുകയാണു ഞാൻ.
-എന്റെ കാലത്തിന്റെ നൂൽക്കഴിയഴിയുന്നതത്രയും വിളംബതാളത്തിൽ!


യഹോവേ, ആഴത്തിൽ നിന്നു ഞാൻ നിന്നോടു നിലവിളിയ്ക്കുന്നു..എന്നു തുടങ്ങുന്ന 130-മത്തെ സങ്കീർത്തനം ബോദ്ലെയറുടെ കൈയിൽ തന്നോടു മുഖം തിരിച്ച കാമുകിയോടുള്ള പ്രണയനിവേദനമായി മാറി!

പാപത്തിന്റെ പൂക്കൾ - 31


link for image

DE PROFUNDIS CLAMAVI

Have pity, You alone whom I adore
From down this black pit where my heart is sped,
A sombre universe ringed round with lead
Where fear and curses the long night explore.

Six months a cold sun hovers overhead;
The other six is night upon this land.
No beast; no stream; no wood; no leaves expand.
The desert Pole is not a waste so dead.

Now in the whole world there's no horror quite
so cold and cruel as this glacial sun,
So like old Chaos as this boundless night;

I envy the least animals that run,
Which can find respite in brute slumber drowned,
So slowly is the skein of time unwound.


No comments: